സൗഹൃദം പക പ്രണയം [Gusthavo] 138

“നീ പറ ” ഞാൻ വിട്ടില്ല
അവൻ പറഞ്ഞു തുടങ്ങി .
“എടാ വീട്ടിൽ പോയെതിന് ശേഷം ഒരു സുഗവില്ലായിരുന്നു മൊത്തത്തിൽ ഒരു ചടപ്പ് നൈറ്റ് കളിയ്ക്കാൻ ആണേൽ ഒരു മൈരനും ഇല്ല നിനക്ക്ഒക്കെ ഒരു പെണ്ണിനെ കിട്ടിയപ്പോ കളി നിർത്തിയല്ലോ . എനിക്കണേൽ നിന്നെ കാണാനും തോന്നണ് അങ്ങനെ ഇരികുമ്പോഴാ നീ ഇൻസ്റ്റയിൽ ഒരു പോസ്റ്റിട്ടത് എന്റെ നാട് എന്നു ക്യാപ്ഷൻ ഇട്ടിട്ട് അത് കണ്ടപ്പോ നിന്നെ തപ്പി ഇറങ്ങാൻ തീരുമാനിച്ചു . നിന്റെ പോസ്റ്റിൽ നീ നിൽകണത്തിന്റെ പിറകിൽ ആയിട്ട് ഒരു ചായ കട ഉണ്ടായിരുന്നില്ലേ അതിൻ്റെ ബോഡിൽ കണ്ട സ്ഥല പേര് ഓർത്തു വെച്ച് വണ്ടി കേറി സ്റ്റേഷനിൽ ഇറങ്ങി ആ സ്ഥല പേര് പറഞ്ഞപ്പോ ഒരു ഓട്ടോകാരൻ കൊണ്ട് വിട്ട് പിന്നെ അവിടെ കണ്ടവരോട് ആ ചായകട ചോദിച്ചു അവരത് കാണിച്ചു തന്നു അവിടെ പോയി നിന്റെ പിക്ക് കാണിച്ചു അവർ വീട് കാണിച്ചു തന്നു ഞാൻ വന്നു സിമ്പിൾ ”
“420കിലോമീറ്റര് സിമ്പിൾ അല്ലേ ”
“അതെ ഞാൻ മാസ്സ് അല്ലെ ”
” നിനക്ക് പ്രന്താണ് മൈരേ . അല്ല അപ്പൊ ആമിക്ക് കൊടുത്ത പാവക്കുട്ടിയോ ”
” മാസ്റ്റർ പ്ലാൻ ” ആറ്റിട്യൂട് ഇട്ട് അവൻ പറഞ്ഞു
” ആണല്ലെ ശെരി മോൻ ചാച്ചുറങ്ങിക്കോ ”
” ഞാൻ ഉറങ്ങിക്കോളാം പക്ഷെ രണ്ട് ദിവസം ഞാൻ ഇവടെ തന്നെ കാണും ”
” ഓ തമ്പ്രാ ”
പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല രണ്ടാളും കിടന്നു . ആമിടെ ചിരി കേട്ടാണ് പിറ്റേ ദിവസം എണീറ്റത് . സൗണ്ട് കേട്ട സ്ഥലത്തേക്ക് നോക്കിയ ഞാൻ കാണുന്നത് വിച്ചു അവളുടെ കൂടെ പാവക്കുട്ടിനെ വച്ച് കളിക്കുന്നു
“എടാ മുതുക്ക കെട്ടിക്കാറയല്ലോ ഉളുപ്പുണ്ടോ നിനക്ക് ” കിടക്കാപായിൽ തന്നെ ഒന്ന് ചാമ്പി
ശബ്ദം വരാതെ “പോടാ മൈരേ ” എന്നു നല്ലൊരു മറുപടി കിട്ടി
” തെങ്ക്സ് ” സംതൃപ്തനായി
ഉമ്മാനെയും ആമിയെയും കൂട്ടി എല്ലാരും കൂടെ പുറത്തു പോവാൻ ആയിരിന്നു ഇന്നത്തെ പ്ലാൻ .ചായയും കുടിച്ചു റെഡി ആയി ഞങ്ങൾ പുറത്തിറിങ്ങി . കാറിൽ കേറി ആദ്യം വിട്ടത് ബേക്കൽ കോട്ടയിലേക്കായിരിക്കുന്നു . ടിക്കറ്റ് എടുത്തു അകത്തു കയറി . വിച്ചു കയറിയത് മുതൽ ചുറ്റും നോക്കുന്നുണ്ടായിരുന്നു
“പൊളി കൺസ്ട്രക്ഷൻ അല്ലെ ” അവൻ ചുറ്റും നോക്കിയതിൻ്റെ റിസൾട്ട് പറഞ്ഞു.
അവൻ ആളൊരു സിവിൽ എഞ്ചിനീയർ ആണ് അവന്റെ പപ്പക് കൊച്ചീലൊരു കൺസ്ട്രക്ഷൻ കമ്പനിയുണ്ട് . അതുകൊണ്ടാണ് അവന്റെ തല ആ വഴി പോയത് . പറഞ്ഞു വരുമ്പോ ഞാനും എൻജിനീയറിംഗ് ഒക്കെ തന്നെ ആണ് പഠിച്ചത്.
മെല്ലെ തല കുലുക്കി കൊണ്ട് ഒരു കളിയാക്കി ചിരി ചിരിച്ചോണ്ട്
“അതെ പൊളി അല്ലെ ” ഒന്നാക്കി പറഞ്ഞു
“എന്നാലും ഇത് കൺസ്ട്രക്‌റ്റ് ചെയ്തത് ആരായിരിക്കും ” ചുറ്റും നോക്കി വളരെ നിഷ്കളങ്കമായി ആണ് അവൻ ചോദിച്ചത്
“നിന്റെ അച്ഛൻ ദാസൻ ” ഒറ്റ അടിക്ക് ഞാൻ പറഞ്ഞു
അവൻ മെല്ലെ എന്നെ നോക്കി ഊക്കിയതാണ് എന്നവന് മനസിലായി . ബീസ്റ്റ് ഫിലിമിൽ ക്ലൈമാക്സിൽ വില്ലനെ നോക്കി വിജയ് ആക്കി ചിരിക്കണേ പോലെ ഒരു ചിരി കൊടുത്തു .
” എന്തേ മോനെയ് പിടിച്ചില്ലെ ” ഒന്നൂടെ തോണ്ടി .അവൻ ഒന്നും മിണ്ടിയില്ല പകരം ഒരു വളിച്ച ചിരി തന്നു. ഉമ്മാനെ നോക്കിയപ്പോ ആമിടെ പിറകെ ഓടുന്നതാണ് കണ്ടത് . ആ ദിവസം ഓരോ സ്ഥലത്ത് പോയി തീർത്തു.
തിരിച്ച് വന്ന് രാത്രി കിടക്കാൻ നേരം എനിക്ക് മിലിടെ കോൾ വന്നു .

The Author

Gusthavo

7 Comments

Add a Comment
  1. ബാക്കി ഭാഗം എന്നു വരും

  2. Heavy item. Pls continue

  3. Kidukkachi Start…. next part vegam upload cheyy bro

  4. Kollam vedikettu sadhanam. Continew bro full support ??

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *