എല്ലാം സെറ്റപ്പാക്കി എയർപോട്ടിലേക്ക് വെച്ചു പിടിച്ചു. ബാംഗ്ലൂരിൽ നിന്നാണ് മാൽദീവസിലേക്ക് ഞങ്ങൾ പറക്കാൻ പോകുന്നത്. നിക്കിനെ ഫോൺ വിളിച്ചപ്പോ ഉള്ളിലുണ്ടെന്ന് പറഞ്ഞു.
ബോർഡിങ് പാസ്സുമെടുത്ത് നേരെ നിക്കിനടുത്തേക്ക്. കൂടെയാരെയും കാണാത്തത് കൊണ്ട് എന്റെ ആകാംക്ഷ പിന്നേം കൂടി. കൂടെയുള്ളയാളെവിടെ എന്ന് ചോദിച്ചപ്പോ ,
ആള് കൊച്ചിയിൽ നിന്നാണ് ഫ്ലൈറ്റ് കേറുന്നത്, നമ്മളെക്കാൾ മുന്നേ അവിടെ എത്തുമെന്നും പറഞ്ഞു. അതോടെ കൂടെയുള്ളത് ഒരു മലയാളിയാണെന്ന ഹിന്റ് കിട്ടി. ഇനിയാരെന്ന് അറിയണം. അത്ര മാത്രം.
നാലര മണിക്കൂറാണ് ബാഗ്ലൂർ നിന്ന് മാൽദീവ്സിലേക്ക് . ജെറ്റ് എയർവേസിലെ എക്കണോമി ക്ലാസ്സാണെങ്കിലും, അവിടേക്ക് അധികം ആൾക്കാരില്ലാത്തത് കൊണ്ട് പല സീറ്റുകളും കാലിയായിരുന്നു. ചുരുക്കം പറഞ്ഞാൽ ഒഴിഞ്ഞ സീറ്റിൽ പോയിരുന്നു സുഖ നിദ്ര അങ്ങട് പൂകി.മാൽദീവ്‌സ് എയർപോർട്ട് വിചാരിച്ച പോലെയൊന്നുമല്ലെങ്കിൽ കൂടി ,
അത്യാവശ്യം സൗകര്യങ്ങളൊക്കെ ഒരുക്കി വെച്ചിട്ടുണ്ട്. ഞങ്ങളെ പിക് ചെയ്യാൻ റിസോർട്ടിൽ നിന്നൊരാള് വന്നിട്ടുണ്ട്. അയാളോടൊപ്പം കാറിൽ കയറിയും ശേഷം ബോട്ടിലുമൊക്കെയായി കയറി മാൽദീവ്‌സിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച് സുഖസുന്ദരമായ യാത്ര.
ഒരു റിസോർട്ടിന്റെ പരിധിയിലുള്ള പ്രൈവറ്റ് കോട്ടേജാണ് നിക്ക് ബുക്ക് ചെയ്തതെന്ന് തോന്നുന്നു. പ്രത്യേകമായൊരു സ്ഥലത്ത് ബീച്ചിനോട് ചേർന്ന് ഒരു പൂളൊക്കെയായി മനോഹരമായ വീട് തന്നെ. അല്ലേലും ആളൊഴിഞ്ഞ ഒരു സ്ഥലം തന്നെയാണ് ഈ പരിപാടിക്കൊക്കെ നല്ലത്.
