?Evil on earth✨ 6 [Jomon] 231

 

ആന്റണി കൂടി വന്നതോടെ ജോ ഒന്നും മിണ്ടാതെ വന്നു കാറിൽ കയറി….മുൻപിലെ തിരക്കൊന്നു കുറഞ്ഞപ്പോൾ അവരുടെ കാറും നീങ്ങി തുടങ്ങി….ജോയെ ഇടക്ക് കണ്ണാടിയിലൂടെ നോക്കി മിണ്ടാതെ ഇരിക്കുകയായിരുന്നു ജെസിയും ആന്റണിയും…ആദി ആവട്ടെ അവനെ അത്ഭുതത്തോടെ നോക്കി ഇരുന്നു…

 

അവളുടെയാ ഇരുത്തം കണ്ട് ചിരി വന്നയവൻ കണ്ണാടിയിലൂടെ നോക്കിയവളെ ഒരു കണ്ണടച്ചു കാണിച്ചു…

 

“ഏഹ്…”“

 

പെട്ടെന്നവന്റെയാ ചെയ്ത്തിൽ നാണവും അത്ഭുതവും മാറി മാറി വന്നയവൾ ആരെങ്കിലും അത് കണ്ടോ എന്ന് ആശങ്കയോടെ ചുറ്റിനും നോക്കി…

 

പിന്നെ അവനെ കാണാത്ത രീതിയിൽ പുറത്തേക്ക് നോക്കി ഇരുന്നു….സന്ത്യമയങ്ങി തുടങ്ങിയിരുന്നു…അടച്ചിട്ട കണ്ണാടിയിലൂടെ തട്ടി തെറിക്കുന്ന പുറത്തുള്ള പ്രകാശമാവളുടെ മുഖത്തിലും കാണപ്പെട്ടു….നാണം കൊണ്ടു ചുവന്ന കവിളുകളും കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണുകളുമവളാ കണ്ണാടിയിലൂടെ കണ്ടു….

 

ഇടക്കെപ്പോഴോ അടിച്ചു കയറിയ കാറ്റിൽ പാറിതുടങ്ങിയ മുടിയിഴകൾ ഒരു കൈകൊണ്ടു പിടിച്ചു ചെവിക്ക് പിറകിലേക്ക് ഒതുക്കി കൊണ്ടവൾ ജോയെ പാളി നോക്കി…അവന്റെ കണ്ണുകൾ അപ്പോഴും മുൻപിലുള്ള കണ്ണാടിയിലൂടെ കാണുന്ന ആദിയുടെ മുഖത്തായിരുന്നു…

ഒരുനിമിഷം തമ്മിലുടക്കിയ ഇരുവരുടെയും മിഴികൾ മറ്റെങ്ങോട്ടും മാറാതെ അങ്ങനെ ഇരുന്നു…അവന്റെ കടും കറുപ്പു കണ്ണുകളിൽ നോക്കിയിരിക്കുന്ന ഓരോ നിമിഷവും തനിക്ക് തന്നെതന്നെ നഷ്ടമാവുന്നത് പോലവൾക്ക് തോന്നിത്തുടങ്ങി…കാലുകളെ ഒരു വിറയൽ ബാധിച്ചത് പോലെ….കാറിനുള്ളിലെ ഏസിയുടെ തണുപ്പിലും അവളുടെ നെറ്റിയും കഴുത്തും വിയർക്കാൻ തുടങ്ങി…ശരീരമാകെ ചൂട് പിടിക്കുന്നത് പോലെ….അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു..ഹൃദയമിടിപ്പ് കൂടി അതിപ്പോ പൊട്ടിപ്പോകുമോ എന്ന്വരെ അവൻ സംശയിച്ചു പോയി….അവളെ കാണുന്ന ഓരോ നിമിഷവും ആദ്യമായി കാണുന്നത് പോലവന് അനുഭവപ്പെട്ടു….ഇരുവരുടെയും മിഴികളുടക്കി അനങ്ങാൻ പോലുമാവാതെയുള്ള ഇരുപ്പ് കണ്ട ജെസിയും ആന്റണിയും തമ്മിൽ നോക്കി ചിരിച്ചു..അവരറിയുകയായിരുന്നു തന്റെ മകന്റെ ആദ്യ പ്രണയത്തിന്റെ ആഴം എത്രത്തോളം ആണെന്ന്..ഇരുവരെയും ഒരിക്കലും പിരിക്കരുതേ എന്ന് ജെസി മനസ്സാൽ പ്രാർഥിച്ചു..അതെ സമയം ആന്റണി ജെസിയെ ആദ്യമായി കണ്ട ഓർമ്മകളിലേക്ക് പോയിരുന്നു….ജെസിയുടെ കണ്ണുകളിൽ അന്ന് കണ്ട അതെ ഭാവമായിരുന്നു ജോയുടെ കണ്ണുകളിൽ ഇപ്പോൾ കാണുന്നതെന്ന കാര്യമോർത്തയാൾ മനസ്സിൽ ചിരിച്ചു

