മൃഗം 31 [Master] 74

നീ വളരെ പശ്ചാത്തപിക്കും..നിന്റെ ബോഡി ഗാര്‍ഡ് വാസു ഇനി പുറം ലോകം കാണില്ല..ദ്വിവേദിയെ തേടിപ്പോയ പൌലോസിന്റെ ജഡം എങ്കിലും കിട്ടാന്‍ നീ പ്രാര്‍ഥിക്കുക.. ഇവര്‍ രണ്ടുമില്ലാത്ത നീ ചിറകുകള്‍ നഷ്ടപ്പെട്ട കിളിയാണ് എന്നുള്ളത് മറക്കരുത്..എന്റെ ഈ മുന്നറിയിപ്പ് അവഗണിച്ച് നീ എന്തെങ്കിലും സാഹസത്തിനു മുതിര്‍ന്നാല്‍, പിന്നെ അങ്ങനെയൊന്നു നീ ചെയ്യില്ല.. ചെയ്യാന്‍ നിനക്ക് സാധിക്കില്ല…..ടേക്ക് മൈ വേഡ് ഫോര്‍ ദാറ്റ്..ബൈ..”
ഡോണയ്ക്ക് എന്തെങ്കിലും സംസാരിക്കാന്‍ അവസരം നല്‍കാതെ അവന്‍ ഫോണ്‍ വച്ചുകളഞ്ഞു. വലിഞ്ഞുമുറുകിയ മുഖഭാവത്തോടെ ഇന്ദുവും ഡോണയും പരസ്പരം നോക്കി. ഡോണ മെല്ലെ കസേരയില്‍ പിന്നിലേക്ക് ചാരി.
“ഡോണ..അവര്‍ക്കറിയാം നീ എന്തെങ്കിലും ചെയ്യുമെന്ന്..എനിക്ക് ഭയം തോന്നുന്നുണ്ട്..നമ്മള്‍ പറഞ്ഞത് പോലെ വീഡിയോ പോസ്റ്റ്‌ ചെയ്താല്‍, അവര്‍ എന്താകും ചെയ്യാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ സാധിക്കില്ല..” ഇന്ദു തന്റെ ഭയം മറയ്ക്കാതെ ഡോണയോട് പറഞ്ഞു.
“അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇന്ദൂ ഞാന്‍ ഇത്ര നാളും അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചത്. അവന്‍ പറഞ്ഞത് പോലെ ഞാനിന്ന് ചിറകുകള്‍ നഷ്ടപ്പെട്ട ഒരു കിളിയാണ്..ഇപ്പോള്‍ അവര്‍ക്കെന്നെ ഏതു വിധത്തിലും ദ്രോഹിക്കാന്‍ സാധിക്കും..അറിയാം..പക്ഷെ അതൊന്നും എന്നെ പിന്നിലേക്ക് വലിക്കുന്ന ഘടകം ആകാന്‍ പോകുന്നില്ല..നീ വാ..നമുക്ക് നമ്മുടെ ജോലി ചെയ്യാം..”
നിശ്ചയദാര്‍ഢ്യത്തോടെ ഡോണ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഇന്ദു പുഞ്ചിരിച്ചു.
“ദൈവം നിനക്ക് യാതൊരു ആപത്തും വരുത്താതെ സംരക്ഷിക്കട്ടെ..നീ ലോകത്തുള്ള സകല സ്ത്രീകള്‍ക്കും ഒരു മാതൃകയാണ് ഡോണ..നിന്റെ കൂട്ടുകാരി ആകാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു”
അത് പറയുമ്പോള്‍ ഇന്ദുവിന്റെ കണ്ണുകളില്‍ നനവുണ്ടായിരുന്നു.
“നീ വേഷം മാറിയിട്ട് വാ..പോ” ഡോണ അവളെ ഉന്തിത്തള്ളി ഉള്ളിലേക്ക് പറഞ്ഞു വിട്ടു. പിന്നെ അവള്‍ കാണാതെ തന്റെ കണ്ണുകള്‍ തുടച്ചു.
——————————
ദ്വിവേദിയെ തേടിയുള്ള പൌലോസിന്റെ അന്വേഷണം ഏഴു ദിവസങ്ങള്‍ക്ക് ശേഷം എത്തി നിന്നത് വടക്കേ ഇന്ത്യയില്‍ ഉത്തര്‍ പ്രദേശിലെ ഫിറോസാബാദ് എന്ന നഗരത്തിലാണ്. ദ്വിവേദിക്ക് ഇന്ത്യയുടെ പലഭാഗത്തും ഉള്ള വീടുകളില്‍ ഒന്ന് ഫിറോസാബാദില്‍ ആണ് എന്നും ഈ സമയത്ത് അയാള്‍ അവിടെ ഉണ്ടാകും എന്നുമുള്ള വിവരവും ലഭിച്ചതുകൊണ്ടാണ് അയാള്‍ അവിടെ എത്തിയത്. വലിയ വികസനം ഒന്നും ചെന്നിട്ടില്ലാത്ത ഒരു ഇടത്തരം നഗരമായിരുന്നു ഫിറോസാബാദ്. അവിടെ സാമാന്യം കൊള്ളാം എന്ന് തോന്നിയ ഒരു ഹോട്ടലില്‍ പൌലോസ് മുറിയെടുത്ത് രാത്രി നന്നായി ഉറങ്ങിയ ശേഷം രാവിലെ കുളിച്ചു വേഷം മാറി പ്രഭാതഭക്ഷണം കഴിച്ച ശേഷം ഒരു ഓട്ടോയില്‍ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി.

