രണ്ടു കാമചാരികള്‍
പെട്ടെന്ന് ഹേമ വല്ലാത്തൊരുഅവസ്ഥയിലേക്കുകുത്തനെപതിച്ചു.മഹേഷുമായി ഇണചേരാനുള്ള തീരാത്തകൊതിയില്‍ കാമവിവശയായി അവള്‍ഉരുകി.ഭര്‍ത്താവിന് വെളുപ്പിനെ പോകേണ്ടിവന്നതിനാലാണ് പതിവിലും നേരത്തെ അവള്‍ഉണര്‍ന്നത്.നെത്സണ്‍ മണ്ഡേല റോഡിലുള്ള ഒരുവസതിയിലും അപ്പോള്‍ വിളക്കുകള്‍തെളിഞ്ഞിരുന്നില്ല.പ്രഭാത സവാരിക്കാര്‍ മാത്രംനടക്കാനിറങ്ങിയിരുന്നു.
അവള്‍ തനിച്ചായപ്പോഴാണ് പെട്ടെന്ന്മഹേഷിന്റെ രൂപം മനസ്സിലേക്ക് ആര്‍ത്തിപിടിച്ചെത്തിയത്.
എന്നും രാത്രി ഉറങ്ങുന്നതിനു മുന്‍പ് അവള്‍നൂറാവര്‍ത്തി മഹേഷിന്റെ നാമം മന്ത്രിച്ച് ആരൂപം ആവാഹിച്ചെടുക്കും.അതുമാത്രം മനസ്സില്‍ നിര്‍ത്തി സങ്കല്പരതിയില്‍അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോള്‍അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെകടന്നാക്രമണം.എതിര്‍പ്പുകളൊന്നുംപ്രകടിപ്പിക്കാതെ പൂര്‍ണവിധേയത്വത്തില്‍കിടന്നുകൊടുക്കുമ്പോഴും വിയര്‍ത്തുകിതച്ച്അയാളുറങ്ങുമ്പോഴും അവളുടെ മനസ്സിലെആവാഹനരൂപത്തിന് മാറ്റം വരാറില്ല.
മഹേഷിനെക്കുറിച്ച് എല്ലാംതന്നെ അവള്‍അറിഞ്ഞുവെച്ചിരിക്കുന്നു.ജങ്ഷനില്‍എസ്.ടി.ഡി.ബൂത്തും ഡി.ടി.പി.സെന്ററുംനടത്തുന്ന മഹേഷ് നെത്സണ്‍ മണ്ഡേല റോഡിലെആറു വീടുകള്‍ക്കപ്പുറത്ത് ഒന്‍പതാം നമ്പര്‍വീടുവാങ്ങി താമസം തുടങ്ങിയിട്ട് രണ്ടുവര്‍ഷംകഴിഞ്ഞിരിക്കുന്നു.ഗൃഹപ്രവേശത്തിനുക്ഷണിക്കാന്‍ അയാള്‍ ഭാര്യയോടൊപ്പംവന്നപ്പോഴാണ് ആദ്യമായിസംസാരിക്കുന്നത്.അതിനുമുമ്പ് മഹാത്മാഗാന്ധിറോഡിലെ ഏതോ വീട്ടില്‍ വാടകയ്ക്കുതാമസിക്കുകയായിരുന്നു അവര്‍.
ഇവിടെ വന്നതിനുശേഷമാണ് അയാളെശ്രദ്ധിക്കാന്‍ തുടങ്ങിയത്.കോളേജിലേക്കുപോകുമ്പോഴും മടങ്ങുമ്പോഴുമൊക്കെ അയാള്‍അഭിമുഖമായി ചുവന്ന ബൈക്കില്‍കടന്നുപോകാറുണ്ട്.ചിലപ്പോള്‍ഒറ്റയ്ക്ക്,ചിലപ്പോള്‍ഭാര്യയോടൊപ്പം.എപ്പോഴായാലുംബൈക്കുനിര്‍ത്തി എന്തെങ്കിലുംസംസാരിക്കും.ഒറ്റയ്ക്കായിരിക്കുമ്പോള്‍ചിലപ്പോഴൊക്കെ ലിഫ്റ്റു തന്നിട്ടുമുണ്ട്.
എടുത്തുപറയത്തക്ക യാതൊരുപ്രത്യേകതകളുമില്ലാത്ത,സുമുഖന്‍ എന്നുപോലുംപറയാനാവാത്ത മഹേഷില്‍എന്താകര്‍ഷണമാണ് തനിക്കു തോന്നുന്നതെന്ന്ഹേമയ്ക്ക് എത്ര ചിന്തിച്ചിട്ടുംമനസിലായില്ല.അയാളെ കാണുമ്പോള്‍,ആ ശബ്ദംകേള്‍ക്കുമ്പോള്‍,ഉടലാകെ ഒരുതരംതരിപ്പുപടരുന്നു.അരക്കെട്ടില്‍ ഒരുകാവടിയാട്ടം.പാന്റീസില്‍ ഒരു നനവ്.
മറ്റൊരു പുരുഷനോടും ഇന്നുവരെതോന്നിയിട്ടില്ലാത്ത ആസക്തിയാണിത്.ഹേമസ്വയം പറഞ്ഞു:എനിക്കയാളെ ഒരിക്കലെങ്കിലുംഅനുഭവിക്കണം.അല്ലാതെ ഈ ശരീരം അടങ്ങില്ല.
ഇന്നലെ ബസ്റ്റോപ്പില്‍ വെച്ച് അയാളുടെ ഭാര്യയെകണ്ടു.ലോഹ്യം പറച്ചിലിനിടയില്‍ അച്ഛന്റെഅസുഖം പ്രമാണിച്ച് രണ്ടുദിവസംഅച്ഛനോടൊത്തു ചിലവഴിക്കാന്‍ സ്വന്തംവീട്ടിലേക്കു പോവുകയാണെന്നും രണ്ടുദിവസത്തേക്കുള്ള മഹേഷിന്റെ ആഹാരംഫ്രിഡ്ജില്‍ വെച്ചിട്ടുണ്ടെന്നും ഹേമ മനസിലാക്കി.
അപ്പോള്‍ ഈ നിമിഷം മഹേഷ് അയാളുടെവീട്ടില്‍ തനിച്ചാണ്.അവളുടെ ഓരോ അണുവുംഅയാള്‍ക്കുവേണ്ടി ചുട്ടുപൊള്ളി.
കതകുപൂട്ടി ഗേറ്റുതുറന്ന് അവള്‍ നെത്സണ്‍മണ്ഡേല റോഡിലേക്കിറങ്ങി ഒന്‍പതാം നമ്പര്‍വീട് ലക്ഷ്യമാക്കി നടന്നു.
കടുത്ത ഏകാന്തതയുടെ ഒരു രാത്രിക്കു ശേഷംപുലര്‍ച്ചെ ഉണര്‍ന്നെഴുന്നേറ്റ മഹേഷ് വാതില്‍തുറന്ന് മുറ്റത്തിറങ്ങി.അരണ്ട വെളിച്ചവുംനേര്‍ത്ത തണുപ്പുമുണ്ട്.മുറ്റത്തു കിടക്കുന്നപത്രമെടുക്കാനായി ഗേറ്റിനു സമീപത്തേക്കുനടക്കുമ്പോഴാണ് പച്ച മാരുതിയില്‍ ഹേമയുടെഭര്‍ത്താവ് സ്വയം ഡ്രൈവു ചെയ്തു പോകുന്നതുകണ്ടത്.പെട്ടെന്ന് ഒരൊറ്റനിമിഷം കൊണ്ട്അയാളുടെ ഉടലില്‍ ഒരു മിന്നലാട്ടം പടര്‍ന്നു.
