മൃഗം 31 [Master] 74

“അവനെ ട്രാപ് ചെയ്തതാണ് പപ്പാ..മര്‍ഡര്‍ ആണ് അവന്റെ പേരില്‍ അവര്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം..പിന്നില്‍ ഡെവിള്‍സ് ആണ്..”
“ഗോഡ്..കൊലപാതകക്കേസോ? ആരെ കൊന്നു എന്നാണ് പോലീസ് ആരോപിക്കുന്നത്?”
“പപ്പാ എല്ലാം ഞാന്‍ വിശദമായി വീട്ടില്‍ വരുമ്പോള്‍ പറയാം..പപ്പ ഉടന്‍ തന്നെ നല്ലൊരു വക്കീലിനെ കാണണം. നാളെ അവനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യത്തില്‍ എടുക്കാന്‍ അവിടെ നമ്മള്‍ ഉണ്ടാകണം..എങ്ങനെയും അവനെ പോലീസ് റിമാന്‍ഡില്‍ വിടാതെ സ്വതന്ത്രനാക്കാന്‍ കഴിവുള്ള ഒരു വക്കീലിനെത്തന്നെ കണ്ടെത്തണം..”
“സമയം വളരെ കുറവാണ് മോളെ..വക്കീലിന് കേസ് മനസിലാക്കാന്‍ തന്നെ സമയം വേണ്ടിവരും. എന്തായാലും ഞാന്‍ ആളെ ഏര്‍പ്പാടാക്കാം..അവന്റെ ജാമ്യത്തിന് പണമോ മറ്റോ കെട്ടിവയ്ക്കേണ്ടി വന്നാല്‍ അതും ചെയ്യാം..മോള് പേടിക്കണ്ട…”
“ശരി പപ്പാ..”
ഫോണ്‍ വച്ച ശേഷം അവള്‍ നേരെ മാനേജിംഗ് ഡയറക്ടറുടെ മുറിവാതില്‍ക്കലേക്ക് ചെന്നു.
“ഷീന..അലക്സ് സാറുണ്ടോ?”
ഡോണ എം ഡിയുടെ സെക്രട്ടറിയോട് ചോദിച്ചു.
“ഉണ്ട് ഡോണ..നിനക്ക് കാണണോ..”
“യെസ്..” ഡോണ കതകില്‍ മുട്ടിക്കൊണ്ട് പറഞ്ഞു.
“യെസ് കമിന്‍”
ഉള്ളില്‍ നിന്നും അനുമതി ലഭിച്ചതോടെ അവള്‍ അകത്തേക്ക് കയറി.
“ഹായ് ഡോണ..ഹൌ ആര്‍ യു?”
വെളുത്ത് തുടുത്ത് സുമുഖനായ, അമ്പത് വയസ് പ്രായമുള്ള, തലയില്‍ ഒരു രോമം പോലുമില്ലാത്ത അലക്സ് അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
“ആം ഫൈന്‍ സര്‍..”
“ഇരിക്ക്..ഡോണ കാര്യമില്ലാതെ എന്നെ കാണാന്‍ വരില്ല എന്നെനിക്ക് അറിയാം..സംതിംഗ് ഈസ് കുക്കിംഗ്..” അയാള്‍ പറഞ്ഞു.
“താങ്ക് യൂ ആന്‍ഡ്‌ യെസ് സര്‍..സംതിംഗ് ഈസ് കുക്കിംഗ്..” അവള്‍ അയാള്‍ക്കെതിരെ ഇരുന്ന ശേഷം പോക്കറ്റില്‍ നിന്നും ഒരു പെന്‍ ഡ്രൈവ് പുറത്തെടുത്തു.
“സര്‍..നമ്മള്‍ തമ്മിലുള്ള സംസാരം ആരും കേള്‍ക്കാന്‍ പാടില്ല…ഷീനയോട് പറയൂ കുറെ നേരത്തേക്ക് ആരെയും ഇങ്ങോട്ട് വിടേണ്ട എന്ന്” ഡോണ പറഞ്ഞു.
“ഷുവര്‍” അലക്സ് ഫോണെടുത്ത് ഷീനയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം അവളെ നോക്കി.
“സര്‍..താങ്കള്‍ ഈ പെന്‍ ഡ്രൈവില്‍ ഉള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ”

The Author

Master

Stories by Master

21 Comments

Add a Comment
  1. കംമ്പികഥയുടെ ആരാധകൻ

    ഇതിന്റെ ബാക്കി കൂടെ ഒന്ന് ഇടൂ അം

  2. എവിടെ കാണുന്നില്ല ഇന്ന് വെള്ളി

  3. Ithil oru kadha ezhuthanayi entha cheyyendathu
    Enikku ariyilla
    Arenkilum onnu paranju tharumo
    Phonil type cheyya

  4. അടിപ്പൊളി ആദ്യായിട്ടാ ഇങ്ങനൊരു കഥ ഇവിടെ വായിക്കുന്നത് ?കട്ട വെയ്റ്റിങ് for next part.