The Author

Master

Stories by Master

21 Comments

Add a Comment
  1. കംമ്പികഥയുടെ ആരാധകൻ

    ഇതിന്റെ ബാക്കി കൂടെ ഒന്ന് ഇടൂ അം

  2. എവിടെ കാണുന്നില്ല ഇന്ന് വെള്ളി

  3. Ithil oru kadha ezhuthanayi entha cheyyendathu
    Enikku ariyilla
    Arenkilum onnu paranju tharumo
    Phonil type cheyya

  4. അടിപ്പൊളി ആദ്യായിട്ടാ ഇങ്ങനൊരു കഥ ഇവിടെ വായിക്കുന്നത് ?കട്ട വെയ്റ്റിങ് for next part.

  5. Mr.ഭ്രാന്തൻ

    ഈ ഒരു കഥക്ക് വേണ്ടിയാണ് ഞാൻ പലപ്പോഴും വൈറ്റ് ചെയ്യാറ് ??
    സംഭവം കിടുക്കി ??????

  6. ആശാനേ അപ്പോ ക്ലൈമാക്സ് ചേഞ്ച് വരുത്തില്ല ??????

    1. ഇല്ല. അതിന്റെ കാരണം ഒന്ന് സമയക്കുറവ് തന്നെ. രണ്ട്, അങ്ങനെയൊരു ക്ലൈമാക്സ് പലരും ആഗ്രഹിക്കുന്നുണ്ടാകില്ല. സംഗതി എന്താണ് എന്ന് ഞാന്‍ എഴുതുന്നതാണ്.

  7. മാസ്റ്ററെ ഓപ്പോൾ അടുത്ത സസ്പെന്സില് കൊണ്ട് നിർത്തി. ഏതായാലും സൂപ്പർ കഥ

    ഹാപ്പി ക്രിസ്മസ് , ഹാപ്പി ന്യൂയെർ

    1. ക്രിസ്മസ് പുതുവത്സര ആശംസകള്‍ ഉണ്ണീസ്

  8. ഇപ്പൊ പേജ്കളുടെ എണ്ണം കൊറയുനുണ്ടോ എന്നൊരു സംശയം???????
    ഈ part-ഉം അടിപൊളി

  9. മൃഗം പഴയതു ഒരു സ്വത്വം ഉള്ളതായിരുന്നു
    ഇതിപ്പോ കുറെയേറെ സിനിമയിൽ നിന്നുള്ള ചെറു ചെറു പാർട്ടൊക്കെ തള്ളിക്കയറ്റി അതിന്റെ ഒരു സുഖം പോയി

    സത്യസന്ധമായി ഒരു വായനക്കാരൻ എന്ന നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയതാണ് താങ്കളെ മുറിവേൽപ്പിക്കില്ലെന്നു വിശ്വസിക്കുന്നു

    1. ശെരിയാണ് താങ്കള്‍ പറഞ്ഞത്.

      പഴയ മൃഗവും ഇപ്പോഴെത്തെ മൃഗവും തമ്മിലുള്ള വ്യത്യാസം എവിടെയൊക്കെയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ ആകുന്നില്ല. പക്ഷെ മൊത്തത്തില്‍ എന്തോ ഒരു സുഖമില്ലായ്ക ഉണ്ട്.

    2. ആശാനെ, ഞാന്‍ ഒന്നും മാറ്റിയില്ല. ഒരു അക്ഷരം പോലും. തുടക്കത്തിലുണ്ടായിരുന്ന കമ്പി മാത്രമാണ് നീക്കിയത്. നീക്കിയതല്ലാതെ ഒന്നും കൂട്ടിയിട്ടില്ല. മുന്‍പ് വായിച്ചത് കഥയെപ്പറ്റി ഒന്നും അറിയാതെ ആയിരുന്നതുകൊണ്ട് അന്നുണ്ടായിരുന്ന ത്രില്‍ രണ്ടാമത് വായിക്കുമ്പോള്‍ കിട്ടുന്നില്ല എന്നതാണ് രണ്ടാം വായനയില്‍ സംഭവിക്കുന്നത്. രണ്ടാമത് ഇടുന്നതായിട്ടും താങ്കളും മറ്റു പലരും ഇത് വായിക്കുന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.

      മാറ്റം ക്ലൈമാക്സില്‍ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ചില തിരക്കുകള്‍ മൂലം അതും നടക്കില്ല. എന്നാലും എന്തായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്ന ക്ലൈമാക്സ് എന്നത് ഇത്തവണ നോവല്‍ പൂര്‍ണ്ണമായ ശേഷം എഴുതുന്നതാണ്. അപ്പൊ നന്ദി ആശാനെ

  10. മാസ്റ്റർ ????????????

  11. Stylayittund..but pege kuranjupoyennoru parathiyund.suuuper.

    BheeM sR

    1. അപ്പൊ റാംജിറാവു കമ്മട്ടമാണ് ല്ലേ? നന്ദി അഭി

  12. റാംജിറാവു

    ഇത്തവണ ഞാനാണ് ആദ്യം കണ്ടത് മാസ്റ്റർജി????

    1. ഹെന്റമ്മോ..ഇങ്ങള് ഇപ്പയും ഉണ്ടോ? റാംജിറാവുജീ.. പുതിയ കിഡ്നാപ്പിംഗ് വല്ലതും അജണ്ടയിലുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *