മാനസികമായി തളരുന്ന പുരുഷന്‍ തുടര്‍ന്നുള്ള ലൈംഗിക ബന്ധത്തെ വെറുക്കുന്നു. ഫലത്തില്‍ സ്‌ത്രീക്കും ലൈംഗികാസ്വാദനം നഷ്ടപ്പെടുന്നു.പുരുഷ ലൈംഗിക പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം അനിയന്ത്രിതമായ പ്രമേഹം മൂലമുണ്ടാകുന്ന ഉദ്ധാരണകുറവാണ്. കൂടാതെ, തുടര്‍ച്ചയായ കഴിക്കുന്ന ചില മരുന്നുകളുടെ പാര്‍ശ്വഫലം, അമിതവും സ്ഥിരമായ മദ്യപാനം, രക്തകുഴലുകളിലെ തകരാറുകള്‍, രക്ത സമ്മര്‍ദ്ദം, നട്ടെല്ലിനുള്ളിലെ സുഷുമ്‌നയ്‌ക്കുണ്ടാകുന്ന ക്ഷതം, ഹോര്‍മോണ്‍ തകരാറുകള്‍, നാഡി-ഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങള്‍, കൊളസ്‌ട്രോള്‍, പ്രോസ്‌റ്ററ്റ് ഗ്രന്ഥിയുടെ തകരാറുകള്‍, നാഡി- ഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങള്‍, കൊളസ്‌ട്രോള്‍, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ തകരാറുകള്‍, പൊണ്ണത്തടി, ദീര്‍ഘകാലം വേദന സംഹാരികള്‍ ഉപയോഗിക്കുക, മുതലായ പലവിധ ശാരീരിക കാരണങ്ങളും, അമിതമായ ഭയം, ഉത്‌കണ്‌ഠ, നിരാശ, ഇണയുമായുള്ള പൊരുത്തക്കേടുകള്‍, ലൈംഗിക ശേഷി കുറവിനെ കുറിച്ചുള്ള ആശങ്കകള്‍, ആത്മവിശ്വാസകുറവ് തുടങ്ങിയ മാനസിക കാരണങ്ങളും ഉദ്ധാരണമില്ലായ്‌മയിലേക്കു നയിക്കുന്നു.
പുരുഷ ജനനേന്ദ്രിയത്തിലെ ചെറിയ രക്തക്കുഴലുകള്‍ക്കു തടസ്സമുണ്ടായി രക്തപ്രവാഹം തടയുന്നത് ഉദ്ധാരണക്കുറവിനുള്ള കാരണമാകുന്നതില്‍ പ്രധാനം പുകവലിയാണ്. പുകവലിക്കാരില്‍ രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുന്ന നിക്കോട്ടിന്‍ രക്തപ്രവാഹത്തെ പ്രതികൂലമായി ബാധിക്കുന്നു. തന്മൂലം നാഡികളുടെ പ്രവര്‍ത്തന മാദ്ദ്യം സംഭവിക്കുകയും ഉദ്ധാരണശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു.
കേരളീയ സമൂഹത്തില്‍ കുടുംബപന്ധങ്ങളെയും ലൈംഗിക ജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്നാണ് മദ്യപാനം. മദ്യം ലൈംഗിക താല്‌പര്യം ഒരളവ് വരെ ഉയര്‍ത്തുന്നു. എന്നാല്‍ ക്രമേണ ലൈംഗിക ശേഷിയെ നഷ്ടപ്പെടുത്തുന്നു. ലിംഗം യോനിയില്‍ പ്രവേശിച്ചാലുടനെയോ, ലൈംഗിക വേഴ്‌ചയുടെ ആരംഭത്തില്‍ തന്നെയോ സംഭവിക്കുന്ന സ്‌ഖലനമാണ് ശീഘ്രസ്‌ഖലനം. ഇതും ഒരു ലൈംഗിക ബലഹീനതയാണ്.
ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഹോമിയോപ്പതി ചികില്‍സ വളരെ കരുതലോടെ ചെയ്യണം. ഗുളികകള്‍ കൊണ്ട് മാറ്റാന്‍ കഴിയുന്നതല്ല ലൈംഗിക പ്രശ്‌നങ്ങള്‍.
വലിപ്പക്കുറവിനു എന്തെങ്കിലും പരിഹാരം ഉണ്ടോ ?