 

കണ്ണും കണ്ണും നോക്കി സംസാരിക്കുന്ന അവർക്ക് വേണ്ടി അല്പ സമയം കൂടി കൊടുക്കാനായി അയാൾ വണ്ടിയുടെ വേഗത അല്പം കുറച്ചു….അത് കണ്ട ജെസി ആന്റണിയെ നോക്കി മുഖം കൊണ്ടു കളിയാക്കി…അത് കണ്ട ആന്റണി ഒന്നവളെ ചിരിച്ചു കാണിച്ചുകൊണ്ട് സ്റ്റിയറിങ്ങിൽ പതിയെ താളം പിടിച്ചു…കുറഞ്ഞൊരു സമയം കൊണ്ടു തന്നെ അയാളുമൊരു ഇരുപതുകാരന്റെ മാനസികാവസ്ഥയിലേക്ക് കടന്നിരുന്നു എന്നതായിരുന്നു സത്യം

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

32 Comments

Add a Comment
  1. Broo ethinte bakki eyuthu broo

  2. Any updates

  3. ചിലന്തി

    ഇതിന്റെ ബാക്കി കിട്ടുമോ ബ്രോ???

  4. Heyy ?

    Evde bro nirthyo??

    Please don’t do this ?. Kore aayile onn update thanoode !?

    1. നിർത്തിയിട്ടില്ല…but എനിക്ക് കുറച്ചു ടൈം വേണം…….

      1. Ok bro😔😔😔😔

      2. Bro onnu vannittu po

  5. അപരിചിതൻ

    കൊള്ളാം കിടിലം ഇപ്പോഴാണ് വായിച്ചത്
    എനിക്ക് ഈ ഫാന്റസി സ്റ്റോറികൾ an ഇഷ്ട്ടം
    . ഇതുപോലെ ഞാൻ ഇരുന്ന് വായിച്ചു പോയ സ്റ്റോറി ആണ് hobbitwritter എന്ന author ന്റെ
    സ്റ്റോറി ഇപ്പൊ on going ആണ് പുള്ളി ആഴ്ചയിലെ പോസ്റ്റ്‌ ചെയ്യാറുള്ളു but ഇവിടെ അല്ല ട്ടോ പുള്ളി p.l ൽ ആണ് mind blowing story ആണ് പുള്ളിടെ . അപ്പൊ ഗ്യാപ് കിട്ടുമ്പോ ഞാൻ ഇവിടെത്തെ സ്റ്റോറികൾ വായിക്കും അങ്ങനെ കണ്ടതാണ് ഈ സ്റ്റോറി. അതിന്റെ അത്രയും വരില്ലെങ്കിലും എനിക്ക് ഈ സ്റ്റോറി ഒരുപാട് ഇഷ്ടമായി ?
    ഇനിയും എഴുതു ബ്രോ ?

    1. hello bro athetha platform full name onn parayavo ??

  6. Bro story apolla

  7. dude

    Nthenkilum update !!
    It’s been two months ?

