സൂര്യനെ പ്രണയിച്ചവൾ 24
Sooryane Pranayichaval Part 24 | Author : Smitha | Previous Parts
സൂര്യനെ പ്രണയിച്ചവള്‍ – അവസാന അദ്ധ്യായം.
ഷബ്നത്തിന്‍റെ പിന്‍ഭാഗം കടും ചുവപ്പില്‍ കുതിര്‍ന്നിരുന്നു… ധരിച്ചിരുന്ന ടോപ്പ് രക്തത്തില്‍ കുതിര്‍ന്ന്, നിലത്തേക്ക് രകതമിറ്റ് വീഴുന്നു…. കാടിന്‍റെ മായികമായ ദൃശ്യസാമീപ്യത്തില്‍, വെയിലും വലിയ നിഴലുകളും ഇഴപിരിയുന്ന നേരം ആ രംഗം ഭീദിതമായിരുന്നു.
“മോളെ….”
അസഹ്യമായ ദൈന്യതയോടെ ജോയല്‍ ഷബ്നത്തിന്‍റെ നേരെ കുതിച്ചു. ഒപ്പം ഗായത്രിയും, രാകേഷും. അവള്‍ക്കഭിമുഖമായി, കുനിഞ്ഞിരുന്ന് ജോയല്‍ അവളുടെ മുഖത്തേക്ക് നോക്കി. “എന്തായിത്? എന്താ പറ്റിയെ? ആരാ ഇത്?”
“അവരെന്നെ…”
ഷബ്നം കിതച്ചു.
“സാറിന്‍റെ ആള്‍ക്കാര്….”
ഷബ്നം രാകേഷിനെ നോക്കി.
“ഷൂട്ട് ചെയ്തു…എനിക്ക്….”
ഗായത്രിയുടെ മുഖത്ത് കണ്ണുനീര്‍ ചാലുകള്‍ നിറഞ്ഞു.
“ജോ…!”
അതിദയനീയ സ്വരത്തില്‍ ഗായത്രി വിളിച്ചു.
“ഇപ്പം തന്നെ കുട്ടിയെ ഹോസ്പ്പിറ്റലൈസ് ചെയ്യണം….ഉടനെ!!”
“വേണ്ട!”
കിടന്നുകൊണ്ട് തന്നെ ഷബ്നം കയ്യുയര്‍ത്തി വിലക്കി.
“ഞാന്‍ ഹോസ്പ്പിറ്റല്‍ വരെയത്തില്ല….”
“എങ്ങനെയെങ്കിലും ഹോസ്പ്പിറ്റലൈസ് ചെയ്തെ പറ്റൂ…”
രാകേഷും അഭിപ്രായപ്പെട്ടു.
“ചേച്ചീ….”
സ്മിതേച്ചീ….. ഇഷ്ടായി…. പെരുത്തിഷ്ടായി…. മനസ്സ് നിറഞ്ഞു… മുൻഭാഗങ്ങൾ വായിച്ചപ്പോഴും ക്ലൈമാക്സിനെ കുറിച്ച് ചെറിയ വ്യാകുലതകൾ ഉണ്ടായിരുന്നു….എന്താ സംഭവിക്കാന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല…. എന്തായാലും നിരാശപ്പെടുത്തില്ലെന്ന വിശ്വാസം മാത്രം ബാക്കിയുണ്ടായിരുന്നു….. എന്തായാലും സംഭവങ്ങൾ ഒക്കെ പ്രതീക്ഷകൾക്കുമപ്പുറം ഉഷാറായിട്ടുണ്ട്…. രാകേഷ് അവസാനം ജോയലിനും ഗായത്രിക്കും ഒപ്പം നിൽക്കുമെന്ന് ഊഹം ഉണ്ടായിരുന്നെങ്കിലും വായിച്ചുകഴിഞ്ഞപ്പോ ആണ് സമാധാനം ആയത്….. എങ്കിലും റിയ….രാകേഷ് ആള് കൊള്ളാട്ടോ… റിയേടെ ട്വിസ്റ്റ് ഞെട്ടിച്ചു കളഞ്ഞു…….അത് പെരുത്തിഷ്ടായി…പിന്നെ ശബ്നം…. ഒരു നോവ് ആണേലും അത് അവളുടെ നിയോഗം ആയി കാണുന്നു… തമ്പി പിന്നെ വടി കൊടുത്തു അടി വാങ്ങിയതാണല്ലോ…അതേയാലും നന്നായി…
പ്രണയത്തിനും സൗഹൃദതിനും അപ്പുറം ഇതിലൂടെ ഇങ്ങൾ പറഞ്ഞുവെക്കുന്ന അധികാര ദുർവിനിയോഗത്തിന്റെ രാഷ്ട്രീയവും തുറന്നു ചർച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്….എന്തായാലും സംഭവം എല്ലാം കൊണ്ടും ഉഷാറായിരുന്നു… വളരെ മികച്ച എന്റിങ്….ഇതിലും മികച്ച ഒരു അവസാനം ഇതിന് കിട്ടാനുണ്ടോന്ന് സംശയം ആണ്…..
എന്തായാലും നിങ്ങടെ കഥകൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്….
ഹായ് സ്മിതാ
സൂര്യനെ പ്രണയിച്ചവളുടെ തുടക്കം മുതലുള്ള വായനക്കാരൻ എന്ന നിലയിൽ ഇപ്പോൾ സന്ധോശമുണ്ട്.ഇടക്ക് ഒരു ഗ്യാപ്പ് വന്നെങ്കിലും എപ്പേഴേലും വരാതിരിക്കില്ല എന്നറിയമായിരുന്നു.ശേഷമുള്ള ഭാഗങ്ങൾ ഒട്ടും വൈകിപ്പിക്കാതെ ഏറ്റവും മികച്ചതിൽ തന്നെ ഞങ്ങൾക്ക് തന്നു.ഈ ഫൈനൽ ചാപ്റ്റർ വളരെ ഇഷ്ടപ്പെട്ടു ചിലപ്പോൾ ഒരു ട്രാജഡി ആകുമോയെന്നു സംശയമുണ്ടായിരുന്നു ഇത് തന്നെയാണ് നല്ലത്.സൂര്യനെ പ്രണയിച്ചവൾ സൂര്യനെ തന്നെ സ്വന്തമാക്കി.രാകേഷ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട കഥാപത്രമാണ്,രാകേഷിനും വ്യക്തമായ സ്പേസ് കഥയിൽ കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.അത് പോലെ പത്മനാഭൻ തമ്പിയുടെ മരണവും നൈസ് ആയിരുന്നു. ശബ്നത്തിന്റെ വേർപാട് ടച്ചിങ് ആയിരുന്നു.ആരും അന്വേഷിച്ചു വരാത്ത ആ രാജ്യത്തു അവർ ഒരുപാട് നാൾ പ്രണയിക്കട്ടെ.ജോയലും അവന്റെ പെണ്ണും അവരുടെ മോളും.