നെത്സണ്‍ മണ്ഡേല റോഡിലെ മൂന്നാംനമ്പര്‍വീട്ടില്‍ ഇപ്പോള്‍ ഹേമ ഒറ്റയ്ക്കാണെന്ന ബോധംഅയാളുടെ സര്‍വ്വാംഗങ്ങളെയുംകോരിത്തരിപ്പിച്ചു.പതിവുപോലെ ഇന്നലെരാത്രിയിലും ഉറങ്ങുന്നതിനു മുമ്പ് നൂറാവര്‍ത്തിഹേമയുടെ പേരുരുവിട്ട് രൂപംആവാഹിച്ചതാണ്.ആ വീട്ടില്‍ഭാര്യയില്ലാതുറങ്ങുന്ന ആദ്യരാത്രിയായിരുന്നുഅത്.അയാള്‍ തനിച്ചായ ആ രാത്രിയില്‍ ആര്‍ത്തിപിടിച്ച് മനസിലേക്കെത്തിയ ഹേമ അവിടെഇരിപ്പുറപ്പിച്ചു.
എന്നും രാത്രി ഉറങ്ങുന്നതിനു മുമ്പ് അയാള്‍ഹേമയുടെ നാമം നൂറാവര്‍ത്തി മന്ത്രിച്ച് ആരൂപത്തെ ധ്യാനിച്ചാവാഹിക്കും.അതുമാത്രംമനസില്‍ നിര്‍ത്തി സങ്കല്പരതിയില്‍അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോള്‍അപ്രതീക്ഷിതമായി ഭാര്യയുടെപടര്‍ന്നുകയറല്‍.എതിര്‍പ്പുകളൊന്നുംപ്രകടിപ്പിക്കാതെ പൂര്‍ണമായിസഹകരിക്കുമ്പോഴും വിയര്‍ത്തുകിതച്ച്അവളുറങ്ങുമ്പോഴും അയാളുടെ മനസിലെആവാഹനരൂപത്തിനു മാറ്റം വരാറില്ല.
ഹേമയെക്കുറിച്ചെല്ലാംതന്നെ അയാള്‍അറിഞ്ഞുവെച്ചിരിക്കുന്നു.വിമണ്‍സ് കോളേജിലെഅദ്ധ്യാപികയായ ഹേമയെഎസ്.ടി.ഡി.ബൂത്തിലിരുന്ന് പലപ്പോഴുംകണ്ടിട്ടുണ്ട്.ഭംഗിയായുടുത്ത സാരിയുടെഞൊറിവുകളാണ് ആദ്യം കണ്ണില്‍പെട്ടത്.മഹാത്മാഗാന്ധിറോഡിലെ വസതിയില്‍വാടകയ്ക്കു താമസിക്കുന്ന നാളുകള്‍ മുതലേശ്രദ്ധിച്ചുതുടങ്ങിയതാണ്.പിന്നീട് നെത്സണ്‍മണ്ഡേല റോഡില്‍ വീടു വാങ്ങി താമസംതുടങ്ങിയ ശേഷമാണ് അതേ റോഡില്‍തന്നെയാണ്അവളുംതാമസിക്കുന്നതെന്നറിഞ്ഞത്.ഗൃഹപ്രവേശത്തിന്ഹേമയെയും ഭര്‍ത്താവിനെയുംക്ഷണിച്ചിരുന്നു.അന്നാണ് ആദ്യമായിസംസാരിക്കുന്നത്.
പലപ്പോഴും വഴിയില്‍ വെച്ച് അവളെഅഭിമുഖീകരിക്കാറുണ്ട്.ഒറ്റയ്ക്കു ബൈക്കില്‍പോകുമ്പോള്‍ ചിലപ്പോഴൊക്കെലിഫ്റ്റുകൊടുത്തിട്ടുമുണ്ട്.
എടുത്തുപറയത്തക്ക യാതൊരുപ്രത്യേകതകളുമില്ലാത്ത സുമുഖി എന്നുപോലുംപറയാനാവാത്ത ഹേമയില്‍എന്താകര്‍ഷണമാണ് തനിക്കു തോന്നുന്നതെന്ന്മഹേഷിന് എത്ര ചിന്തിച്ചിട്ടുംമനസിലായില്ല.അവളെ കാണുമ്പോള്‍,ആ ശബ്ദംകേള്‍ക്കുമ്പോള്‍,ഉടലാകെ ഒരുതരം തരിപ്പുപടരുന്നു.അരക്കെട്ടില്‍ ഒരുകാവടിയാട്ടം.ഉടല്‍മദ്ധ്യത്തില്‍ ഒരനക്കം.
മറ്റൊരു സ്ത്രീയോടും ഇന്നുവരെതോന്നിയിട്ടില്ലാത്ത ആസക്തിയാണിത്.മഹേഷ്സ്വയം പറഞ്ഞു:എനിക്കവളെ ഒരിക്കലെങ്കിലുംഅനുഭവിക്കണം.അല്ലാതെ ഈ ശരീരം അടങ്ങില്ല.
പുലര്‍ച്ചെ പച്ച മാരുതിയില്‍ അവളുടെഭര്‍ത്താവ് പോകുന്നതു കണ്ടപ്പോള്‍ഇന്‍കംടാക്സ് ഓഫീസറായ അയാള്‍ ഏതോആവശ്യത്തിനു ദൂരെയെവിടെയോപോവുകയാണെന്നും ഉടനെ തിരിച്ചെത്താന്‍സാദ്ധ്യതയില്ലെന്നും മഹേഷ് മനസിലാക്കി.
അപ്പോള്‍ ഈ നിമിഷം ഹേമ അവളുടെ വീട്ടില്‍തനിച്ചാണ്.അയാളുടെ ഓരോ അണുവുംഅവള്‍ക്കുവേണ്ടി ചുട്ടുപൊള്ളി.പെട്ടെന്ന്വല്ലാത്തൊരു അവസ്ഥയിലേക്ക് മഹേഷ്കുത്തനെ പതിച്ചു.ഹേമയുമായിഇണചേരാനുള്ള തീരാത്ത കൊതിയില്‍കാമവിവശനായി അയാള്‍ ഉരുകി.
കതകുപൂട്ടി ഗേറ്റുതുറന്ന് അയാള്‍ നെത്സണ്‍മണ്ഡേല റോഡിലേക്കിറങ്ങി മൂന്നാം നമ്പര്‍ വീട്ലക്ഷ്യമാക്കി നടന്നു.
ഒന്‍പതാംനമ്പര്‍ വീടിനെ ലക്ഷ്യമാക്കി നടക്കുന്നഹേമയും മൂന്നാം നമ്പര്‍ വീടിനെ ലക്ഷ്യമാക്കിനടക്കുന്ന മഹേഷും നെത്സണ്‍ മണ്ഡേല റോഡില്‍ഇടയ്ക്കുവച്ച് കണ്ടുമുട്ടി.
അടുത്തെത്തിയപ്പോള്‍ അയാള്‍ചോദിക്കാതെതന്നെ അവള്‍ പറഞ്ഞു:
“പാലിതുവരെ കണ്ടില്ല.അതുനോക്കിറോഡിലേക്കിറങ്ങിയതാണ്.”
അയാള്‍ വിഷമിച്ച് ചിരിച്ചു.എന്നിട്ട് അവള്‍ചോദിക്കാതെതന്നെ അയാള്‍ പറഞ്ഞു:“ഞാനും.”
അപ്പോള്‍ അവളും അതേ ചിരി ചിരിച്ചു.
ഇരുവരുടേയും മുമ്പില്‍ കറുത്ത നെടുങ്കന്‍പാമ്പിനെപ്പോലെ നെത്സണ്‍ മണ്ഡേല റോഡ്നീണ്ടുകിടന്നു.