    Please ??

    1. അപരിചിതൻ

      അതുപോലെ ഫാന്റസി ആക്ഷൻ myth എഴുതുന്ന
      dk ‘ harshan ‘ ഇവരുടെ ഒന്നും ഒരു വിവരോം ഇല്ല ?..ഇപ്പൊ ആകെ ഉള്ള ആശ്വാസം hobbitwritter ‘sahinmunna ‘mk ‘ഇവരൊക്കെ ആണ്

  8. bro

    any update !!!???

  9. ലോഹിതൻ തുടക്കവും ഒടുക്കവും ആയി വീണ്ടും വന്നു എനി വരേണ്ടത് നീ ആണ്…………. വേഗം വാടാ

  10. dude!!!!

    u there????

  11. കൂളൂസ് കുമാരൻ

    Kidilam

  12. Bakki pettanu tha broo

    Katha eniyum orupad part vennam pettanu nirtharuth

  13. bro

    any update ??

  14. As always, U kept the expectation at its extreme. Thank you. Looking forward for the next part.

  15. മാസ്സ്…. ???

    നീലിമ ഒരു വിങ്ങലായി..

    നന്നായിരുന്നു.. ?

  16. Kidukiiii thakrthuuu

  17. ith climax avumenn kayinja partil paranjappole enikk thonniyirunn avukayillenn.venamenkil akkamayirunu .but page vallathe koodipokum . complete flashbakkum paranjale oru poornatha undavullu storykk .ippo erekkure sheriyayi ? .
    anyway nice work bro ?.
    thudangiya pole adipoliyayi ending varumenn pratheekshkkunnu ? .
    keep going man…?❤️
    Pattumenkil ithra lag avathe post cheyyanam . ?

  18. ഒരു രക്ഷയും ഇല്ല അടിപൊളി
    ഒരു സിനിമ കാണുന്ന ഫീൽ ആണ് ഇത് വായിക്കുമ്പോൾ കിട്ടുന്നത്
    അപ്പോൾ ക്ലൈമാക്സ് എവിടാ എന്നും ആദ്യ പാർട്ടിൽ വന്ന സാഹചര്യവും എല്ലാം പൂർത്തിയായി
    ഇനി അവനിലേക്കുള്ള വഴികളും അവന്റെ മരണവും മാത്രം ബാക്കി

    കാത്തിരിക്കുന്നു
    നന്ദി വായിക്കിയെങ്കിലും ഇത്ര പേജ് ഉള്ള വലിയ പാർട് തന്നതിൽ

    Love iT?

  19. Katha kazhinjAth arinjilla ?‍?

    Ore request maathre llu ,
    Adutha part Vegam idane ?

    1. ?‍♂️പഴയ പോലെയല്ല ബ്രോ ഇപ്പൊ മെന്റലി കൊറച്ചു ഡൌൺ ആണ് ന്നാലും വേഗം തരാൻ ശ്രമിക്കാം

      1. Ath ketta mathi ?‍??

        Take care dude ?

      2. മതി പയ്യെ മതി കനൽ ഊതി കാട്ടുതിയാക്കിയിട്ട് തന്നാ മതി

  20. Bruhhh …

    ? ?? vere level

    Keep going dude

  21. ചാക്കോച്ചി

    കാലങ്ങൾക്ക് ശേഷം വന്നതാണെങ്കിലും എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു പഴയ ത്രില്ലിങ് നിലനിർത്താൻ പറ്റുന്നുണ്ട്. പേജിന്റെ എണ്ണം കൂടുതലുള്ളതുകൊണ്ട് വായന ഒരു വെറുപ്പിക്കൽ ആയില്ല മനസ്സും നിറച്ച് വായിക്കാൻ പറ്റി എങ്കിലും അടുത്ത പാർട്ട് പെട്ടെന്ന് വരുമെന്ന് കരുതുന്നു

  22. Bro kathirinnu mushinju ?

    Nna vaycht varam ?

Leave a Reply

Your email address will not be published. Required fields are marked *