സ്മിതയുടെ മാറ്റ് കഥകളുടെയത്ര പിന്തുണ ഇടക്ക് നഷ്ടപ്പെട്ടിട്ടും ഈ കഥ ഞങ്ങൾക്ക് വേണ്ടി പൂർത്തിയാക്കിയത്തിന് നന്ദി…
സ്നേഹപൂർവ്വം സാജിർ???
ചേച്ചി……
ത്രില്ലെറിന്റെ ചടുലതകൾ ഇല്ലാതെ ഒരു നല്ല ക്ലൈമാക്സ്. നിയമം മാറ്റിനിർത്തി നീതിയെ മുറുകെപ്പിടിച്ച രാകേഷ്. ഒരു നോവായി ശബ്നം,ആ നോവ് മായ്ക്കാൻ കുഞ്ഞു ഷബ്‌നത്തിന്റെ പുഞ്ചിരി. എന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്നത് ഇവയൊക്കെയാണ്.
ചടുലമായ പര്യവസാനം ആയിരുന്നു മനസ്സിൽ കണ്ടത്,അത് സ്മൂത്ത് ആയ ഒന്നായി മാറി. ഒടുക്കം പത്മനാഭൻ മാത്രം ആയി വില്ലൻ.
എല്ലാം എല്ലാവരും തിരിച്ചറിയുമ്പോൾ മുന്നോട്ട് വായനക്കാരുടെ ഭാവനയിൽ കഥയുടെ ഭാവി വിരിയുന്ന രീതിയിൽ നിർത്തിയിരിക്കുന്നു.
അഭിനന്ദനങ്ങൾ. ഒപ്പം അടുത്ത കഥക്ക് കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
ആൽബി
ആല്‍ബി…
അഭിപ്രായം വായിച്ചു. സന്തോഷമായി.
ഈ കഥ ഇതുവരെ എത്തിച്ചതില്‍ ആല്‍ബിയുടെ പങ്കു ചെറുതല്ല. ഇടയ്ക്ക് നിര്‍ത്തിയപ്പോള്‍ ആല്‍ബി ആവശ്യപ്പെട്ടിരുന്നു ഇതിന്‍റെ തുടര്‍ച്ച. ആല്‍ബി, മന്ദന്‍രാജ, ജോസഫ്, ഹരിനാരായണന്‍ തുടങ്ങിയവരൊക്കെ ഇത് പൂര്‍ത്തീകരിക്കുന്നതില്‍ ഒരുപാട് പങ്ക് വഹിച്ചിട്ടുണ്ട്.
അതിനു പ്രത്യേക നന്ദി…
അവസാനം ഇതുപോലെയല്ല കണ്ടിരുന്നത്.
അല്‍പ്പം കൂടി വീശദമായി ഒക്കെ പ്ലാന്‍ ചെയ്തിരുന്നു.
തിരക്ക് വലിയൊരു കാരണമാണ്.
പിന്നെ എഴുത്തിലുള്ള താല്‍പ്പര്യം അത്രയ്ക്കങ്ങ് ഇപ്പോഴില്ല.
എപ്പോഴത്തെയും പോലെ ആല്‍ബി കഥയെ വളരെ നന്നായി വിലയിരുത്തിയിരിക്കുന്നു. അതില്‍ എനിക്ക് സംത്രിപ്തിയുണ്ട്. ആല്‍ബിയുടെ അഭിപ്രായങ്ങള്‍ വളരെ സഹായിച്ചിടുണ്ട് ഈ കഥ ഭംഗി [?] ഉള്ളതാക്കാന്‍. അധികം നെഗറ്റീവ് കമന്റ്സ് കിട്ടിയിട്ടില്ല. വായിച്ചവരില്‍ ഭൂരിപക്ഷത്തിനും ഇതിഷ്ടമായി എന്നറിയുന്നുണ്ട്.
ഇനി ഇത്തരം വെജിറ്റെറിയന്‍ കഥകള്‍ എഴുതുന്നില്ല.
നോണ്‍ വെജിറ്റെറിയന്‍ ആണ് ഇനി.
സൈറ്റിലെ പുതിയ നിയമങ്ങളില്‍ ഒന്ന് അതാണ്.
നിയന്മങ്ങള്‍ അനുസരിക്കാന്‍ ആണ് ഇഷ്ടം.
ഇത് പൂര്‍ത്തിയാക്കിയത് തന്നെ ഡോക്റ്ററുടെ അനുവാദത്തോടെയാണ്…
സുഖമെന്ന് കരുതുന്നു…
സസ്നേഹം
സ്വന്തം
സ്മിത
സുഖം തന്നെ. അവിടെയും അങ്ങനെ എന്ന് കരുതുന്നു.
എൻ്റെ പൊന്നു റാണി താളം തെറ്റിയ താരാട്ട് ക്ലൈമാക്സ് എവിടെ എത്രയോ കാലമായ് കാത്തിരിക്കുന്നു.
ഹലോ…
എന്‍റെ ഓര്‍മ്മ ശരിയാണ് എങ്കില്‍ ഇതുപോലെ ഇരുപതോളം റിക്വസ്റ്റുകള്‍ ഞാന്‍ പലപ്പോഴായി വായിച്ചിട്ടുണ്ട്.
അപ്പോഴൊക്കെ ഞാന്‍ പറഞ്ഞ മറുപടി ഒന്നുകൂടി ആവര്‍ത്തിക്കുന്നു.
എന്‍റെ അഭിപ്രായത്തില്‍ ഈ സൈറ്റിലെ ഏറ്റവും ഏറ്റവും നല്ല രണ്ടു എഴുത്തുകാരില്‍ ഒരാളായ മന്ദന്‍രാജയോടൊപ്പം ചേര്‍ന്ന് ഏത് കഥയും എഴുതാന്‍ എനിക്ക് സന്തോഷമേയുള്ളൂ, അഭിമാനമേയുള്ളൂ. പക്ഷെ കോമ്പോ ആയ ആ കഥ എനിക്ക് ഒരിക്കലും തനിച്ച് എഴുതാന്‍ പറ്റില്ല.
മന്ദന്‍ രാജ സമംതിക്കുകയാണ് എങ്കില്‍ ആ കഥ ഒരാഴ്ച്ചയ്ക്കുള്ളില്‍ എഴുതും. അദ്ധേഹത്തിന്റെ ശത്രുക്കള്‍ സ്വപ്നം കണ്ടത്പോലെ തന്നെ ആദ്ധേഹം ഈ സൈറ്റിലെ എഴുത്ത് നിര്‍ത്തിയതാണ്. ഞാന്‍ വളരെ നിര്‍ബന്ധിച്ചിട്ടാണ്, മാസങ്ങളോളം നിര്‍ബന്ധിച്ചിട്ടാണ് അദ്ദേഹം ലാസ്റ്റ് കഥ പോസ്റ്റ് ചെയ്തത് തന്നെ…
മാത്രമല്ല എഫ് ബി ഗ്രൂപ്പുകളിലും മറ്റും കഥയെഴുതില്‍ അദ്ദേഹം സജീവമാണ്. വളരെ ടോപ്പ് റേറ്റ് കഥകള്‍ എഴുതി വായനക്കാരുടെ ആദരവ് പിടിച്ചു പറ്റുകയും ചെയ്യുന്നു. സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നു. അത്തരം ഗ്രൂപ്പുകളില്‍ എഴുതുന്നത് ഇഷ്ടമുള്ള ആരും തന്നെ നമ്മുടെ സൈറ്റിലേക്ക് വരുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സൈറ്റ് എന്നുപറഞ്ഞാല്‍ തെറിയിലും പുലയാട്ടിലും ആനന്ദം കണ്ടെത്തുന്നവരുള്ളിടത്തേക്ക്. അതുകൊണ്ട് ആ കഥ വേണമെന്ന് അത്ര നിര്‍ബന്ധം ആണെങ്കില്‍ അഡ്മിന് മെയില്‍ ചെയ്യുക. അദ്ദേഹം വഴി മന്ദന്‍ രാജയോടു ആവശ്യപ്പെടുക. അദ്ദേഹം സമ്മതിക്കുകയാണ് എങ്കില്‍ എനിക്കെന്താണ് തടസ്സം?
വീണ്ടും കരയിച്ചു. ശബ്നം ഒരു സങ്കടമായി മനസ്സിൽ ഉണ്ടാകും കുറച്ച് കാലം.
ഈ ഒരു യാത്രയിൽ ആരെയൊക്കെ മറന്നാലും ശബ്നത്തിനെ മറക്കാൻ , മനസ്സിൽ നിന്ന് കളയാൻ കുറച്ച് സമയമെടുക്കും.
വെറും 17 പേജ് കൊണ്ട് ഒരു അവസാന ഭാഗം. വിശ്വസിക്കാൻ ആവുന്നില്ല.
എനിക്ക് തോന്നുന്നു ഈ അവസാന ഭാഗത്തോട് കടപിടിക്കാൻ മറ്റു ഭാഗങ്ങൾ ഒന്നും തന്നെയില്ല. അത്രയും നന്നായിട്ടാണ് ഈ ഭാഗം ഇവിടെ അവതരിപ്പിചത് .
ഒരു പാട് ഇഷ്ടപ്പെട്ടു.
വീണ്ടും ഇതുപോലെ വ്യത്യസ്തമായ കഥകളുമായി വരിക.
കാത്തിരിക്കും സ്മിതയുടെ കഥകൾക്കായി.
♥️?♥️???????????????????????????????????
ഹായ്
താങ്കള്‍ അടക്കമുള്ളവരുടെ വായനയും പിന്തുണയും മാത്രമാണ് ഈ കഥയെ ഫിനിഷിംഗ് പോയിന്‍റ്റില്‍ എത്തിച്ചത്.
പലവട്ടം മുടങ്ങിയതായിരുന്നു.
കഥയ്ക്ക് കരുതി വെച്ചിരുന്ന ഇഴകളൊക്കെ ഇടയ്ക്ക് പൊട്ടിപ്പോവുകയും ചെയ്തിരുന്നു…
ഷബ്നത്തേ നോവോടുകൂടിയാണ് ഞാന്‍ എഴുതിയത്. ശരിക്കും കഥയിലെ നൂറു ശതമാനം വിപ്ലവകാരി അവള്‍ മാത്രമായിരിക്കും.
വിപ്ലവത്തിന്‍റെ വേണ്ടി മരിക്കുമ്പോള്‍ മാത്രമാണ് നിങ്ങളൊരു യഥാര്‍ത്ഥ വിപ്ലവകാരിയാകുന്നതെന്ന് ചേ ഗുവേര പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചവളാണ് ഷബ്നം….
നല്ല വായനയ്ക്ക്, അഭിപ്രായങ്ങള്‍ക്ക്, സഹകരണത്തിന് ഒരുപാട് നന്ദി….
അർഹിച്ച ഒരു ക്ലൈമാക്സ് തന്നെ ഈ ഒരു പ്രണയം കഥക്കു വന്നു ചേർന്നല്ലോ.ഒരു ഹാപ്പി എൻഡിങ്. പ്രതീക്ഷിച്ചതുപോലെ ജോയൽ ഗായത്രി അവസാനം ഒന്നിച്ചല്ലോ. വീണ്ടും കാത്തിരിക്കുന്നു സ്മിത ജീ വീണ്ടും ഒരു മാജിക് ആയി.??.
താങ്ക്സ് ജോസഫ് ജി….
ഇഷ്ടമായതില്‍ സന്തോഷം.
തുടക്കം മുതല്‍ നല്‍കിവരുന്ന സപ്പോര്‍ട്ടിന് ഒരുപാട് നന്ദി…
ഇത്തരം കഥകള്‍ ഇനി എഴുതുന്നില്ല.
ഇനി സൈറ്റിന്‍റെ നിയമങ്ങള്‍ക്ക് ബാധകമായ കഥകളെ ഉണ്ടാവൂ…
വീണ്ടും നന്ദി….
ചേച്ചീ…❤❤❤
ക്ലൈമാക്സ് 17 പേജ് കണ്ടപ്പോൾ ഒന്ന് ഉലഞ്ഞു 17 പേജിൽ പറഞ്ഞു തീർക്കാൻ കഴിയുമോ എന്നുള്ള ചിന്ത ആയിരുന്നു കാര്യം…
ബട്ട് വായിച്ചു കഴിയുമ്പോൾ അതൊന്നും അലട്ടുന്നില്ല I’m at my peace…
അർഹിച്ച അവസാനം എല്ലാം നിറഞ്ഞു നിന്നു ഇതിൽ ചേച്ചിയുടെ രാഷ്ട്രീയം ഉണ്ട് ചേച്ചിയുടെ arguments ഉണ്ട് നിലപാടുകൾ ഉണ്ട് അമർഷം ഉണ്ട്,
അതിനും മേലെ ഏറ്റവും മഹത്തരമായ പ്രണയത്തിന്റെ കൊതിച്ചു കാത്തിരുന്ന മനോഹരമായ പര്യവസാനം ഉണ്ട്…
അത് രാകേഷിലും റിയയിലും ആയാൽ പോലും,…
ചിലപ്പോൾ അതില്ലായിരുന്നെങ്കിൽ ഈ കഥ അപൂര്ണമായേനെ…
അവസാനം ഒരു വിടവാങ്ങൽ ആണോ കേട്ടത് എന്ന് ഞാൻ സംശയിക്കുന്നു…
അത് വെറും സംശയം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
ഇനിയും പ്രണയത്തിൽ ചാലിച്ച ചേച്ചിയുടെ കഥകൾക്കായി കാത്തിരിക്കുന്നു…❤❤❤
സൂര്യനെയും അവനെ പ്രണയിച്ചവളുടെയും കഥ നൽകിയതിന് ഒത്തിരി നന്ദി…❤❤❤
സ്നേഹപൂർവ്വം…❤❤❤
ഹായ് അക്കിലീസ്…
കുറച്ച് കൂടി ഡീറ്റയിലിങ്ങാകാമായിരുന്നു എന്ന് സൈറ്റില്‍ വായിച്ചപ്പോള്‍ തോന്നി. ഏന്‍ഡ് ഗെയിമില്‍ ഞാന്‍ എപ്പോഴും ഫ്ലോപ്പ് ആണ്. അതിവിടെയും സംഭവിച്ചു…
എന്‍റെ രാഷ്ട്രീയം എപ്പോഴും ഹ്യൂമനിസ്റ്റിക്ക് ആണ്. ഹ്യൂമന്‍ സെന്‍ട്രിക്ക് അല്ലെങ്കിലും. എല്ലാ ഗ്രാന്‍ഡ് നരേഷനും മനുഷ്യന്‍ ആണ് എന്ന് വിശ്വസികുന്നില്ല. എല്ലാത്തരം സ്വേച്ചാധിപത്യങ്ങളും മാനവരാശിയുടെ ശത്രുപക്ഷത്ത് ആണ് എന്ന്‍ അഗാധമായി വിശ്വസിക്കുന്നു. അത് ക്യാപ്പിറ്റലിസ്റ്റികായാലും കമ്യൂണിസ്റ്റ് ആയാലും. എങ്കിലും മനുഷ്യരെയും മാനവിക സ്ഥാപനങ്ങളേയും ഇത്രയുമെത്തിച്ച ചിന്തകളില്‍ മാര്‍ക്സിസത്തിന് നല്ല പങ്കുണ്ട് എന്നാണു ബേസിക് വിശ്വാസം….
കഥയെ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം.
ഈ കഥയ്ക്ക് മുമ്പോട്ട് പോകാന്‍ താങ്കള്‍ നല്‍കിയ പ്രേരണ വലുതാണ്. കമന്‍റില്‍ക്കൂടി എനിക്ക് കിട്ടിയ ആ ഊര്‍ജ്ജത്തെ വലുതായി ഓര്‍ക്കും എപ്പോഴും…
വിടവാങ്ങല്‍ ഇല്ല…
ഇത്തരം കഥകള്‍ ഇവിടെ എഴുതില്ല എന്നേയുള്ളൂ.
ഡോക്റ്ററുടെ പ്രത്യേക അനുവാദത്തിലാണ് ഇത് പൂര്‍ത്തിയാക്കിയത്.
സെ ക് സിന് പ്രാധാന്യം നല്‍കുന്ന കഥകളെ പ്രസിദ്ധീകരിക്കൂ എന്ന നിയമം ഉണ്ടായപ്പോള്‍ ഞാന്‍ മെയില്‍ ചെയ്തിരുന്നു.
തുടരണോ വേണ്ടയോ എന്ന്.
കാരണം നിയമങ്ങള്‍ ലംഘിക്കാന്‍ എനിക്കിഷ്ടമില്ല.
മോശം മാതൃകയാകാനും.
ഡോക്റ്റര്‍ ഈ കഥ മനസ്സില്‍ പ്ലാന്‍ ചെയ്തത് പോലെ അവസാനിപ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു…
അതുകൊണ്ട് ഇനിമേല്‍ സെ ക് സ് എലമെന്റ്സ് ഉള്ള കഥകളെ എഴുതുന്നുള്ളൂ…
വീണ്ടും നന്ദി,
സ്നേഹം…
സ്മിത
ഏന്‍ഡ് ഗെയിമില്‍ ഞാന്‍ എപ്പോഴും ഫ്ലോപ്പ് ആണ്. അതിവിടെയും സംഭവിച്ചു…//
എബിയും സാമും എന്ന കഥയൊഴികെ ഞാൻ വായിച്ചിട്ടുള്ള ചേച്ചിയുടെ മറ്റൊരു കഥയിലും ഇതിനോട് യോജിക്കുന്നില്ല…
ഞാൻ കമ്പികഥകളെ സാധാരണ കഥയിൽ നിന്നും താഴ്ന്നതോ ഉയർന്നതോ ആയി കാണുന്നില്ല ചിലപ്പോൾ ഒരു സാധാരണ കഥയെക്കാൾ കൂടുതലായി erotic സ്റ്റോറിസിന് സംസാരിക്കാൻ കഴിയും എന്ന വിശ്വസിക്കുന്നത് കൊണ്ടാവാം…
തുടർന്നുള്ള കഥകൾക്കായി കാത്തിരിക്കുന്നു…❤❤❤
“……….ഞാൻ കമ്പികഥകളെ സാധാരണ കഥയിൽ നിന്നും താഴ്ന്നതോ ഉയർന്നതോ ആയി കാണുന്നില്ല ചിലപ്പോൾ ഒരു സാധാരണ കഥയെക്കാൾ കൂടുതലായി erotic സ്റ്റോറിസിന് സംസാരിക്കാൻ കഴിയും എന്ന വിശ്വസിക്കുന്നത് കൊണ്ടാവാം………….”
ശരിയാണ്….
തുടര്‍ന്നു വരുന്ന കഥകളില്‍ കാണാം ….
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
രാകേഷിനെ സൈഡ്ലൈന്‍ ചെയ്യാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല…
ഷബ്നം നോവുതന്നെയാണ് എനിക്കും….
ഒരുപാട് ഇഷ്ടം,
ഒരുപാട് നന്ദി…
സ്നേഹപൂര്‍വ്വം
സ്മിത
❤️❤️?❤️❤️
ഒരുപാട് നന്ദി
വളരെ ശക്തമായ പ്രണയം….
വളരെ വൈകി ആണ് വായിച്ചു തുടങ്ങിയത് എങ്കിലും….
പിന്നെ എല്ലാ ദിവസവും വന്നു നോക്കും next part വന്നോ…എന്ന്….
വളരെ അധികം സങ്കടം തോന്നുന്നു പെട്ടെന്ന് കഥ അവസാനിച്ചതിൽ…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????
നല്ല അഭിപ്രായത്തിന് നന്ദി…
നാളിയ പിന്തുണയ്ക്കും…
വീണ്ടും വീണ്ടും നന്ദി….
ഒരു strong story line ഉള്ള കഥയായിരുന്നു. സത്യത്തിൽ കഴിഞ്ഞ പാർട്ട് വരെ ജോയലും ഗായത്രിയും ഒന്നിക്കും എന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷേ ക്ലൈമാക്സ് അത് നടന്നപ്പോൾ സന്തോഷം തോന്നി തമ്പി തട്ടിപ്പോയ്ത് നന്നായി ചെറ്റ… ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു all the best ചേച്ചി.??????????
വളരെ പ്രോത്സാഹനം തന്നിട്ടുണ്ട് താങ്കള്‍ ..
ഒരുപാട് നന്ദി…
ഇതുപോലെയുള്ള കഥകള്‍ ഇനി എഴുതുന്നില്ല
ഇവിടെ കഥകള്‍ ഡോട്ട് കോം പോലെ മറ്റൊരു സൈറ്റ് ഉണ്ട്.
മാത്രമല്ല നിയമാവലിയില്‍ കമ്പിക്കഥകള്‍ മാത്രമേ പാടുള്ളൂ എന്നും പറഞ്ഞിട്ടുണ്ട്.
പ്രത്യേക അനുവാദത്തോടെയാണ് ഞാന്‍ ഈ കഥ ഇവിടെ പൂര്‍ത്തിയാക്കിയത്.
അതുകൊണ്ട് ഇനി സെ ക് സ് കഥകള്‍ മാത്രമേ എഴുതുകയുള്ളൂ…
നല്ല അഭിപ്രായത്തിനു ഒരുപാട് നന്ദി
❤️❤️
നന്ദി
നന്ദി
നന്ദി ….
Classic
താങ്ക്സ് ..താങ്ക്സ് ….താങ്ക്സ്
ഹായ് ചേച്ചി….
ഏകദേശം 5 മാസങ്ങൾക്കിപ്പുറമാണ് ഞാൻ സൈറ്റിൽ വരുന്നത്. വന്ന ശേഷം കുറച്ചു കഥകൾ മാത്രമേ വായിച്ചോള്ളൂ. ഈ കഥയുടെ 16 മത്തെ പാർട്ട് മുതൽ 23 വരെ ഇന്നലെ രാത്രി ആണ് വായിച്ചത്, ഒറ്റയിരുപ്പിന്. ഇന്നിപ്പോ ഇതാ ക്‌ളൈമാക്സ്….
ചേച്ചിയുടെ എഴുത്തിന്റെ ഭംഗിയോ മാസ്മരികതയോ ഒന്നും ഞാൻ ഇവിടെ പറയുന്നില്ല. ഈ സൈറ്റിന്റെ മുക്കിലും മൂലയിലുമുള്ള പുൽനമ്പുകൾക്ക് പോലും അറിയാം ആ എഴുത്തിന്റെ തീവ്രത…
എന്നിരുന്നാലും പറയാതിരിക്കാൻ പറ്റാത്ത ചിലത്(എന്റെ എളിയ മനസിൽ തോന്നിയ ചിലത്)..
തുടക്കത്തിൽ നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ട് കടന്നുവന്ന കഥ പകുതി ആയപ്പോഴേക്കും തീർത്തും മറ്റൊരു ട്രാക്കിലേക്ക് വഴിമാറി. ഇടക്ക് നേർത്ത കാറ്റിന്റെ തലോടൽ പോലെ പ്രണയം.പിന്നീട് ചോര മണക്കുന്ന പ്രതികാരവും, പക നീറുന്ന ഭൂതകാലങ്ങളും, പ്രണയ നഷ്ടങ്ങളുമടക്കം കടന്നുവന്ന കഥ അതിന്റെ എല്ലാ സൗന്ദര്യങ്ങളോടെയും പരിസമാപ്പ്തി കുറിക്കുന്നു…
ഈ കഥയും കഥാപാത്രങ്ങളും ഒരു പക്ഷെ സാങ്കല്പികമാകാം, എന്നാൽ പലപ്പോഴായി പലയിടങ്ങളിലായി നാം കണ്ടും വായിച്ചും അറിഞ്ഞ പലതും ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ ഇതൊരു കഥയായിരുന്നില്ല. ആരുടെയൊക്കെയോ ജീവിതം തന്നെ ആയിരുന്നു.
കുറിക്കു കൊള്ളുന്ന സമകാലീന സംഭവങ്ങളെ കഥക്കാനുയോജ്യമാകും വിധം പറഞ്ഞു വെച്ചതും കൂടിയായപ്പോൾ ചേച്ചിക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു….
ഇനിയും ഇതുപോലുള്ള എഴുത്തുകൾ, ആ തൂലികയിൽ നിന്നും പിറവിയെടുക്കട്ടെ. വായനക്കാരന്റെ മനസ്സ് നിറക്കുന്ന മായാലോകം എഴുതുന്ന എഴുത്തുകാരിക്ക് ഒരായിരം ആശംസകൾ. നിങ്ങളോടൊപ്പം ഈ പ്ലാറ്റഫോം ഷെയർ ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷവും…
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്
ഹലോ അനിയാ…
പതിനാറാം ചാപ്റ്റര്‍ മുതല്‍ അവസാനം വരെ ഒറ്റയിരുപ്പിനു വായിച്ചു എന്ന് കേള്‍ക്കുന്നത് അഭിമാനം മാത്രമല്ല അല്‍പ്പം അഹങ്കാരവും എനിക്ക് സമ്മാനിക്കുന്നു….
അതും താങ്കളെപ്പോലെ ഒരാള്‍…
കഥയും കഥാപാത്രങ്ങളുമൊന്നും അത്ര സാങ്കല്പ്പികമല്ല. എങ്കിലും എഴുതുന്നതിനു മുമ്പ് ഈ കഥയുടെ പ്രോട്ടോടൈപ്പ്സ് ആയവരേ കണ്ടിരുന്നു, സംസാരിച്ചിരുന്ന്, അനുമതി വാങ്ങിയിരുന്നു….
ലിമിറ്റഡ് ആയ കാര്യങ്ങള്‍, ആഖ്യാനങ്ങള്‍ മാത്രമേ എഴുതൂ എന്ന ഉറപ്പ് പാലിക്കപ്പെടുകയും ചെയ്തു.
ഇത്തരം കാര്യങ്ങള്‍ ഒരിക്കലും സങ്കല്‍പ്പിച്ച് എഴുതാന്‍ എന്നെപ്പോലെ ഒരു മീഡിയോക്കര്‍ റൈറ്റര്‍ക്ക് കഴിയില്ല. ഭാവനയ്ക്ക് ഒക്കെ ഒരു പരിധിയുണ്ടല്ലോ!!
ഈവന്‍ സമകാലികമെന്നു താങ്കള്‍ പരാമര്‍ശിച്ച കാര്യങ്ങളില്‍പ്പോലും അല്‍പ്പം യാഥാര്‍ത്ഥ്യത്തിന്‍റെ മിന്നലാട്ടമുണ്ട്…
ഇനി ഇതുപോലെയുള്ള കഥകള്‍ എഴുതുന്നില്ല.
ഇവിടെ കഥകള്‍ ഡോട്ട് കോം പോലെ മറ്റൊരു സൈറ്റ് ഉണ്ട്.
മാത്രമല്ല നിയമാവലിയില്‍ കമ്പിക്കഥകള്‍ മാത്രമേ പാടുള്ളൂ എന്നും പറഞ്ഞിട്ടുണ്ട്.
പ്രത്യേക അനുവാദത്തോടെയാണ് ഞാന്‍ ഈ കഥ ഇവിടെ പൂര്‍ത്തിയാക്കിയത്.
അതുകൊണ്ട് ഇനി സെ ക് സ് കഥകള്‍ മാത്രമേ എഴുതുകയുള്ളൂ…
നല്ല അഭിപ്രായത്തിനു ഒരുപാട് നന്ദി
സസ്നേഹം
സ്മിത
നല്ല ക്വാളിറ്റിയുള്ള കഥ….,പക്ഷേ. അർഹമായ. പരിഗണന ലഭിച്ചിട്ടില്ല….
ഒരു. Happy ending ആയത് കൊണ്ട് സന്തോഷമായി …..
ഇനിയും നല്ലക്രിതികളുമായി വരിക
അര്‍ഹമായ പരിഗണന ലഭിച്ചില്ല എന്ന് പറയാന്‍ പറ്റില്ല…
കഥയില്‍ കമ്പിയില്ലായിരുന്നു. മിക്കപ്പോഴും പത്ത്, ഒന്‍പത പെജുകളുമായാണ് കഥ വന്നിരുന്നത്. അതുകൊണ്ട് തന്നെ കിട്ടിയ ലൈക്സ്, വ്യൂസ് ഒക്കെ കുഴപ്പമില്ല. ഒരു പേജ് ഒരു വ്യൂ എന്നാണ് കണക്ക്. അപ്പോള്‍ അറുപതും എഴുപതും പേജുകള്‍ എഴുതി 3 ലാക്സ് വ്യൂസ് കിട്ടുന്ന മറ്റു കഥകളെ സംബന്ധിച്ച് നോക്കുമ്പോള്‍ കമ്പി ഇല്ലാതിരുന്നിട്ട് കൂടി ഈ കഥയ്ക്ക് കിട്ടിയ വ്യൂസ് അത്ര മോശമല്ല…
എന്‍റെ ചില കഥകള്‍ക്ക് 22 ലാക്സ് 18 ലാക്സ് വ്യൂസ് ഒക്കെ കിട്ടിയിട്ടുണ്ട് , കമ്പിക്കഥകള്‍ക്ക്
പിന്നെ വിഷ്യസ് കാമ്പൈന്‍ ഒക്കെ അതിജീവിച്ച് ഇവിടെ എഴുതുക എന്നത് തന്നെ വലിയൊരു കടമ്പയല്ലേ?
എങ്കിലും ഇതുപോലെയുള്ള എഴുത്തുകള്‍ നിര്‍ത്തി…
അടുത്ത കഥ, അടുത്തത് മാത്രമല്ല, ഇനി എഴുതുന്നതൊക്കെയും കമ്പിക്കഥകള്‍ മാത്രമായിരിക്കും.
സൈറ്റ് നിയമങ്ങള്‍ പാലിക്കണമല്ലോ
സന്തോഷം
നന്ദി…
വളരെ നന്നായിരുന്നു ചേച്ചി. ഹാപ്പി എന്റിങ് ആക്കിയത് ഇഷ്ടപ്പെട്ടു. ശബ്‌നം മരിച്ചത് കുറച്ച് ഫീൽ ആയി ബാക്കി എല്ലാം വളരെ നന്നായിരുന്നു. അടുത്ത കഥയുമായി വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു.
കഥയെ, ഷബ്നത്തേ, ഇഷ്ടമായതില്‍ സന്തോഷം…
അടുത്ത കഥ, അടുത്തത് മാത്രമല്ല, ഇനി എഴുതുന്നതൊക്കെയും കമ്പിക്കഥകള്‍ മാത്രമായിരിക്കും.
സൈറ്റ് നിയമങ്ങള്‍ പാലിക്കണമല്ലോ
എനിവേ കഥയെ കുറിച്ചുള്ള അഭിപ്രായം പറയാൻ വിട്ടുപോയി. പാരഗ്രാഫ് അലൈൻമെന്റ് ഇതുപോലെ ആയതിനാൽ വായനയുടെ ആ സുഖം അങ്ങ് കിട്ടിയില്ല. പത്മനാഭൻ തമ്പിയെ കഥയിൽ പറഞ്ഞിരിക്കുന്നതുപോലെ അവസാനിപ്പിച്ചത് ശരിയായില്ല. അത്രയും പേരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയായ അയാൾ അല്പംകൂടി ക്രൂരമായി കൊല്ലപ്പെടേണ്ടിയിരുന്നു. ഇത് ഉത്ര കേസിലെ കോടതി വിധി പോലെ ആയിപ്പോയി. ഇതുമാത്രമാണ് കഥയിൽ ഞാൻ കണ്ട ഒരേയൊരു ഫ്ലോ. ബാക്കിയെല്ലാം സൂപ്പർ. ടിപ്പിക്കൽ മാജിക്കൽ സ്മിതാ സ്റ്റൈൽ. മനസ്സിൽ എക്കാലവും സൂക്ഷിക്കാൻ ഒരു കഥാപാത്രം കൂടി ശബ്നം. അവളുടെ ക്യാരക്ടർ രജിസ്ട്രേഷൻ ഉഗ്രനായി. അവസാനം എത്തുമ്പോൾ ജോയൽന്നെക്കാൾ കൂടുതൽ സ്കോർ ചെയ്യുന്നത് രാകേഷ് ആണ് എന്ന് തോന്നും. അല്ലെങ്കിലും രാകേഷ് ആണല്ലോ സ്റ്റാർട്ടിങ് ഭാഗത്തെ കഥാപാത്രം. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. ഇത് സിനിമയാക്കാൻ പറ്റിയ ഒരു കഥ തന്നെയാണ്. ഏതെങ്കിലും ഒരു നിർമ്മാതാവിനെ ഈ കഥയുമായി അപ്രോച്ച് ചെയ്യുന്നേ. പൊളിക്കും 100% ഉറപ്പ്.
ഹായ് ഹര്‍ഷന്‍….
അപരാജിതന്‍ എന്ന സൂപ്പര്‍ കഥയുടെ രചയിതാവില്‍ നിന്നും ഇത്തരമൊരു അഭിനന്ദനം കിട്ടുന്നത് നിസ്സാരക്കാര്യമല്ല….
പദ്മനാഭന്‍ തമ്പിയെ ഗില്ലറ്റിന്‍ മെഷീനില്‍ വെച്ച് കൊല്ലുന്ന പോലെ ഒരു കലിപ്പ് അന്ത്യമായിരുന്നു ആദ്യം മനസ്സിലുണ്ടായിരുന്നത്…
പിന്നീട് അതങ്ങോട്ട് വേണ്ടാന്ന് വെക്കുകയായിരുന്നു…
രാകേഷ് ശ്രദ്ധകിട്ടാത്ത കഥാപാത്രമായി പോകരുതെന്നും ആഗ്രഹിച്ചിരുന്നു…
സിനിമ!!
നവ്യ നായര്‍ പറഞ്ഞത് പോലെ “പാഴ്മോഹ” മാണ്…
എങ്കിലും അങ്ങനെ പറഞ്ഞ അങ്ങയുടെ മനസ്സിനെ നമിക്കുന്നു…
സസ്നേഹം
സ്മിത
സ്മിതാ ,
ഹർഷൻ പറഞ്ഞതുതന്നെ ഞാൻ നിങ്ങളോട് പറയുന്നു. നിങ്ങളുടെ എല്ലാ കഥകളും ഡ്രാമാറ്റിക് ആണ് പക്ഷേ ഈ കഥയിൽ സിനിമയുണ്ട്, വളരെ ഈസിയായി വിഷ്വലൈസ് ചെയ്യാൻ പറ്റുന്ന തരത്തിൽ അതിൽ ഒന്ന് ശ്രമിച്ചു നോക്കൂ. കഥ ഇതു തന്നെ വേണമെന്നില്ല ഇതിലെ സന്ദർഭങ്ങൾ ചേർത്ത് ഒന്നുകൂടി നന്നാക്കി കൊണ്ട് പബ്ലിക് പ്ലേസ്ൽ അവതരിപ്പിക്കാതെ വേറൊന്നാക്കി നിങ്ങൾ ശ്രമിച്ചു നോക്കൂ.
നല്ല വാക്കുകള്‍ക്ക് നന്ദി…
ശ്രമം ഉണ്ടാവും, തീര്‍ച്ചയായും…
അല്ല..ദ് എന്താപ്പോ ഇവിടെ നടന്നെ…smitha..you are so loving..വാക്കുകൾ പോര!!
ഒരുപാട് നന്ദി ….
???
Unexpected ending . Angane Joel nte war avasanichu .
Thanks to you dear Smitha . Likes m ,support m mattu kadhakale kaal kuravayirunnitt koodi adutha partukal thannu ❤️❤️❤️❤️❤️❤️
Thanks from heart ❤️❤️❤️????
Supporters ne koody mention chytha aaa manass ❤️❤️❤️
കഥയില്‍ കമ്പിയില്ലായിരുന്നു. മിക്കപ്പോഴും പത്ത്, ഒന്‍പത പെജുകളുമായാണ് കഥ വന്നിരുന്നത്. അതുകൊണ്ട് തന്നെ കിട്ടിയ ലൈക്സ്, വ്യൂസ് ഒക്കെ കുഴപ്പമില്ല. ഒരു പേജ് ഒരു വ്യൂ എന്നാണ് കണക്ക്. അപ്പോള്‍ അറുപതും എഴുപതും പേജുകള്‍ എഴുതി 3 ലാക്സ് വ്യൂസ് കിട്ടുന്ന മറ്റു കഥകളെ സംബന്ധിച്ച് നോക്കുമ്പോള്‍ കമ്പി ഇല്ലാതിരുന്നിട്ട് കൂടി ഈ കഥയ്ക്ക് കിട്ടിയ വ്യൂസ് അത്ര മോശമല്ല…
എന്‍റെ ചില കഥകള്‍ക്ക് 22 ലാക്സ് 18 ലാക്സ് വ്യൂസ് ഒക്കെ കിട്ടിയിട്ടുണ്ട് , കമ്പിക്കഥകള്‍ക്ക്….
സപ്പോര്‍ട്ടേഴ്സ് ഇല്ലാതെ എഴുതുന്നവര്‍ മോട്ടിവേറ്റഡ് ആകില്ലല്ലോ. അപ്പോള്‍ അവരെ നന്ദി പൂര്‍വ്വം ഓര്‍ക്കേണ്ടത് എന്‍റെ കടമയാണ്…
ഒരുപാട് നന്ദി…
❤️❤️❤️???
ആദ്യം ആയിട്ടാണ് എന്നോട് ഒരാൾ നന്ദി പറയുന്നത്, ഇനി ടെൻഷൻ എല്ലാം മാറ്റി ഈ കഥയൊന്ന് വായിക്കണം
ഞാന്‍ കമന്‍റില്‍ വരുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കാറുണ്ട്, കഥ ഹോം പേജില്‍ ഉള്ള കാലത്തോളം.
ഹോം പേജില്‍ നിന്നും കഥ നീങ്ങി കഴിഞ്ഞാല്‍ പിന്നെ ആ കഥയിലേക്ക് പോകാറില്ല.
ഒരുപാട് നന്ദി …
സൂര്യൻ വായിക്കാൻ ലഭിച്ചതിന്റെ സന്തോഷം അറിയിക്കുന്നു
താങ്ക് യൂ ആല്‍ബി …..
Smithaji….eth kazhinju alle….eni nammal paranaja kadha orannam pedachude….
നോക്കാം…
താങ്ക്സ്
?
ഒരുപാട് നന്ദി….
❤❤❤
Super Climax
Last പാർട്ടിൽ രാകേഷും റിയയും നന്നായിട്ടുണ്ട്, ജോയേലിനും ഗായത്രിക്കും last പാർട്ടിൽ കുറച്ചും കൂടി space കൊടുക്കാമായിരുന്നു.
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഗീതിക ഒരു പാർട്ടും കൂടി ഉണ്ടാവുമോ…. ?❤
കഥാപാത്രങ്ങളെ,
കഥകളെ ഇഷ്ടമായതില്‍ സന്തോഷം.
ഇനി ഇത്തരം കഥകള്‍ എഴുതാനില്ലാത്തതിനാല്‍ ഗീതികയുടെ കാര്യം പരിഗണിക്കാം…
❤???
❤️
ഒരുപാട് നന്ദി….
സ്മിതേ….
നല്ലൊരു കഥയായിരുന്നു. വളരെ പെട്ടന്ന് തീർന്നു പോയതുപോലെ….എന്നാലും ജോയലും ഗായത്രിയും തമ്മിലുള്ള പ്രണയം അത് ഇത്തിരി കൂടി നീട്ടി ഈ ഭാഗത്തിലും എഴുതാമായിരുന്നു…പോട്ടെ സാരമില്ല. ഇനിയുള്ള കാലം അവർ പ്രണയിച്ചു ജീവിക്കട്ടേ…രാകേഷും റിയയും ഒരു ട്വിസ്റ്റ് ആയിപ്പോയി….ആപ്രണയവും ഒന്നു നീട്ടാമായിരുന്നു.
സ്മിത ഇത് വേഗത്തിൽ എഴുതി തീർത്തതാണെന്നു മനസ്സിലായി…
എന്തൊക്കെ പറഞ്ഞാലും വളരെ നല്ല സ്റ്റോറി…എനിക്ക് ഇഷ്ടപ്പെട്ടു…
വേഗത്തില്‍ തീര്‍ത്തു എന്ന് തോന്നുന്നില്ല…
എങ്കിലും താങ്കളുടെ അഭിപ്രായത്തെ ബഹുമാനിക്കുന്നു….
കഥ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം
ഇത്രയും thrilling ആയി പൊക്കൊണ്ടിരുന്ന കഥക്ക് ഒരു thrilling claimax തന്നെ ആയിന്നു പ്രീതീക്ഷിച്ചത്, എങ്കിലും ഒരു happy ending തന്നതിനു നന്ദി?
വളരെ നന്ദി…
കഥ ഇഷ്ടമായതില്‍
ആദ്യം ആയിട്ടാണ് എന്നോട് ഒരാൾ നന്ദി പറയുന്നത്?
നന്ദി പറയുക എന്നത് നിര്‍ബന്ധമാണ്, ആത്മാര്‍ഥമായി…
കഥയുടെ തുടക്കം മുതൽ കൂടെയുണ്ടായിരുന്നു, വളരെ നല്ല കഥ ഭംഗിയായി പര്യവസാനിച്ചു. എല്ലാവർക്കും എല്ലാ കഥയും ഇഷ്ടപ്പെട്ടില്ല ഞങ്ങളൊക്കെ ഇവിടെ നിൽക്കുന്നത് തന്നെ കമ്പി വായിക്കുവാൻ ആണ് പിന്നെ മന്ദൻരാജ യുടെയും സ്മിത യുടെയും കഥകൾ മുടങ്ങാതെ വായിക്കും അത് ഇതിനിടയിലുള്ള വേറൊരു രസം ?? എന്തായാലും അടുത്ത കഥയുമായി വരുന്നത് കാത്തിരിക്കുന്നു
കഥയുടെ ആദ്യം മുതല്‍ തന്നെ കൂടെയുണ്ടായിരുന്നതിനും പ്രോത്സാഹനങ്ങള്‍ക്കും വളരെ നന്ദി…
അടുത്ത കഥ ഉടനെയില്ല…
എങ്കിലും അല്‍പ്പം കഴിഞ്ഞാണെങ്കിലും വരാന്‍ കഴിയുമെന്ന് കരുതുന്നു.
ഇനി കമ്പിയുള്ള കഥകള്‍ മാത്രമേ സൈറ്റില്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുള്ളൂ…
സൈറ്റിലെ നിയമങ്ങളും അതുപോലെ ആണല്ലോ
????
നന്ദി….