കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് പേരിടൽ ചടങ്ങായിരുന്നു.
സുമലതയുടെയും ശേഖരന്റെയും കുറച്ചു ബന്ധുക്കൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തി.
ശേഖരൻ പേരിടാൻ കുഞ്ഞിന്റെ ചെവിയോട് അടുപ്പിച്ചു പേരിട്ടു ..
ശേഖരൻ കുഞ്ഞിന്നിട്ട് പേര് കേട്ട് അഭി ഞെട്ടി തരിച്ചു പോയി…
രാഘവൻ
രാഘവൻ
രാഘവൻ
അഭി തന്റെ അച്ഛന്റെ പേരല്ലേ അത് എന്ന് മനസിൽ ഓർത്തു..
അഭി :- “അപ്പോൾ ആ കുഞ്ഞു എന്റെ…..അച്ഛൻ??? ”
അഭി മാനസികമായി തളർന്നുപോയി… അവന്റെ കുടുംബം അവനെവിട്ട് മറ്റെന്തിലേക്കോ പോവുന്നത് അവനറിഞ്ഞു…
അഭി ഉടനെ കിണർ ലക്ഷ്യമാക്കി നടന്നു. അതിലേക്ക് എടുത്തു ചാടി..
ഇനി അവന് ഒന്നും നോക്കാനില്ല അവന്റെ മനസ്സിൽ മുഴുവൻ അവന്റെ അച്ഛനും അമ്മയുമായിരുന്നു.
കിണറിന്റെ അടിത്തട്ടിലേക്ക് അവൻ താഴ്ന്നു പോയി.. അവന് ചുറ്റും ഒരു പച്ച വെളിച്ചം അതിൽ നിറഞ്ഞു…
വെള്ളം മുഴുവൻ കിടന്നു കടൽ തിരകൾ പോലെ മറയുന്നുണ്ടായിരുന്നു… ഒടുവിൽ അവൻ എവിടെയോ എത്തി…
അവൻ ശ്വാസംമുട്ടി മുകളിലേക്ക് നീന്തി..
കൈകൊണ്ടു മുഖത്തു പറ്റിയ വെള്ളം തുടച്ചുമാറ്റിയപ്പോൾ അവന്റെ മുന്നിൽ കണ്ട കാര്യം അവനെ വല്ലാത്ത ഒരു ആശ്വാസം അപ്പോൾ തോന്നി….
ഒരു മോട്ടർ പൈപ്പ്… അടിയിൽ മോട്ടറും.. അവൻ ഇറങ്ങി വരാൻ ഉപയോഗിച്ച കയർ മാത്രം ഉണ്ടായിരുന്നില്ല.. അവനൊന്നു ഞെട്ടി… പക്ഷെ അവന്റെ ഉള്ളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവൻ ആദ്യമായി ഇപ്പോളും കിണറിൽ നിന്നും ഇറങ്ങീട്ടില്ല…
അവൻ വേഗം പടുവുകൾ പിടിച്ച് കയറി മുകളിൽ എത്തി. പുറത്ത് ആരും ഉണ്ടായിരുന്നില്ല. പക്ഷെ അവന്റെ വീടും പരിസരവും അത് തന്നെ. അവന്റെ കണ്ണിൽ നിന്നും വെള്ളം വന്നു. അവൻ തിരിച്ചെത്തിയ സന്തോഷത്തിൽ അവൻ തുള്ളിചാടി.. അവൻ അതിലൂടെ നടക്കുമ്പോളാണ് രണ്ടുപേർ തമ്മിലുള്ള സംഭാഷണം കേട്ട് അവൻ ഞെട്ടിയത്…

Dark, predestination ഒക്കെ ഓർമ വരുന്നു എന്തായാലും വെറൈറ്റി ഐറ്റം. ഈ സ്പീഡ് ഇഷ്ടമായി ഒരുപാട് സ്ലോ ആയൽ കളി മാത്രം ആകും കൺഫ്യൂഷൻ കൂടും
Dark കണ്ടിട്ടുള്ളത് കൊണ്ടു മനസിലായി 🤣🤣, കുറച്ചു slow ആയിട്ട് എഴുതിയാൽ നന്നാവും ഒന്നാമത് complicted ആണ് അപ്പോൾ speed കൂടി പോകുമ്പോ കൺഫ്യൂഷൻ ആകും 😂
Bro next part when?
നല്ല scope ഒള്ള story ആണ് ഇത്… വല്ലാത്ത twist ആയി പോയി… എങ്ങനെ ഒള്ള fantasy stories കുറവ് ആണ് എവിടെ…. തുടരുക….
പിന്നെയും ട്വിസ്റ്റ്.ലാസ്റ്റ് ആകുമ്പോൾ ആർക്കും മനസ്സിലാകാത്ത അവസ്ഥ വരുമോ
Shokam bro sulochana and abhi actions missing
Oh dark kidu aanu theme but speed koodi poyo ennoru doubt
Kidilan
Very good brother.. Pls continue 👍🏾
Nice mannn keep going
കൊള്ളാം ഒരു വെറൈറ്റി
Bro sulochanem abhiyum koode thakarkum en karuthi ee part alpam shokam aayi thoni