സംവിധാന സഹായി 4 [ഉർവശി മനോജ്] 128

“സിജു ഏട്ടൻ പറഞ്ഞിട്ട് വന്നതാണ് കുപ്പിക്ക് കാശ് മേടിക്കാൻ പറഞ്ഞു ഇവിടെ നിന്ന് “

“ഹൊ… ഇവനൊക്കെ കുടിച്ചു കുടിച്ച് ചോര തൂറിയെ ചാവൂ .. ബാക്കിയുള്ളവന്റെ എത്ര കാശാണ് കുപ്പി പാട്ട എന്നൊക്കെ പറഞ്ഞു ദിവസവും ഇറങ്ങുന്നത് “

പിന്നെയും എന്തൊക്കെയോ പുഴുത്ത തെറികൾ സിജു ഏട്ടനെ പറഞ്ഞു കൊണ്ട് ധരിച്ചിരുന്ന സിൽക്ക് ജുബ്ബയുടെ പോക്കറ്റിൽ നിന്നും പൈസ എടുത്ത് എനിക്ക് നേരെ നീട്ടി. അതും വാങ്ങി പോക്കറ്റിലിട്ട് പ്രൊഡ്യൂസറിന്റെ കോട്ടേജിന്റെ ഡോർ ചാരി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് എന്നെ കൊച്ചിയിൽ നിന്നും വാഗമണ്ണിലേക്ക് കൊണ്ടു വന്ന നൗഷാദ് ഇക്കയുടെ കാറ്ററിംഗ് വാനിന്റെ ഡ്രൈവറെ കാണുന്നത്.

“ചേട്ടൻ ഇന്നലെ കൊച്ചിക്ക് പോയില്ലേ .. അതോ ഇപ്പൊ വീണ്ടും വന്നതാണോ ?”

“പോയിരുന്നു .. ദേ ഇപ്പൊ വന്നതെ ഉള്ളൂ .. കാറ്ററിങ് വാനും ആയിട്ടല്ല പ്രൊഡ്യൂസറിന്റെ കാറും കൊണ്ടാണ് വന്നത് .. നാളെ നടി രൂപശ്രീയെ എറണാകുളത്ത് കൊണ്ടു പോയി ഫ്ലൈറ്റ് കയറ്റി വിടണം അതാണ് ജോലി “

“ഹാ അവരുടെ ഇന്നത്തെ പോക്ക് ക്യാൻസൽ ചെയ്ത കാര്യം ഞാനും അറിഞ്ഞു .. അകത്ത് പ്രൊഡ്യൂസർ ആരോടോ മൊബൈലിൽ പറയുന്നത് കേട്ടു “

“രൂപശ്രീയെ ഇന്ന് വിടാത്തത് വേറൊന്നുമല്ല ഈ രാത്രിയും നാളെ രാവിലെയും ഒക്കെയായി ഒന്ന് രണ്ട് പണച്ചാക്കുകൾ തിരുവനന്തപുരത്തു നിന്നും തൃശ്ശൂരിൽ നിന്നും ഒക്കെ കുറ്റിയും പറിച്ചു വരുന്നുണ്ട് ,

അവർക്ക് നമ്മുടെ പ്രൊഡ്യൂസർ രൂപശ്രിയെ എടുത്തു കൊടുക്കും അവന്മാർ അവളുടെ മൂലവും പൂരാടവും എല്ലാം പൊളിച്ചിട്ട് ഈ സിനിമയ്ക്ക് വേണ്ട ഷെയറും ഇൻവെസ്റ്റ് ചെയ്തിട്ടെ ഇവിടെ നിന്നും പോവുകയുള്ളൂ”

“ഹൊ .. അപ്പോൾ ഇങ്ങേര് മാത്രമല്ലേ പ്രൊഡ്യൂസർ ?”

“ഇത്തരത്തിലുള്ള പടങ്ങളൊക്കെ തുടങ്ങുമ്പോൾ ഒരാളായിരിക്കും പ്രൊഡ്യൂസർ… അവസാനിക്കുമ്പോൾ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മറ്റേ പ്രൊഡ്യൂസർ എന്നൊക്കെ പറഞ്ഞു കുറെ എണ്ണത്തിന്റെ പേര് സ്ക്രീനിൽ കാണാൻ പറ്റും .. അത്രേയുള്ളൂ കാര്യം.. ചുരുക്കത്തിൽ ആർക്കും ആർക്കും നഷ്ടം ഇല്ല .. പെണ്ണ് വേണ്ടവർക്ക് പെണ്ണു കിട്ടി പണം വേണ്ടവർക്ക് പണവും കിട്ടി ”
വളരെ നിസ്സാരമായി ഡ്രൈവർ ചേട്ടൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.

ഞാൻ ഇതു വരെ കണ്ടതും കേട്ടതും അല്ല സിനിമ എന്ന സത്യം വീണ്ടും മനസ്സിലാക്കുന്നു.. ബിവറേജിൽ നിന്നും വില കൂടിയ സ്കോച്ച് വിസ്കിയും വാങ്ങി സിജു ഏട്ടന്റെ കോട്ടേജിൽ കൊണ്ടു പോയി കൊടുത്തിട്ട് , ഒരു പെഗ്ഗിന് ഉള്ള അദ്ദേഹത്തിന്റെ ക്ഷണവും നിരസിച്ചിട്ട്‌ നാളെ കാണാമെന്നു പറഞ്ഞു പുറത്തേക്കിറങ്ങി.

18 Comments

Add a Comment
  1. ബാക്കി ഇട് bro ❤

  2. Very very nice waiting next part

  3. ഇത്തവണയും കലക്കി ബ്രോ

  4. കൊള്ളാം
    വളരെ നന്നായിട്ടുണ്ട്

  5. super next part vegam

  6. Super urvashi chechi.adutha bhagam iniyum vaikaruthu.

  7. Kollam

    Ennalum nte radhakocheee

    1. ഉർവശി മനോജ്

      ??

  8. തമ്പുരാൻ

    ങ്ങള് എവിടെ ആയിരുന്നു

    1. ഉർവശി മനോജ്

      ഇവിടെ ഉണ്ടായിരുന്നു.

  9. പൊന്നു.?

    ഊർവശി ചേച്ചീ….. കഴിഞ്ഞ ഭാഗത്തെ അവസാനത്തെ ചില പേജുക്കൾ വായിക്കണ്ട വന്നു. പഴയ ഭാഗങ്ങൾ ഓർത്തെടുക്കാൻ…. ഇനി ഇത് പോലെ വൈകിക്കരുത്.

    ????

    1. ഉർവശി മനോജ്

      വൈകില്ല ട്ടോ.

  10. കക്ഷത്തെ പ്രണയിച്ചവൻ

    പൊന്നളിയാ… ഇന്നാണോ വരുന്നത് ഞാൻ അഞ്ചോ ആറോ മാസങ്ങൾക്കു മുമ്പ് വായിച്ചതാണ്..എന്നോ മറന്നു .. താങ്കൾ സിനിമയിൽ വർക്ക് ചെയ്യുന്ന ആളാണ് ഉറപ്പാണ്. അല്ലേ.. നല്ല ശൈലി ..

    ശരിക്കും ആ തമിഴ് നടി ആരാ.. എന്നു പറഞ്ഞു തരാമോ.?

    1. ഉർവശി മനോജ്

      സിനിമയിൽ തന്നെയാണ്. ബാക്കി എല്ലാം രഹസ്യം.

  11. Evidayirunnu bhai…. Iniyum undllo randennam koodi thudaran

    1. ഉർവശി മനോജ്

      ഉടൻ തുടങ്ങും ?

  12. നല്ലൊരു അധ്യായം.വൈകിയതിനാൽ മുൻ ഭാഗം നോക്കേണ്ടി വന്നു, എങ്കിലും കിടുക്കി

    1. ഉർവശി മനോജ്

      നന്ദി ?

Leave a Reply

Your email address will not be published. Required fields are marked *