40 ശതമാനത്തിലേറെ ദമ്പതികളിലും കുഴപ്പം പുരുഷനാണെങ്കിലും പഴി കേള്ക്കേ ണ്ടിവരുന്നത് സ്‌ത്രീയായിരിക്കും. പല പുരുഷന്മാരും തനിക്ക് യാതൊരു കുഴപ്പവും ഇല്ല എന്ന് അന്ധമായി വിശ്വസിക്കുന്നു. പരിശോധിക്കുമ്പോഴാണവര്‍ ഞെട്ടുക.
കാരണം
1. ബീജങ്ങളുടെ എണ്ണക്കുറവ:് ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ 10-20 ദശലക്ഷം ബീജങ്ങളും അവയില്‍ തന്നെ 50 ശതമാനത്തിലേ റെ സാധാരണ ആകൃതിയിലുള്ളതും 60% എങ്കിലും ആവശ്യത്തിന് ചലനവേഗതയും ഉള്ളവയായിരിക്കണം.
2. വേരിക്കോസീല്‍: വൃഷണത്തിനു ചുറ്റും വളഞ്ഞുപുളഞ്ഞുപുതഞ്ഞുകിടക്കുന്ന ഞരമ്പുകള്‍ തടിക്കുന്ന അവസ്‌ഥ. ഇത് ബീജസംഖ്യയും ബീജചലനശേഷിയേയും കുറയ്‌ക്കും.
3. അഡൂസ്‌പെര്മിുയ: ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്‌ഥ. ബീജോല്‌പാദനം നടക്കാതിരിക്കുക, ബീജനാളിയിലെ തടസം.
4. ഷണ്ഡത്വം: പ്രത്യുല്പ്പാ ദനശേഷിയില്ലാതിരിക്കുക ഉദ്ധാരണം നടക്കാതിരിക്കുക എന്നിവ.
5. ആന്റിസ്‌പേം ആന്റിബോഡി: ഇത് ബീജങ്ങളെ നിര്വീകര്യമാക്കുന്നു. ഇത് ശുക്ലത്തിലെ പുരുഷന്റെ സ്രവത്തിലോ സ്‌ത്രീയുടെ ശരീരത്തിലോ കാണപ്പെടുന്നു.
6. മുണ്ടിനീര്
7.ലൈംഗികവിരക്‌തി: സ്‌ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന ലൈംഗികമരവിപ്പ്, മാനസികവൈകല്യങ്ങള്‍ മുതലായവ. ഹോര്മോ ണ്‍ തകരാറുകള്‍, പ്രമേഹം, പുകവലി, മദ്യപാനം, മയക്കുമരുന്നുപയോഗം എന്നിവയും ബീജത്തിന്റെ ഗുണനിലവാരം കുറയ്‌ക്കാറുണ്ട്. ചികിത്സ
കഴിവതും തുടക്കത്തില്ത്ന്നെ ചികിത്സയ്‌ക്കു വിധേയരാകുക. 2-3 മാസം മാത്രം മരുന്നു കഴിച്ചാല്‍ ഫലം കിട്ടണമെന്നില്ല. കഴിവതും ക്ഷമ കാട്ടണം. അതുപോലെ മുഴുവന്‍ രഹസ്യങ്ങളും ഡോക്‌ടറോടു തുറന്നു പറയണം. ശുഭാപ്‌തിവിശ്വാസവും, ആത്മധൈര്യവും ചികിത്സയുടെ വിജയസാധ്യത വര്ധിേപ്പിക്കുന്നു.
മാസക്കുളി കഴിഞ്ഞ് 10-ാം പക്കം മുതല്‍ 18-ാം പക്കംവരെയുള്ള ദിവസങ്ങളാണ് ബന്ധപ്പെടാന്‍ ഉത്തമം. പത്തിനും പതിനഞ്ചിനും ഇടയിലാണ് ഏറ്റവും കൂടുതല്‍ ഫലം കണ്ടുവരുന്നത്.
മലയാളികള്‍ പൊതുവേ ഉറങ്ങും മുന്പാ ണ് ബന്ധത്തില്‍ ഏര്പ്പെുടുക. ജോലി ചെയ്‌ത് തളര്ന്നള ആ സമയത്തേക്കാളുത്തമം ഒന്നുറങ്ങി ക്ഷീണമൊക്കെ മാറിയശേഷമോ, പുലര്ച്ച യോ ആണ്.
ഭക്ഷണം
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.. ചെറുപയര്‍, കടല, കപ്പലണ്ടി, കശുവണ്ടി മുളപ്പിച്ചത്, ബദാംപരിപ്പ് എന്നിവയും ഉത്തമം. മുട്ട, മത്സ്യം തുടങ്ങിയവയും നല്ലതാണ്.
ഇറച്ചി വല്ലപ്പോഴും എന്നല്ലാതെ സ്‌ഥിരം ആക്കരുത്. വറുത്ത സാധനങ്ങളും വറുത്ത ഇറച്ചിയും പൂര്ണാമായും ഒഴിവാക്കുക. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
വസ്‌ത്രധാരണം
ആമാശയത്തിലെ ദഹനപ്രക്രിയമൂലം ചൂട് തട്ടാതിരിക്കാനാണ് പുരുഷവൃഷണം പ്രത്യേകമായി വയറിനുവെളിയില്‍ വച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇറുകിയതും കട്ടികൂടിയതും പോളിയസ്‌റ്റര്‍ കൊണ്ടുള്ളതുമായ അടിവസ്‌ത്രം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ചും ഡ്രൈവര്മാകര്‍, ഫര്ണതസിനടുത്ത് ജോലി ചെയ്യുന്നവര്‍. കോട്ടണ്‍ അല്ലെങ്കില്‍ ഖദര്‍/ കൈത്തറി വസ്‌ത്രങ്ങളാണ് ഉത്തമം.
വ്യായാമം
ഓഫീസുകളില്‍ നിരന്തരം ഇരുന്നു ജോലി ചെയ്യുന്നവര്‍, കമ്പ്യൂട്ടര്‍ സംബന്ധമായ കാര്യങ്ങള്‍ തുടര്ച്ച യായി ചെയ്യുന്നവര്‍, രാത്രി ഉറക്കമിളച്ച് ജോലി ചെയ്യുന്നവര്‍, കഴിവതും അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്വാരെ എങ്കിലും ലളിതമായ എക്‌സര്സൈരസുകള്‍ ചെയ്യണം.
സ്‌ഥിരമായ് ഉറക്കമിളയ്‌ക്കുന്നവര്‍ 4-5 മണിക്കൂറെങ്കിലും കിടന്നുറങ്ങണം.