  5. Mr.ഭ്രാന്തൻ

    ഈ ഒരു കഥക്ക് വേണ്ടിയാണ് ഞാൻ പലപ്പോഴും വൈറ്റ് ചെയ്യാറ് ??
    സംഭവം കിടുക്കി ??????

  6. ആശാനേ അപ്പോ ക്ലൈമാക്സ് ചേഞ്ച് വരുത്തില്ല ??????

    1. ഇല്ല. അതിന്റെ കാരണം ഒന്ന് സമയക്കുറവ് തന്നെ. രണ്ട്, അങ്ങനെയൊരു ക്ലൈമാക്സ് പലരും ആഗ്രഹിക്കുന്നുണ്ടാകില്ല. സംഗതി എന്താണ് എന്ന് ഞാന്‍ എഴുതുന്നതാണ്.

  7. മാസ്റ്ററെ ഓപ്പോൾ അടുത്ത സസ്പെന്സില് കൊണ്ട് നിർത്തി. ഏതായാലും സൂപ്പർ കഥ

    ഹാപ്പി ക്രിസ്മസ് , ഹാപ്പി ന്യൂയെർ

    1. ക്രിസ്മസ് പുതുവത്സര ആശംസകള്‍ ഉണ്ണീസ്

  8. ഇപ്പൊ പേജ്കളുടെ എണ്ണം കൊറയുനുണ്ടോ എന്നൊരു സംശയം???????
    ഈ part-ഉം അടിപൊളി

  9. മൃഗം പഴയതു ഒരു സ്വത്വം ഉള്ളതായിരുന്നു
    ഇതിപ്പോ കുറെയേറെ സിനിമയിൽ നിന്നുള്ള ചെറു ചെറു പാർട്ടൊക്കെ തള്ളിക്കയറ്റി അതിന്റെ ഒരു സുഖം പോയി

    സത്യസന്ധമായി ഒരു വായനക്കാരൻ എന്ന നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയതാണ് താങ്കളെ മുറിവേൽപ്പിക്കില്ലെന്നു വിശ്വസിക്കുന്നു

    1. ശെരിയാണ് താങ്കള്‍ പറഞ്ഞത്.

      പഴയ മൃഗവും ഇപ്പോഴെത്തെ മൃഗവും തമ്മിലുള്ള വ്യത്യാസം എവിടെയൊക്കെയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ ആകുന്നില്ല. പക്ഷെ മൊത്തത്തില്‍ എന്തോ ഒരു സുഖമില്ലായ്ക ഉണ്ട്.

    2. ആശാനെ, ഞാന്‍ ഒന്നും മാറ്റിയില്ല. ഒരു അക്ഷരം പോലും. തുടക്കത്തിലുണ്ടായിരുന്ന കമ്പി മാത്രമാണ് നീക്കിയത്. നീക്കിയതല്ലാതെ ഒന്നും കൂട്ടിയിട്ടില്ല. മുന്‍പ് വായിച്ചത് കഥയെപ്പറ്റി ഒന്നും അറിയാതെ ആയിരുന്നതുകൊണ്ട് അന്നുണ്ടായിരുന്ന ത്രില്‍ രണ്ടാമത് വായിക്കുമ്പോള്‍ കിട്ടുന്നില്ല എന്നതാണ് രണ്ടാം വായനയില്‍ സംഭവിക്കുന്നത്. രണ്ടാമത് ഇടുന്നതായിട്ടും താങ്കളും മറ്റു പലരും ഇത് വായിക്കുന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.

      മാറ്റം ക്ലൈമാക്സില്‍ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ചില തിരക്കുകള്‍ മൂലം അതും നടക്കില്ല. എന്നാലും എന്തായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്ന ക്ലൈമാക്സ് എന്നത് ഇത്തവണ നോവല്‍ പൂര്‍ണ്ണമായ ശേഷം എഴുതുന്നതാണ്. അപ്പൊ നന്ദി ആശാനെ

  10. മാസ്റ്റർ ????????????

  11. Stylayittund..but pege kuranjupoyennoru parathiyund.suuuper.

    BheeM sR

    1. അപ്പൊ റാംജിറാവു കമ്മട്ടമാണ് ല്ലേ? നന്ദി അഭി

  12. റാംജിറാവു

    ഇത്തവണ ഞാനാണ് ആദ്യം കണ്ടത് മാസ്റ്റർജി????

    1. ഹെന്റമ്മോ..ഇങ്ങള് ഇപ്പയും ഉണ്ടോ? റാംജിറാവുജീ.. പുതിയ കിഡ്നാപ്പിംഗ് വല്ലതും അജണ്ടയിലുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *