മൃഗം 31 [Master] 75

“അയാം പൌലോസ് ജോര്‍ജ്ജ്..കേരളാ പോലീസ്” തന്റെ ഐഡി എടുത്ത് അവിടുത്തെ എസ് എച്ച് ഓയ്ക്ക് നല്‍കിക്കൊണ്ട് പൌലോസ് പറഞ്ഞു.
“ഇരിക്കണം സര്‍”
അയാള്‍ ഐഡി നോക്കിയ ശേഷം ഭവ്യതയോടെ പറഞ്ഞു. അവിടെ തന്റെ തത്തുല്യമോ അതിനും മീതെയോ റാങ്ക് ഉള്ള ഉദ്യോഗസ്ഥന്റെ ഭവ്യമായ പെരുമാറ്റം കണ്ടപ്പോള്‍ പൌലോസ് അത്ഭുതപ്പെട്ടു. വടക്കേ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന പൌലോസിനു ഹിന്ദി അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ വേഗം തിരക്കി അറിയാനും സാധിച്ചിരുന്നു.
“താങ്ക് യു സര്‍”
അയാള്‍ക്ക് എതിരെ ഇരുന്നിട്ട് പൌലോസ് പറഞ്ഞു.
“പറയൂ സര്‍..എന്ത് സഹായമാണ് ഞാന്‍ താങ്കള്‍ക്ക് ചെയ്യേണ്ടത്” ഓഫീസര്‍ പുഞ്ചിരിയോടെ ചോദിച്ചു.
“സാറിന്റെ പേര്?”
“ഞാന്‍ മഹീന്ദര്‍ സിംഗ്..”
“ഓക്കേ..മിസ്റ്റര്‍ മഹീന്ദര്‍..ഞാനിവിടെ എത്തിയത് ഒരു ക്രിമിനലിനെ തേടിയാണ്..നിങ്ങള്‍ അറിയാന്‍ ഇടയുണ്ട്..ഒരു ദ്വിവേദി..ഹരീന്ദര്‍ ദ്വിവേദി..”
അയാളുടെ മുഖം വിടരുന്നത് പൌലോസ് ശ്രദ്ധിച്ചു.
“ദ്വിവേദി..വടക്കേ ഇന്ത്യയിലെ മിക്ക പോലീസ് സേനയ്ക്കും അറിയാവുന്ന ക്രിമിനല്‍ ആണ് അയാള്‍..അയാള്‍ ഒരു വാടകകൊലയാളി ആണ് എന്നത് പരസ്യമായ രഹസ്യമാണ് എങ്കിലും, അയാള്‍ക്കെതിരെ യാതൊരു തെളിവും ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല.. കിട്ടിയാല്‍ അവനെ ആ നിമിഷം പൂട്ടാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. താങ്കള്‍ അവനെ തേടുന്നത് എന്തിനാണ്? എന്താണ് കേസ്?” അയാള്‍ താല്‍പര്യത്തോടെ ചോദിച്ചു.
“മര്‍ഡര്‍ കേസ് തന്നെ..എന്റെ പക്കല്‍ അവനെതിരെ സ്പഷ്ടമായ തെളിവും ഉണ്ട്…ദാ, ഇത് താങ്കള്‍ക്ക് പരിശോധിക്കാം”
പൌലോസ് പെന്‍ ഡ്രൈവ് എടുത്ത് അയാള്‍ക്ക് നല്‍കിക്കൊണ്ട് പറഞ്ഞു. അയാള്‍ ആകാംക്ഷയോടെ അത് നോക്കിക്കണ്ട ശേഷം ഉത്സാഹത്തോടെ പൌലോസിനെ നോക്കി.
“യെസ്..ഇവന്‍ ഒരു തികഞ്ഞ അഭ്യാസി ആണ്. ആ നായയെ കൊന്ന രീതി മുന്‍പും അവന്‍ പലയിടത്തും ചെയ്തിട്ടുണ്ട്..ഈ വീഡിയോയില്‍ കാണുന്ന വീട്ടില്‍ ഇവന്‍ കയറിയ രാത്രി കൊല നടന്നോ?”
“നടന്നു..”
“ആരാണ് ഈ വീഡിയോ എടുത്തത്?”
പൌലോസ് ലഘുവായി കാര്യങ്ങള്‍ വിശദീകരിച്ചു.
“അയാള്‍ക്ക്..അതായത് താങ്കള്‍ ഡ്യൂട്ടിക്ക് ഇട്ട പോലീസുകാരന് ഇവന്‍ കയറിയപ്പോള്‍ത്തന്നെ വിവരം അറിയിച്ച് പിടികൂടാന്‍ കഴിയുമായിരുന്നില്ലേ?” സംശയത്തോടെ അയാള്‍ ചോദിച്ചു.

The Author

Master

Stories by Master

21 Comments

Add a Comment
  1. കംമ്പികഥയുടെ ആരാധകൻ

    ഇതിന്റെ ബാക്കി കൂടെ ഒന്ന് ഇടൂ അം

  2. എവിടെ കാണുന്നില്ല ഇന്ന് വെള്ളി

  3. Ithil oru kadha ezhuthanayi entha cheyyendathu
    Enikku ariyilla
    Arenkilum onnu paranju tharumo
    Phonil type cheyya

  4. അടിപ്പൊളി ആദ്യായിട്ടാ ഇങ്ങനൊരു കഥ ഇവിടെ വായിക്കുന്നത് ?കട്ട വെയ്റ്റിങ് for next part.

  5. Mr.ഭ്രാന്തൻ

    ഈ ഒരു കഥക്ക് വേണ്ടിയാണ് ഞാൻ പലപ്പോഴും വൈറ്റ് ചെയ്യാറ് ??
    സംഭവം കിടുക്കി ??????

  6. ആശാനേ അപ്പോ ക്ലൈമാക്സ് ചേഞ്ച് വരുത്തില്ല ??????

    1. ഇല്ല. അതിന്റെ കാരണം ഒന്ന് സമയക്കുറവ് തന്നെ. രണ്ട്, അങ്ങനെയൊരു ക്ലൈമാക്സ് പലരും ആഗ്രഹിക്കുന്നുണ്ടാകില്ല. സംഗതി എന്താണ് എന്ന് ഞാന്‍ എഴുതുന്നതാണ്.

  7. മാസ്റ്ററെ ഓപ്പോൾ അടുത്ത സസ്പെന്സില് കൊണ്ട് നിർത്തി. ഏതായാലും സൂപ്പർ കഥ

    ഹാപ്പി ക്രിസ്മസ് , ഹാപ്പി ന്യൂയെർ

    1. ക്രിസ്മസ് പുതുവത്സര ആശംസകള്‍ ഉണ്ണീസ്

  8. ഇപ്പൊ പേജ്കളുടെ എണ്ണം കൊറയുനുണ്ടോ എന്നൊരു സംശയം???????
    ഈ part-ഉം അടിപൊളി

  9. മൃഗം പഴയതു ഒരു സ്വത്വം ഉള്ളതായിരുന്നു
    ഇതിപ്പോ കുറെയേറെ സിനിമയിൽ നിന്നുള്ള ചെറു ചെറു പാർട്ടൊക്കെ തള്ളിക്കയറ്റി അതിന്റെ ഒരു സുഖം പോയി

    സത്യസന്ധമായി ഒരു വായനക്കാരൻ എന്ന നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയതാണ് താങ്കളെ മുറിവേൽപ്പിക്കില്ലെന്നു വിശ്വസിക്കുന്നു

    1. ശെരിയാണ് താങ്കള്‍ പറഞ്ഞത്.

      പഴയ മൃഗവും ഇപ്പോഴെത്തെ മൃഗവും തമ്മിലുള്ള വ്യത്യാസം എവിടെയൊക്കെയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ ആകുന്നില്ല. പക്ഷെ മൊത്തത്തില്‍ എന്തോ ഒരു സുഖമില്ലായ്ക ഉണ്ട്.

    2. ആശാനെ, ഞാന്‍ ഒന്നും മാറ്റിയില്ല. ഒരു അക്ഷരം പോലും. തുടക്കത്തിലുണ്ടായിരുന്ന കമ്പി മാത്രമാണ് നീക്കിയത്. നീക്കിയതല്ലാതെ ഒന്നും കൂട്ടിയിട്ടില്ല. മുന്‍പ് വായിച്ചത് കഥയെപ്പറ്റി ഒന്നും അറിയാതെ ആയിരുന്നതുകൊണ്ട് അന്നുണ്ടായിരുന്ന ത്രില്‍ രണ്ടാമത് വായിക്കുമ്പോള്‍ കിട്ടുന്നില്ല എന്നതാണ് രണ്ടാം വായനയില്‍ സംഭവിക്കുന്നത്. രണ്ടാമത് ഇടുന്നതായിട്ടും താങ്കളും മറ്റു പലരും ഇത് വായിക്കുന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.

      മാറ്റം ക്ലൈമാക്സില്‍ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ചില തിരക്കുകള്‍ മൂലം അതും നടക്കില്ല. എന്നാലും എന്തായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്ന ക്ലൈമാക്സ് എന്നത് ഇത്തവണ നോവല്‍ പൂര്‍ണ്ണമായ ശേഷം എഴുതുന്നതാണ്. അപ്പൊ നന്ദി ആശാനെ

  10. മാസ്റ്റർ ????????????

  11. Stylayittund..but pege kuranjupoyennoru parathiyund.suuuper.

    BheeM sR

    1. അപ്പൊ റാംജിറാവു കമ്മട്ടമാണ് ല്ലേ? നന്ദി അഭി

  12. റാംജിറാവു

    ഇത്തവണ ഞാനാണ് ആദ്യം കണ്ടത് മാസ്റ്റർജി????

    1. ഹെന്റമ്മോ..ഇങ്ങള് ഇപ്പയും ഉണ്ടോ? റാംജിറാവുജീ.. പുതിയ കിഡ്നാപ്പിംഗ് വല്ലതും അജണ്ടയിലുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *