“ങേ..എന്നിട്ട് നീ ഹോസ്പിറ്റലില്‍ പോയോ? മുറിവ് സീരിയസ് ആണോ..” ഡോണയുടെ ശബ്ദത്തിലെ പരിഭ്രമം അവന്‍ കേട്ടു.
“ബക്കാഡി റം ഒഴിച്ചു തുണി വച്ചുകെട്ടി. ഇപ്പോള്‍ പകുതി കരിഞ്ഞു. ബാക്കി ശരി ആയിക്കോളും..”
“ടാ നീ കളിക്കരുത്. വേഗം ഏതെങ്കിലും ഹോസ്പിറ്റലില്‍ പോ..വല്ല തുരുമ്പും ഉള്ള ആയുധം ആണെങ്കില്‍ സെപ്റ്റിക് ആകും.പ്ലീസ്..ഉടന്‍ തന്നെ പോ…”
“വേണ്ടടി..ചെറിയ മുറിവല്ലേ”
“വാസൂ ഞാന്‍ പിണങ്ങും..നീ പോ..” അവളുടെ സ്വരം ഇടറുന്നത് അവന്‍ കേട്ടു.
“ശരി ശരി പോകാം; കരയല്ലേ.. ഞാന്‍ ഒന്ന് കുളിച്ചു റെഡി ആകട്ടെ..”
“നീ ഇന്ന് വരുമോ?”
“നോക്കട്ടെ. ഇവിടെ ചില്ലറ പണി ഉണ്ട്. അത് തീര്‍ന്നാല്‍ ഞാനങ്ങ് വരും”
“നീ വേഗം വാടാ..നീ ഇല്ലാത്ത കൊച്ചി വെറും ബോറാ….”
“പിന്നെ..നിന്റെ പൌലോച്ചന്‍ ഇല്ലേ..പിന്നെന്താ”
“അങ്ങേരുള്ളതും ഇല്ലാത്തതും ഒരുപോലാ..മുരടന്‍…”
“ശരി..ഞാന്‍ ഹോസ്പിറ്റലില്‍ പോയ ശേഷം നിന്നെ വിളിക്കാം..”
“ശരി..”
ഫോണ്‍ വച്ചിട്ട് വാസു മച്ചിലേക്ക് നോക്കി കിടന്നു. ഡോണ..തനിക്ക് യാതൊരു മുന്‍പരിചയവും ഇല്ലാത്ത പെണ്ണ്. കോടീശ്വരന്റെ മകളും വിദ്യാഭ്യാസത്തിലും മറ്റു സകലതിലും തന്നെക്കാള്‍ എത്രയോ ഉയരത്തിലുമുള്ള പെണ്ണ്! പക്ഷെ പളുങ്ക് പോലെയാണ് ആ മനസ്. സ്നേഹം മാത്രമേ ഉള്ളു അതില്‍. പൌലോസ് മഹാഭാഗ്യവാനാണ്. അവളെപ്പോലെ ഒരു പെങ്ങളെ കിട്ടിയ താന്‍ അയാളെക്കാള്‍ ഭാഗ്യവാനാണ്. പക്ഷെ താന്‍ ജീവനുതുല്യം സ്നേഹിച്ച തന്റെ പെണ്ണ്…ഓര്‍ത്തപ്പോള്‍ അവന്റെ മനസ്സിലെ മൃഗം പകയോടെ മുരണ്ടു.
“മോന്‍ ഉണര്‍ന്നോ..ഇന്നാ ചായ”
രുക്മിണി ആവി പറക്കുന്ന ചായയുമായി അവന്റെ അരികിലെത്തിയപ്പോള്‍ അവന്‍ മനസ്സ് വരുതിയിലാക്കി അവളെ നോക്കി പുഞ്ചിരിച്ചു. അവന്‍ ചായ വാങ്ങിയപ്പോള്‍ അവളും അവന്റെയൊപ്പം കട്ടിലില്‍ ഇരുന്നു.
“വേദന കുറഞ്ഞോ മോനെ” മുറിവേറ്റ കൈയിലേക്ക് നോക്കി അവള്‍ ചോദിച്ചു.
“ഉം..എങ്കിലും ഞാന്‍ ആശുപത്രിയില്‍ പോയി ഒന്ന് ഡ്രസ്സ് ചെയ്യിക്കുന്നുണ്ട്”
“എങ്കില്‍ മോന്‍ കുളിച്ചു വേഷം മാറി വാ. ഞാന്‍ കാപ്പി എടുത്ത് വയ്ക്കാം. അച്ഛനും മോന്‍ ഉണരാന്‍ വേണ്ടി കാത്തിരിക്കുകയാണ്”
പ്രാതല്‍ കഴിച്ച ശേഷം വാസു ഒരു ക്ലിനിക്കില്‍ എത്തി കൈ ഡ്രസ്സ് ചെയ്യിച്ചു. സെപ്റ്റിക് ആകാതിരിക്കാനുള്ള ഇന്‍ജക്ഷനും എടുത്ത ശേഷം അവന്‍ ഡോണയ്ക്ക് ഫോണ്‍ ചെയ്തു.
“ടീ..നീ പറഞ്ഞത് പോലെ കൈ വച്ചുകെട്ടി. ഇന്‍ജക്ഷനും എടുത്തു. ഇനി അടുത്ത ഒരു അടിപിടിക്ക് പോകുകയാണ്..”
“ങേ..വയ്യാത്ത കൈയും വച്ചോണ്ടോ? വേണ്ട..ഇന്നിനി നീ എങ്ങും പോകണ്ട പോയി റസ്റ്റ് എടുക്ക്. എന്നിട്ട് വൈകുന്നേരം ഇങ്ങു വാ..”
“നോ മാഡം. എനിക്ക് പോയെ പറ്റൂ..അതാത് ദിവസത്തെ പണികള്‍ അതാത് ദിവസം എന്നല്ലേ?”
“വാസൂ..നിന്റെ കൈ വയ്യാതെ…”
“അതൊന്നും എനിക്കൊരു പ്രശ്നം അല്ലടി പുന്നൂച്ചീ….”
“നീയും അങ്ങേരും..രണ്ടും കണക്കാ..തോന്നിവാസികള്‍…പോയി എന്തേലും ചെയ്യ്”
Adipowliiiiii thakarthu
അടിപൊളി മാസ്റ്റർ 2മാതു കഥ ഒന്നു ഉപടറെ ചെയ്തു ദിവ്യയെ ഒരു നല്ല പെണ്ണായി ചിത്രീകരിക്കമാരുന്നു. നിനക്കു അങ്ങിനൊക്കെ പറയാം കഥ എഴുതുന്ന എനിക്കെ ആ വിഷമം അറിയൂ കേട്ടോടാ
….മോനെ എന്നു വിളിക്കേണ്ട .കഥ മാസ്സ് ഇജ്ജാതി മാസ്സ് അപ്പോൾ ദിവ്യയെ ഒന്നു നന്നായിരുന്നേൽ ഒരു ആക്ഷൻ ത്രില്ലർ ഫിലിം ആക്കാൻ പറ്റിയ സ്റ്റോറി.
കുറച്ചു കാലം ഒരു യാത്രയിൽ ആയിരുന്നു. ഇപ്പോഴാണ് എല്ലാ കഥകളും വായിച്ചു തുടങ്ങിയത് .. എന്റെ പൊന്നു മാസ്റ്ററെ നമിച്ചു .. വാസു ശരിക്കും ചെകുത്താനോ അതോ മാലാഖയോ? ദിവ്യ വാസുവിനെ സ്വീകരിക്കുമോ അതോ ഈ വൈരാഗ്യ ബുദ്ധി വച്ചുകൊണ്ടിരിക്കുമോ? പോകുന്ന പോക്ക് കണ്ടിട്ട് പൗലോസ് ഭിത്തിയിൽ കയറി ഡോണ വാസുവിന് പണിയാകുമോ?
മാസ്റ്റർ താങ്കൾ വളരെ മനോഹമായാണ് ഓരോ സീനും അവതരിപ്പിക്കുന്നത്. സ്റ്റീൽ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്. വാസു മരണ മാസ്സ്
Suppper
Super
ഉഫ് ഇജ്ജാതി മാസ്സ്? ഇതൊരു വെബ് സീരീസ് ആക്കണം
Wow. Super. Oru action movie kanunna anubhavam .waiting for next part..
മാസ്
ദിവ്യ മനസാക്ഷിയില്ലതാ പെണ്ണ്
സിനിമ കണ്ടിട്ട് കുറെ രോമാഞ്ചം ഉണ്ടായിട്ടുണ്ട്, പക്ഷെ ഒരു കഥ വായിച്ചിട്ട് ഉണ്ടാകുന്നത് ആദ്യായിട്ട, മാസ്റ്ററെ നിങ്ങൾ വേറെ ലെവലാ, ആ അടിയുണ്ടാക്കുന്ന scene ഒരു സിനിമയിൽ എന്നപോലെ കാണാൻ പറ്റുന്നുണ്ടായിരുന്നു
Thank you Rahan..
റോജമോ ച്ചെ രോമാഞ്ചം ഇടിവെട്ട് എന്നൊക്കെ പറഞ്ഞാൽ അതു ഇതാ
Kiduve
ക്ലാസ്സ്???
Super
Vandi track mari
മാസ്റ്ററെ… കിടുക്കാച്ചി പാർട്ട്. വായിച്ചു തീരുന്നതിന് മുമ്പേ ശരീരമാസകലം രോമാഞ്ചം….
ഹാ അന്തസ്സ് എഴുന്നേറ്റു നിൽക്കുന്ന രോമങ്ങള് ഇനി ആരു പറഞ്ഞാൽ കേൾക്കുമോ എന്തോ
കിടുക്കി മാസ്റ്റർ ഈ ഭാഗവും അടിപൊളി
വല്ലാത്ത ജാതിയാ നിങ്ങൾ
വല്ലാത്ത pahayana നിങ്ങൾ
മാസ്റ്റർ പ്വളിച്ചു
Master suuper
പൊളിച്ചു
Super thakarthu master inium page kootan sremikane