കാരണം ചികിത്സയില്‍ രോഗിയുടെ മാനസിക-ശാരീരിക അവസ്ഥയുടെ ശരിയായ അവലോകനം പ്രധാനമാണ്. ഫലപ്രദവും, ശാശ്വതവും, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്. ഓരോ രോഗിയുടെയും ശാരീരികവും-മാനസികവും-ലൈംഗികവുമായ വ്യക്തമായ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോമിയോ മരുന്നു കൊടുക്കുന്നത്. മാനസിക ശാരീരിക ലക്ഷണങ്ങള്‍ യാതൊരു മറയും കൂടാതെ ഡോക്ടറെ ബോദ്ധ്യപ്പെടുത്തേണ്ടുന്നത് രോഗിയുടെ ബാധ്യതയാണ്. ഓരോ രോഗിയെയും വ്യക്തമായി പഠിച്ചു മാത്രമാണ് മരുന്നു നിര്‍ണ്ണയിക്കുക. അതുകൊണ്ട് തന്നെ സ്വയം ചികില്‍സ ഫലവത്തല്ല.
ഉദ്ധാരണ കുറവിന് രോഗിയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി തിരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട ഹോമിയോ മരുന്നുകള്‍ താഴെപ്പറയുന്നു.
ആഗ്‌നസ് കാസടസ്
തീരെ ഉദ്ധാരണമില്ലാതിരിക്കുക, തണുത്ത അവസ്ഥ, മറവിയും വിഷാദവും ഇവയ്‌ക്ക് ഈ മരുന്നു നല്ലതാണ്.
അര്‍ജുന്റം നൈട്രിക്കം
ശരീരത്തിനു ചൂട്, ലൈംഗികബദ്ധത്തിനു ശ്രമിക്കുമ്പോള്‍ പരാജയപ്പെടുക. ഇതേ കാരണം ഓര്‍ത്ത് വല്ലാതെ വിഷമിച്ചു നടക്കുക എന്നിവടെ അകറ്റും.
കലേഡിയം
പുകവലിക്കാര്‍ക്കു കണ്ടു വരുന്ന ഉദ്ധാരണക്കുറവ്, ഉറക്കത്തില്‍ അറിയാതെ ഉണ്ടാകുന്ന ശുക്‌ളസ്‌ഖലനം എന്നിവയ്‌ക്ക് പ്രതിവിധിയാണ്.
കോസ്‌ടിക്കം
രോഗിക്കു വല്ലാത്ത സംശയം, മറവി, എല്ലായ്‌പ്പോഴും ക്ഷീണം, തുമ്മുക, ചുമയ്‌ക്കുക തുടങ്ങിയ ഈ അവസരത്തില്‍ മൂത്രം അറിയാതെ പോകുക, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്കുള്ള തകരാറുനിമിത്തം ശേഷിക്കുറവുണ്ടാക്കുക ഇവയ്‌ക്ക് നല്ലതാണ്.
വലിപ്പക്കുറവിനു എന്തെങ്കിലും പരിഹാരം ഉണ്ടോ ?