നിരഞ്ജനം 3
Niranjanam Part 3 Author : Shankar | Previous Part
അഞ്ജലി… വളരെ പെട്ടന്നുതന്നെ നിരഞ്ജന്റെ സ്വപ്നങ്ങളിലെ നായികയായി മാറി. അവളോട് അവന്റെ മനസ്സിൽ പ്രണയം വളർന്നു വന്നു. ഒന്നു രണ്ടു ദിവസം കൊണ്ടു തന്നെ അഞ്ജലിയുടെയും അവളുടെ അച്ഛനമ്മമാരുടെയും മനസ്സിൽ നിരഞ്ജൻ ഒരു നല്ല മതിപ്പ്ഉണ്ടാക്കിഎടുത്തു. ഒരു ദിവസം രാവിലെ ക്ഷേത്രത്തിലേക്ക് പോകാനായി നിരഞ്ജനും അച്ഛനും അമ്മയും കൂടി ഒരുങ്ങിയിറങ്ങി.. കൂടെ അഞ്ജലിയെയും അവർ കൂട്ടി. രാകേഷും കൃഷ്ണവേണിയും മുന്നിൽ നടന്നു. അഞ്ജലിയും നിരഞ്ജനും പുറകിലും. നിരഞ്ജൻ തന്റെ പ്രണയം അവളെ എങ്ങനെ അറിയിക്കും എന്ന ചിന്തയിലായിരുന്നു. അഞ്ജലിയുടെയുള്ളിലും നിരഞ്ജനോടെന്തൊക്കെയോ വികാരങ്ങൾ മുളപൊട്ടിയിരുന്നു. അവർ സംസാരത്തിൽ മുഴുകികൊണ്ടിരുന്നു.
നിരഞ്ജൻ : നിന്റെ കൂട്ടുകാരി ഗൗരിയില്ലേ അവളോടൊപ്പം ഇന്നലെ കണ്ട ആ പയ്യനാരാണ്?..
അഞ്ജലി : മീനാക്ഷിയെപ്പറ്റി ഞാൻ പറഞ്ഞിട്ടില്ലേ അവളുടെ ചേട്ടനാ മിഥുൻ. അന്ന് വാഴതോട്ടത്തിൽ കാത്തുനിന്ന കാമുകൻ.
അതും പറഞ്ഞു അഞ്ജലി ഒന്നു ചിരിച്ചു.
നിരഞ്ജൻ : അഞ്ജലിക്കും.. ആരോടെങ്കിലും പ്രണയമുണ്ടോ?.
അതു കേട്ടപ്പോൾ അവളുടെ കണ്ണിൽ ഒരു നാണം നിഴലിച്ചത് നിരഞ്ജൻ കണ്ടു.
അഞ്ജലി : ഇല്ല…
നിരഞ്ജൻ : അതു നുണ.. ഇത്രയും കാണാൻ ചന്തമുള്ള ഒരു സുന്ദരിക്കുട്ടിയ്ക്ക് പ്രണയമില്ലെന്നോ…
അവളുടെ മുഖം ഒന്നു കൂടി നാണത്തിൽ കുതിർന്നു. ആ കവിളുകളിൽ ഒന്നു ചുംബിച്ചെങ്കിലെന്നു നിരഞ്ജന് തോന്നി.
അഞ്ജലി : ഒന്നു പോ ചേട്ടാ കളിയാക്കാതെ… എന്റെ പുറകെ കുറച്ചു പേരൊക്കെ നടന്നിട്ടുണ്ട് .. ഇപ്പോഴും നടക്കുന്നനുമുണ്ട്… പക്ഷെ ഞാൻ ആഗ്രഹിച്ച ഗുണങ്ങളൊന്നും അവരിൽ കണ്ടില്ല.
നിരഞ്ജൻ : അഞ്ജലിയുടെ സങ്കല്പത്തിലെ ഹീറോയുടെ ക്വാളിറ്റീസ് എന്തൊക്കെയാണെന്ന് പറ ഞാനുമൊന്നറിയട്ടെ.
അഞ്ജലി : പെട്ടന്നൊരുദിവസം ഒരാളെ കാണുമ്പോൾ മനസ്സിൽതോന്നുന്ന ആകർഷണം പ്രണയമല്ല .. അതിനായുസ്സു കുറവാണ്. ഒരാളെ പരിചയപ്പെട്ടശേഷം പരസ്പരം എല്ലാം മനസ്സിലാക്കി സ്നേഹിക്കണം. അപ്പോൾ ജീവിതകാലം മുഴുവൻ ഒരുമിച്ചുണ്ടാകും.
അഞ്ജലി : ചേട്ടന് ആരോടെങ്കിലും പ്രണയമുണ്ടോ?..
കിടുക്കൻ കഥ,പേജ് കൂട്ടി അടുത്ത ഭാഗം പെട്ടെന്ന് ഇടണെ..
kollam, super akunnundu..page kuttu shanker
നന്നായിട്ടുണ്ട് ?
കൂടുതൽ പേജ് സാധിക്കുമെങ്കിൽ എഴുതണം
നന്നായിട്ടുണ്ട്….20 25 പേജ് വന്നാലേ വായിക്കാൻ സുഖം ഉണ്ടാവൂ….പ്രതേകിച്ചു പ്രണയം…
കൊള്ളാം, പേജ് കൂടി കൂട്ടിയാൽ നന്നാവും.
നന്നായിട്ടുണ്ട്
കൊള്ളാം
Page kuravu saramilla bro, athu sariyakkamennu bro thanne paranjille thanks. Ezhutiyathatreyum very good balance ithilum kiduvakkane bro
By athmav
അടിപൊളി..പേജ് കൂട്ടണം