?Evil on earth✨ 2 [Jomon] 240

 

”എത്ര സിംപിൾ ആണല്ലേ..“

 

അമാൻഡയുടെ പറച്ചിൽ കേട്ടവൻ ഉറക്കെ ചിരിച്ചു…പതിയെ അമാൻഡയുമാ  ചിരിയിൽ പങ്കു ചേർന്നു..തമ്മിൽ പരിചയപ്പെട്ട കുറഞ്ഞ നിമിഷങ്ങൾ കൊണ്ടുതന്നെ ഇരുവരും വല്ലാതെ അടുത്തു തുടങ്ങിയിരുന്നു

 

ദേവിനായി അവൾ സ്‌പെഷ്യൽ ഭക്ഷണവും മറ്റും തയ്യാറാക്കി നൽകി…നാട്ടിൽ നിന്ന് വന്ന ശേഷം ദേവ് ആദ്യമായി ഹോട്ടലിൽ നിന്നല്ലാതെ ഫുഡ്‌ കഴിക്കുന്നത് അമാൻഡയുടെ അടുക്കൽ നിന്നായിരുന്നു..അതവൻ അവളോട് പറയുകയും ചെയ്തു..ദേവിന്റെയാ തുറന്നു പറച്ചിൽ അവളിലും വലിയ സന്തോഷമുളവാക്കി

 

ഭക്ഷണമെല്ലാം കഴിച്ച ശേഷം താൻ രാവിലെ കിടന്നിരുന്ന ബെഡിൽ വന്നിരുന്നവൻ ബാംഗ്ലൂർ സിറ്റിയെ നോക്കി കാണുകയായിരുന്നു…കിച്ചണിൽ പാത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കി വന്ന അമാൻഡ കാണുന്നത് ബെഡിൽ ചാരി നിലത്തിരുന്ന് മുൻപിലത്തെ കാഴ്ചകൾ ആസ്വദിക്കുന്ന ദേവിനെയാണ്….

 

അവനെ ശല്യം ചെയ്യാതെയവൾ ഷെൽഫിൽ നിന്നും മാറാനുള്ള വസ്ത്രങ്ങൾ എടുത്തു ബാത്‌റൂമിലേക്ക് കയറി…മുറിയിൽ അമാൻഡ വന്നതും തിരിച്ചു കുളിക്കാനായി ബാത്‌റൂമിലേക്ക് പോയതുമെല്ലാം ദേവ് അറിയുന്നുണ്ടായിരുന്നു

 

ഇതുവരെ നടന്നേതെല്ലാമോർത്ത് അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു….അല്പ നിമിഷങ്ങൾക്ക് ശേഷം കുളിച്ചു ഫ്രഷായി ഇറങ്ങിയ അമാൻഡ ദേവിനരികിൽ വന്നിരുന്നു

 

ഏതോ വില കൂടിയ ബോഡി ലോഷന്റെയും ഷാമ്പുവിന്റെയും മണം അവന്റെ നാസികയിലേക്ക് അടിച്ചു കയറി…കണ്ണുകളടച്ചു ശ്വാസമൊന്നു നീട്ടിയെടുത്ത ദേവ് അമാൻഡയുടെ പതിഞ്ഞ സ്വരത്തിലുള്ള ചിരി കേട്ടാണ് കണ്ണ് തുറന്നത്…അവളുടെ ആരെയും മയക്കുന്നയാ ചിരിയിൽ അവനകപ്പെട്ടു പോയിരുന്നു

 

വെളുത്തുതുടുത്ത എന്നാൽ അധികം ചാടാത്ത അവളുടെ കവിലുകളും കൊത്തിയെടുത്ത  പോലുള്ള  നീണ്ടു കൂർത്തു വരുന്ന മൂക്കും അവക്ക് താഴെ പഴുക്കാനായ പരുവത്തിലുള്ള ചാമ്പക്കയുടെ  നിറത്തിലുള്ള ചുണ്ടുകളും അവനെ ആകർഷിച്ചു…..ചുണ്ടുകൾക്ക് മീതെയുള്ള നീർതിളക്കം അവനെ അതിലേക്ക് അടുപ്പിക്കുന്നതായി തോന്നിയവനു…അവയുടെ രുചി അറിയാനും മെല്ലെയത് കടിച്ചെടുക്കാനും അവന്റെ മനസ്സ് വെമ്പി

 

അവൻപോലുമറിയാതെ അവനാ ചുണ്ടുകളെ ലക്ഷ്യമാക്കി പതിയെ ചലിച്ചു…ദേവിന്റെയാ നീലകണ്ണുകളിൽ നോക്കി നിന്ന അമാൻഡയുടെ അവസ്ഥയും മറിച്ചാല്ലായിരുന്നു…അവളും അവന്റെ ആകർഷണവലയത്തിൽ പെട്ടു കെട്ടഴിഞ്ഞ പട്ടം കണക്കെ അവന്റെ അടുക്കലേക്ക് ചാഞ്ഞു

 

സൂര്യപ്രകാശമേറ്റ് തിളങ്ങുന്നയാ കണ്ണാടിയെ സാക്ഷിയാക്കി ദേവ് അവളുടെ ചുണ്ടുകളുടെ രുചിച്ചു നോക്കി…വളരെ പെട്ടന്ന് കഴിഞ്ഞെന്നു തോന്നുന്നയാ ചുംബനത്തിന്റെ ധൈർഗ്യം കൂട്ടാനായി അമാൻഡഅവന്റെ മേൽ ചുണ്ടുകൾ ആർത്തുയോടെ കടിച്ചൂമ്പി…ഇരുവരുടെയും നാവുകൾ തമ്മിൽ കൂടി കലർന്നപ്പോൾ പേരറിയാത്തൊരു വികാരം ഇരുവരിലുമുണർന്നു

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

14 Comments

Add a Comment
  1. Story is in good flow. Continue. Looking forward for more without delays.

  2. Machana kallakki love it Man

  3. നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ, എങ്കിലും ഞാനീ കഥയിൽ ഒരിക്കലും ഒരു പ്രതീക്ഷയും വെക്കില്ല കാരണം ഞാൻ പ്രതീക്ഷ വെച്ച കഥകളെല്ലാം പാതിവഴിക്ക് വെച്ച് നിർത്തുന്നു… ഈ കഥ കമ്പ്ലീറ്റ് ആക്കും എന്ന് വിശ്വസിക്കുന്നു
    എന്ന്
    ഒരു പാവം വായനക്കാരൻ

    1. പ്രതീക്ഷവെക്കണമെന്ന് ഞാൻ പറയില്ല ? പക്ഷെ ഇത് complete ആക്കിയിട്ടേ കളം വിടുകയുള്ളു എന്നൊരു വാശി എനിക്കൊണ്ട് ? കൊല്ലം 3 ആയി ഈ കഥ മനസ്സിൽ കേറി കിടക്കാൻ തുടങ്ങിയിട്ട്

      1. എങ്കിൽ വളരെ സന്തോഷം

    2. ഇഷ്ടപ്പെട്ടു..
      ഒത്തിരി… ഒത്തിരി…

  4. Good story bro…

  5. Interesting story ?

  6. ഒരു വെബ്‌സെറീസ് എപ്പിസോഡ് കാണുന്ന പോലെയാ ഓരോ ഭാഗവും പോകുന്നേ
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

  7. അടുത്ത പർടിന് കാത്തിരിക്കാം

  8. അടിപൊളി ആയിട്ടുണ്ട് ആക്ഷൻ റോമൻസ് എല്ലാം കൊള്ളാം, പിന്നെ ഒരു സംശയം ആദ്യ പാർടിൽ amanda bodyguard aayittanallo കാണിച്ചത് ഇതിൽ girlfriend ആയിട്ടും

    1. അത് ദേവും D യും തമ്മിലുള്ള വ്യത്യാസമാണ്…അമ്മ ടീച്ചർ ആണെങ്കിൽ സ്കൂളിൽ വന്നാൽ അമ്മയെന്നാണോ ടീച്ചർ എന്നാണോ വിളിക്കാർ …?

Leave a Reply

Your email address will not be published. Required fields are marked *