അതാവുമ്പോ ആരുടെയും ശല്യമില്ലാതെ തോന്നുന്ന കോപ്രായങ്ങളൊക്കെ കാണിച്ചു കൂട്ടാം. ബാഗിൽ നിന്ന് ക്യാമറയെടുത്ത് ആ ബീച്ചിന്റെ ഭംഗി ഒന്ന് ഒപ്പിയെടുത്തു. ഒന്ന് കൂടെ സൂം ചെയ്തു അപ്പുറത്തെ ദ്വീപിലേക്കൊക്കെ ഒന്ന് കണ്ണോടിച്ചു നോക്കി, ജെട്ടിയിട്ട മദാമ്മമാരെ ഉണക്കാനിട്ടിരിക്കുന്നതൊക്കെ കുറച്ചപ്പുറത്താണ്. അത് അവ്യക്തമായി ക്യാമറയിൽ കാണാം.
എടുത്ത ഫോട്ടോസൊക്കെ മാറ്റി നോക്കുന്നതിനിടയിൽ പുറകീന്നൊരു ശബ്ദം “എത്തിയോ”. വല്യ പരിചയമൊന്നുമില്ലാത്ത ശബ്ദമാണല്ലോ എന്നും ചിന്തിച്ചോണ്ട് തിരിഞ്ഞപ്പോ താണ്ട്ഡാ നിക്കുന്നു. ലക്ഷ്മി .
എന്റെ പൊന്നമ്മച്ചി എന്തുവ ഈ കാണുന്നെ, ആത്മഗതം പോലെ പറഞ്ഞു പോയി. “എന്തേ”, ചിരിച്ചു കൊണ്ട് അടുത്തേക്ക് കൈ തന്നു . എന്റേലുള്ള പകുതി ബാഗേജ് കയ്യിലെടുത്ത് ലക്ഷ്മി മുമ്പിൽ നടന്നു.
ലക്ഷ്മി: എന്തു പറ്റി, അന്ധാളിച്ചു നിക്കുന്നെ. ഞാനിവിടെ ഉണ്ടെന്നുള്ള കാര്യം നിക്ക് പറഞ്ഞില്ലേ.
ഞാൻ: ഇല്ല ,ആളെ കാണുമ്പോ മനസ്സിലാക്കിയ മതിയെന്നും പറഞ്ഞ് ആ മൈരൻ ഒന്നും പറഞ്ഞില്ല.
ലക്ഷ്മി: ഓഹ്! എന്നിട്ട് ഇയാള് സർപ്രൈസായോ?
ഞാൻ: ഇല്ലാതില്ല, കൊച്ചീന്നാണ് ഫ്ലൈറ്റ് എടുത്തേന്ന് പറഞ്ഞപ്പോ മലയാളിയാണെന്ന ക്ലൂ കിട്ടിയിരുന്നു. പക്ഷെ ലക്ഷ്മിയാണെന്ന് ഒരിക്കലും കരുതിയില്ല.
ലക്ഷ്മി: ഓഹോ ,ഇപ്പൊ കളറായില്ലേ.
ഞാൻ: എങ്ങനെ ഒത്തു ഈ നോർത്തിന്ത്യൻ കണക്ഷൻ.
ലക്ഷ്മി: ട്വിറ്ററിൽ കാര്യമായി എന്നെ ഫോളോ ചെയ്യുന്ന ആളാ, ഞാനും അതേ. പിന്നെ ഇതുപോലൊരാളെ കിട്ടിയിട്ട് കപ്പിൾ വീഡിയോ എടുക്കാനിരിക്കായായിരുന്നു, അപ്പോഴാണ് പുള്ളി ഇങ്ങോട്ട് വന്നത്.
