സൗഹൃദം പക പ്രണയം [Gusthavo] 138

“നിൻ്റെ അവിടെ ഷോപ്പ് ഒന്നും ഇല്ലേ … ” സംശയത്തോടെ ചോദിച്ചു
“വാ മൈരെ…”
ഞാൻ അവനേക്കൂട്ടി നേരെ ബസാറിലെക്ക് വിട്ടു . എന്നോട് സെലക്ട് ചെയ്യാൻ പറഞ്ഞു അവൻ ഇട്ടു നോക്കി അളവ് കറക്റ്റ് ആണേൽ എടക്കും . രണ്ട് പാൻ്റും ഷർട്ടും എടുക്കാൻ ആണെന്ന് വിജാരിച്ചാ എനിക് തെറ്റി . പന്നി വമ്പൻ പർചേസ്സ് എനിക്കും വാങ്ങി തന്നു . എല്ലാം വലിച്ച് കാറിൽ സെറ്റ് ആകി .ഇതിനാണ് അപ്പോ കാർ എടുക്കാൻ പറഞ്ഞതല്ലേ ഞാൻ മനസിൽ കരുതി
” കഴിഞ്ഞില്ലേ പോവാം ” ഞാൻ ചോദിച്ചു
” ഇവിടെ സ്ത്രീകൾക്ക് ഡ്രസ്സ് എടുക്കുന്ന നല്ല ഷോപ് ഏതാ ”
” ഇത് കഴിഞ്ഞില്ലേ ഇനി ആർക്കാ ” ഒരു ചോദ്യം എറിഞ്ഞു
” എടാ എൻ്റെ മമ്മിക്കും ചേച്ചിക്കും എടുക്കണം ”
” നിങ്ങടെ അവിടെ നല്ല ഷോപ്പ് ഒന്നും ഇല്ലേ ”
” നി സമയം കളയാതെ ഷോപ്പ് പറ ”
അങ്ങനെ ഞങ്ങൾ അടുത്ത ഷോപ്പിൽ പോയി .
“എടാ എൻ്റെ ചേച്ചിക്ക് കൂടെ എടുത്ത് താ ”
” ഇതെന്ത് മൈര് എടാ ഞാൻ ആളെ കണ്ടിട്ട് പോലും ഇല്ല എങ്ങനെ എടുക്കണം എന്നാ നീ പറയുന്ന ”
അവിടെ ഉണ്ടായിരുന്ന ഒരു പെണ്ണിനെ ചൂണ്ടി കാണിച്ചു
” അവരെ പോലെയാട “എന്ന് പറഞ്ഞു
ഇവന് വിടാൻ ഉദ്ദേശം ഇല്ല എന്ന് മനസിലായി .
” ശെരി ഒരു പിക് എങ്കിലും കാണിക്കു എടുത്ത് തരാം . ഇല്ലെന്ന് പറഞ്ഞാലും നി വിടുലല്ലോ ”
“അതില്ല ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
നല്ല ചുരുണ്ട മുടി ഉള്ള സ്റ്റൈലൻ ചേച്ചി . എന്തിട്ടലും മാച്ച് ആവും. അങ്ങനെ ഞാൻ ഒരു 5 എണ്ണം സെലക്ട് ചെയ്തു ജീൻ ഷർട്ട് ടോപ്പ് അങ്ങനെ ഓരോന്ന്
” നിനക്ക് വേണ്ടത് എടുത്തോ ” ഞാൻ ഡ്രസ്സ് ഒക്കെ നിരത്തി വെച്ച് പറഞ്ഞു
” അഞ്ചും എടുത്തോ ” അവൻ കൂൾ ആയി പറഞ്ഞു
എന്തോ എനിക്കതിൽ ഒരു ഞെട്ടലും ഉണ്ടായില്ല . ഹരിശ്രീ അശോകൻ പറഞ്ഞ പോലെ ഇടക്കിടക്ക് ഞെട്ടാൻ എനിക് വട്ടോന്നും ഇല്ലല്ലോ . പക്ഷേ ഞെട്ടിയവർ ഉണ്ടായിരുന്നു അവിടെ ജോലി ചെയ്യുന്ന ചേച്ചിയും കടയുടെ മുതലാളിയും
“ഇനി അമ്മകൂടെ ” അവൻ കൂൾ ആയ് പറഞ്ഞു
“അളവ് ” നിർവികാരനായി ഞാൻ ചോദിച്ചു
“ഉമ്മാനെ പോലെയാടാ ” ഒരു ഫോട്ടോ കാണിച്ച് കൊണ്ട് അവൻ പറഞ്ഞു
” ശെരിയാല്ലെ ” അവർ ഉമ്മാനെ പോലെ തന്നെ ആയിരുന്നു കാണാൻ
അവർക്ക് വേണ്ടിയും സാരി ടോപ്പ് അങ്ങനെ ഓരോന്ന് എടുത്ത് അതും തീർത്തു
“വാ പോവാം ” രക്ഷപെടാൻ എന്നോണം ഞാൻ പറഞ്ഞു
” ഇനി ഉമ്മാക്കും ആമിക്കൂം കൂടെ ” അവൻ ഓരോ ഡ്രസിലേക് നോക്കി കൊണ്ട് കൂൾ ആയത് പറഞ്ഞു
ഇനി ഞാൻ എന്തു പറയാൻ എടുത്ത് കൊടുത്തു . എല്ലാം ബില്ലും ക്ലീയർ ചെയ്തു.
അവൻ അത്യാവശ്യം കാശുള്ള ഫാമിലി ആണെന്ന് അറിയാമായിരുന്നു എന്നാലും പത്തു എഴുപതിനായിരം രൂപ കൂൾ ആയി കളയുന്ന അത്ര ഉണ്ടെന്ന് വിജാരിച്ചില്ല
മൈരൻ ഒടുകത്ത സിമ്പിൾ ആണ്. കാറിൽ കേറി വീട്ടിലേക്ക് വിട്ടു .
വിച്ചു: ഡാ അടുത്ത ആഴ്ച മുതൽ ഞാൻ കൊച്ചിക്ക് മാറുവ…. “

The Author

Gusthavo

7 Comments

Add a Comment
  1. ബാക്കി ഭാഗം എന്നു വരും

  2. Heavy item. Pls continue

  3. Kidukkachi Start…. next part vegam upload cheyy bro

  4. Kollam vedikettu sadhanam. Continew bro full support ??

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *