പതിനാല് സെക്കന്‍ഡ് ആരെങ്കിലും നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ കേസെടുക്കാം; ഋഷിരാജ് സിങ്..
അപ്പോള്‍ സാറേ ഞങ്ങള്‍ വായിനോക്കികള്‍ക്കു ചില സംശയങ്ങള്‍ ഉണ്ട്…. ചോദിക്കട്ടെ…
1. പതിനാലു സെക്കന്‍ഡ് തന്നെ നോക്കിയോ എന്നറിയാനായി പെണ്‍കുട്ടിയും തിരിച്ചു നോക്കുന്നുണ്ടാവില്ലേ? അപ്പൊ കേസ് എങ്ങനെ വരും സാറേ?
2. കോങ്കണ്ണ് ഉള്ളവര്‍ക്ക് ഡിസ്കൗണ്ട് ഉണ്ടോ സാറേ?
3. പതിമൂന്നു സെക്കന്‍ഡ് നോക്കിയിട്ടു ഒന്ന് കണ്ണടച്ചിട്ടു വീണ്ടും പതിമൂന്നു സെക്കന്‍ഡ് നോക്കുന്നതിനു കുഴപ്പമുണ്ടോ? അങ്ങനെ ഒരിക്കലും പതിനാലു സെക്കന്‍ഡ് ആകാതെ നോക്കിയാല്‍ മതിയോ? അപ്പൊ കേസ് എങ്ങനെയാവും സാറേ?
4. കൂളിംഗ് ഗ്ളാസ് വെച്ചു നോക്കുന്നതിനു കുഴപ്പമുണ്ടോ സാറേ?
5. ഇനി മുതല്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ ഓരോ പതിമൂന്നു സെക്കന്‍ഡ് ആകുന്നതിനു മുന്നേ മുന്നറിയിപ്പ് തരാന്‍ ബ്രോക്കറെ ഏര്‍പ്പെടുത്തുന്നതിന് കുഴപ്പമുണ്ടോ സാറേ?
6. പതിനാലു സെക്കന്‍ഡ് എന്നുള്ളത് മുപ്പതു സെക്കന്‍ഡാക്കി തരാന്‍ പറ്റുമോ സാറേ…കാരണം ഇന്നത്തെ കാലത്തു ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ തന്നെ അഞ്ചു സെക്കന്‍ഡ് വേണം.
ലക്ഷോപലക്ഷം വായിനോക്കികളായ ആണുങ്ങളുടെ ഈ ആശങ്കകള്‍ ഉടന്‍ തന്നെ പരിഹരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു…
Penkittikal vayil nokkiyal case edukkumo polum
super sing over smart akkunnu, orupad, kooduthal, ellam veshamkettal mathamannu
Thanks for posting this… Whatsappil churcha cheyyan oru subject kitti