കൂടിയാട്ടം  231

കൂടിയാട്ടം 

Koodiyattam Author : Rugmini

 

അവൻ ഒരു ചടുല താളമായിരുന്നു.

ഈ ഇടിമിന്നൽ പോലെ.ഈ മഴയുടെ താളം പോലെ.

അവന്റെ ചിലങ്കയുടെ താളം ചെവികളിൽ ഇപ്പോഴും മുഴങ്ങുന്നത് പോലെ.

ഈ കളിത്തട്ടിൽനിന്നു അവനിറങ്ങിപോയിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.

ഈ വിരഹം എനിക്ക് സഹിക്കാവുന്നതിലും ഏറെയാണ്. എന്റെ കണ്ണാ..

ഇരുട്ടിൽ പാമ്പുകൾ ഇണചേരുന്ന ഇടതൂർന്ന കുറ്റിക്കാട് നിറഞ്ഞ നടവഴിയിൽ വെറുതെ ഒരാളനക്കം പ്രതീക്ഷിച്ചു നിന്ന് കണ്ണുകൾ കഴയ്ക്കാൻ തുടങ്ങി. ഇറമ്പിൽ മഴത്തുള്ളികൾ ഇറ്റിറ്റുവീണ് ശബ്ദമുണ്ടാക്കി.

ഭാമേ.. അപ്പുവേട്ടന്റെ ശബ്ദം കനത്തു..

വിളിച്ച ഉടനെ ചെന്നില്ലെങ്കിൽ ശുണ്ഠിയാണ്..

ദാ..വരുന്നു.

രാവിലെ മുതൽ കളിത്തട്ടിൽ തിരക്കായിരുന്നു. യുവജനോത്സവത്തോട് അനുബന്ധിച് കൂടിയാട്ടം പഠിക്കാനെത്തിയ കുട്ടികളുടെ തിരക്ക്. അവനുണ്ടായിരുന്നപ്പോൾ അപ്പുവേട്ടന് ഒരു വലിയ സഹായമായിരുന്നു.നാലു വർഷമായി ഇവിടെ നിന്ന് കൂടിയാട്ടം പഠിച്ച കുട്ടിയായതു കൊണ്ട് അപ്പുവേട്ടന് അവനോടു ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. ഇപ്പൊ മിണ്ടാതെ പോയതിന്റെ വിഷമവും ഉണ്ട്.

തെക്കിനിയിൽ അപ്പുവേട്ടന് കഞ്ഞി വിളമ്പിവെച് വെറുതെ വാതിൽ പടിയിൽ ചാരി നിന്നു.

എന്തെ.. താൻ കഴിക്കണില്ലേ ??

ഇല്ല്യ.. വിശപ്പില്ല..കുറച്ചു കഞ്ഞിവെള്ളം കുടിച്ചു..

കഞ്ഞി വേഗത്തിൽ കഴിച്ച്‌ അപ്പുവേട്ടൻ മേളക്ക് ഗോവണി കേറുന്ന ശബ്ദം…

ദൂരെ അമ്പലത്തിൽ നിന്ന് അവ്യക്തമായി ഒഴുകിവരുന്ന പാട്ട്..

ഉള്ളിലെ തേങ്ങൽ അപ്പുവേട്ടനറിയരുതേ എന്ന് പ്രാർത്ഥിച്ചു.

അവൻ എങ്ങു പോയി എന്നറിയില്ല.. ഒന്നും മിണ്ടാതെ..

The Author

9 Comments

Add a Comment
  1. ഒന്നാം പേജിൽ പറയുന്നു, അവൻ നാലു വർഷമായി അവിടെ വന്നിട്ടെന്ന്. രണ്ടാം പേജിൽ പറയുന്നത്, ഒരു വർഷം മുമ്പാണ് വന്നതെന്ന്! ഇതിലിപ്പോ ഏതാ ശരി?

  2. തനി നാടൻ സംഭാഷണം

  3. അടിപൊളി … സൂപ്പർ ,തുടരുക ….

  4. Superb..nalla pramayam..keep it up and continue

  5. Nalla thudakkam

  6. അവതരണ രീതി കലക്കി, അടുത്ത പാർട്ട്‌ നല്ല കമ്പി ഡയലോഗുകൾ എല്ലാം ചേർത്ത് സൂപ്പർ ആക്കണം.

  7. സൂപ്പർബ്. നല്ല അവതരണം. സ്പീഡ് കുറച്ച് കണ്ട്രോൾ ചെയ്യണം

  8. നല്ല ഭാഷ… നല്ല തുടക്കം.. അടുത്ത ഭാഗം ഉടനെ കാണുമല്ലോ.

  9. Hai rugmini, itryum bhagam valare ishtamayi. Oru uracha afiprayam parayanamengil kurachum koodi vayichal mathrame pattukayulloo ,athudane kanumo? Njan kathirikkunnu… A small tips – swyam hrudayam thurakkunnavanum mattullavarude hrudayam kanunnavanum allengil kanan sremikkunnavanumanu oru yedhartha ezhuthukaran. Njan thangale angane kandotte? Ok good night. By athmav (vishal)

Leave a Reply

Your email address will not be published. Required fields are marked *