നിമിഷങ്ങൾക്കകം ഡോറു തുറക്കുന്നതും വലിച്ചു കൊട്ടി അടക്കുന്ന ശബ്ദവും കേട്ടു…..
“”””ഈശ്വരാ വീണ്ടും പണി പാളിയോ….ഞാൻ അറിയാതെ നെഞ്ചിലൽ കൈ വെച്ചു പറഞ്ഞുപോയി….എനിക്കും ചെറുതായി വിശക്കുന്നുണ്ടായിരുന്നു…..ഇന്ന് പതിവിലും നേരത്തെ ആണ് രാത്രിതെ അത്താഴം കഴിച്ചതും അതും വളരെ ലൈറ്റ് ആയിട്ട്……ഇപ്പൊൾ ആണേൽ മണി 11ഉം കഴിഞ്ഞു….””””
പെണ്ണിന് ഇല്ലേലും പണ്ടേ വിശന്നാ പ്രാന്താ….ദേഷ്യവും വാശിയും എല്ലാം കൂടി ചേർന്ന പോലെയാണ് പെരുമാറുക…..ഒരുമാതിരി പ്രാന്തൻ നായക്ക് പേയ് പിടിച്ചപോലെ….
അവള് പോയെന്ന് മനസ്സിലായപ്പോൾ ഞാൻ പെട്ടെന്ന് റൂമിൽ കേറി ഒരു ടീഷർട്ടും വലിച്ചിട്ടു ഡോറ് തുറന്നു താഴോട്ട് കുതിച്ചു.
താഴെ എത്തി ഫ്രണ്ടിൽ എല്ലാം നോക്കിയിട്ടും ആളെ എങ്ങും കാണാനില്ല….എൻ്റെ ഹൃദയം പട പടാണ് ഇടിക്കാൻ തുടങ്ങി…..പെണ്ണിനോട് കേറി കയർക്കാൻ തോന്നിയ സമയത്തെ പഴിച്ചോണ്ട് സൈഡിലെ പാർക്കിങ്ങിൽ നോക്കിയപ്പോൾ എൻ്റെ കുതിരയുടെ പുറത്തു വലിഞ്ഞു കേറി കൊച്ചു കുട്ടികളെ പോലെ ഹാൻഡിൽ ആങ്ങോട്ടും ഇങ്ങോട്ടും ആട്ടിയും ആക്ക്‌സിലേറെയ്‌ടർ ഞെരിച്ചും കളിക്കുവാണ് പെണ്ണ്……
ജാനിയേ കണ്ടപ്പോളാണ് ഫുൾ ത്രോട്ടിലിൽ പൊക്കൊണ്ടിരുന്ന V3യുടെ എൻജിൻ പോലെ ഇടിച്ചൊണ്ടിരുന്ന എൻ്റെ ഹൃദയം ഐഡിലിൽ നിൽക്കുന്ന ബുള്ളറ്റിൻ്റെ എൻജിൻ പോലെ പയ്യെ താളത്തിൽ ഇടിക്കാൻ തുടങ്ങിയത്…..
പെണ്ണിൻ്റെ വണ്ടിയിൽ കേറി ഇരുന്നുള്ള അഭ്യാസവും കാട്ടിക്കൂട്ടലും കണ്ടിട്ടും ആ നിമിഷവും എനിക്ക് ചിരി പൊട്ടി…..
എൻ്റെ ചിരി കേട്ടാണ് അവൾ തിരഞ്ഞു നോക്കിയത്….ഞാൻ എല്ലാം കണ്ടെന്നു മനസ്സിലായപ്പോൾ പെണ്ണിന് നാണം ആയി….അത് മറക്കാൻ എന്നപോലെ
Bro ithon complete akikoode
ബാക്കി und
Evde
Bro ee story complete akikoode ethra naalay wait akkunth
Bro eee stry complete akk
Evideya bro. Enthengilum update undo