രാഘവായനം 1 [പഴഞ്ചൻ] 214

രാഘവായനം – ഭാഗം 1

Rakhavaayanam Part 1  by പഴഞ്ചൻ

കൂട്ടുകാരെ… ഇതൊരു കമ്പിക്കഥയല്ല… ഈ കഥ ഈ സൈറ്റിലെ എന്റെ കൂട്ടുകാർ വായിക്കണമെന്ന് തോന്നി… ഇതൊരു കഥ മാത്രമായി എടുക്കുക… കുറച്ച് കാലമായി എന്റെ മനസ്സിൽ കിടന്നിരുന്ന ആശയങ്ങളും ഭാവനകളും ഒക്കെ ഒന്ന് ചേർത്തുവച്ചാണ് ഈ കഥ ഉണ്ടാക്കിയത്… ഇതിൽ വർഗ്ഗീയത ആരും കാണരുതെന്ന് അപേക്ഷിക്കുന്നു… ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അതു തികച്ചും യാദൃശ്ചികം മാത്രമാണെന്ന് പറഞ്ഞുകൊള്ളട്ടെ… അഭിപ്രായം നല്ലതായാലും മോശമായാലും അറിയിക്കണേ…
കഥ തുടങ്ങുന്നു…
കൊല്ലവർഷം 1193 ധനുമാസം ആരംഭം… ധനുമാസത്തിലെ തണുപ്പ് ഈ പ്രഭാതത്തിൽ തന്റെ മേൽ തഴുകിപ്പോകുന്നത് അവന്റെ രോമകൂപങ്ങളെ പുളകം കൊള്ളിച്ചു…
കോളേജിൽ നിന്ന് ഹോസ്റ്റലിലേക്കുള്ള യാത്രയിൽ വഴിവക്കിൽ വച്ച് പോലീസ് ചെക്കിംഗ്… അവൻ തന്റെ റോയൽ എൻഫീൽഡ് സൈഡാക്കി നിർത്തി…
“ ഉം… സൈഡ് മിറർ ഒന്നും ഇല്ലാതെയാണോ ബൈക്കോടിക്കുന്നത്… ലൈസൻസെടുക്ക്… “ വണ്ടി കൈകാണിച്ച് നിർത്തിയ പോലീസുകാരൻ കർക്കശമായ സ്വരത്തിൽ പറഞ്ഞു… അവൻ തന്റെ പേഴ്സിൽ നിന്ന് ലൈസൻസ് എടുത്ത് നീട്ടി…
“ രാഘവ്, S/o രഘു, അയോദ്ധ്യ ഹൗസ്, തൃപ്പൂണിത്തുറ, എറണാകുളം… കൊള്ളാലോടാ നിന്റെ അഡ്രസ്സ്… ആകെ ഒരു വർഗ്ഗീയത… “ പോലീസുകാരൻ പരുഷമായി അവനോടു പറഞ്ഞു… അവനൊന്നും മിണ്ടാതെ ഒന്നു പുഞ്ചിരിച്ചു…
“ ശരി… 100 രൂപ പെറ്റിയടിച്ചിട്ട് പൊയ്ക്കോ… ഉം… “ പോലീസുകാരൻ പറഞ്ഞതനുസരിച്ച് അവൻ പൈസ അടച്ച് വീണ്ടും യാത്ര തുടർന്നു…
ആ പോലീസുകാരൻ അങ്ങിനെ പറഞ്ഞതിൽ അത്ഭുതപ്പെടാനൊന്നുമില്ല… തന്റെ വിലാസം അറിയുമ്പോൾ പലർക്കും ഉണ്ടാകുന്ന അമ്പരപ്പാണ് അയാളിലും അവൻ കണ്ടത്… കൊല്ലത്തെ ചടയമംഗലത്ത് നിന്ന് എറണാകുളത്തെ തുപ്പൂണിത്തറയ്കക്ക് മാറി താമസിച്ചപ്പോൾ പുതിയ വീടിന് മുത്തശ്ശി നിർദ്ദേശിച്ച പേരാണ് അയോദ്ധ്യ ഹൗസ് എന്ന്… കോളേജിൽ നിന്ന് ഇങ്ങോട്ട് പോരുന്നതിനു മുൻപ് തന്റെ സഹപാഠി ഗോകുൽ പറഞ്ഞ വാക്കുകൾ അവന്റെ കാതിൽ വന്നലച്ചു…
“ രാഘവ്… ഇത് നമ്മുടെ ക്രിസ്തുമസ് വെക്കേഷനല്ലേ… നമ്മുടെ കൂട്ടുകാരുടെ ഒപ്പം അടിച്ചു പൊളിക്കേണ്ട സമയം… അന്നേരത്ത് നീ ഒറ്റയ്ക്ക് രാമേശ്വരത്തോട്ട് ടൂർ പോകാന്ന് വച്ചാൽ അതെന്ത് പരിപാടിയാടാ… “ ഗോകുൽ സങ്കടത്തോടെ പറഞ്ഞു…
കാലടി ശങ്കരാചാര്യ കോളേജിലെ ഹിസ്റ്ററി സ്റ്റുഡന്റ്സാണ് രാഘവും ഗോകുലും… അവരുടെ ഒരു സുഹൃത്ത് കൂട്ടായ്മയായ ശങ്കരാ ബോയ്സിന്റെ ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായിട്ട് ഗോവയിലേക്കുള്ള ടൂർ പ്ലാനിംഗായിരുന്നു രാഘവിന്റെ ഈ രാമേശ്വരം വിസിറ്റോടെ തകർന്നു പോയത്…

The Author

43 Comments

Add a Comment
  1. അച്ചുകുട്ടൻ

    Idak inghane Oronn poratte….
    Nannayittund
    ….
    Loved it
    Please continue

  2. പഴഞ്ച കൊള്ളാം ഒരു നല്ല വെറൈറ്റി കഥയാണ്. 21 ആം നൂറ്റാണ്ടിലെ രാമായണം ബാക്കി വായിക്കാൻ കാത്തിരിക്കുന്നു

  3. Good staring ,I feel I am reading like a classic story ,keep it up .waiting for next part.

  4. Very Nice buddy …

  5. VERY GOOD STORY… DEAR

  6. Good story, please continue

  7. Bro എന്തുവ kurachoke eriyum പുളിയും ചേർക്കാം സംഗതി അടിപൊളി വെയ്ഗ്റ്റിംഗ് പോരട്ടെ ബാക്കികൂടെ

  8. പഴഞ്ചൻ bro kadha അടിപൊളി . നല്ല ത്രില്ലിംഗ് സ്റ്റോറി ആണ് പ്ലീസ് continue.

    1. പഴഞ്ചൻ

      കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം AKH… 🙂

  9. kalakki bro good starting keep going….

    1. പഴഞ്ചൻ

      Thank vipi for the good support… 🙂

  10. തുടക്കം പൊളിച്ചു. കട്ട ത്രില്ലറിന് വെയ്റ്റിംഗ്.

    പിന്നെ രാവണൻ നമ്മുടെ ഗഡി അല്ലെ. ഞാൻ അസുരപടയെ ഇറക്കും. 🙂

    1. പഴഞ്ചൻ

      Asuran… പട ഇറങ്ങട്ടെ… നമ്മുടെ രാഘവ് എന്തിനും തയ്യാറായാണ് ഇറങ്ങിയിരിക്കുന്നത്… 🙂

  11. ത്രില്ലിംഗ് സ്റ്റോറി ബ്രോ. നന്നായിട്ടുണ്ട്. കമ്പികഥകൾ മാത്രം പോരല്ലോ. ഇടക്കൊക്കെ ഇതുപോലത്തെ കഥകളും നല്ലതാ. നമ്മടെ മാസ്റ്റർ എഴുതുന്നത് പോലെ.

    1. പഴഞ്ചൻ

      Dear തമാശക്കാരാ… മാസ്റ്ററോട് എന്നെ ഒരിക്കലും compare ചെയ്യരുതേ… അതൊരു വലിയ എഴുത്തുകാരനല്ലേ… ഈ സൈറ്റിന്റെ ഒരു സ്വകാര്യ അഹങ്കാരം… 🙂

  12. അപ്പന്‍ മേനോന്‍

    സംഭവം കലക്കി ബ്രോ……

    ഒറ്റയിരുപ്പില്‍ വായിച്ചു. നിലവറ ഏറണാകുളത്തെ പുതിയ വീട്ടിനു പകരം തറവാട്ടിലെ വീട്ടിലായിരുന്നുവെങ്കില്‍ അത് കലക്കിയേനെ.

    1. പഴഞ്ചൻ

      Thank appan Menon… You shoot a good point… 🙂

      1. അപ്പന്‍ മേനോനെ തങ്കപ്പന്‍ മേനോന്‍ എന്നെ വായിക്കു പഴന്ച്ചാ ഹി ഹി

        1. പഴഞ്ചൻ

          Hihi… Well that’s a good joke… 🙂

  13. Thudakkam kollam..ethoru ramayanathila kadha annannu manasilayee…adutha bhagam potta pazhanjan..m

    1. പഴഞ്ചൻ

      Thank Vijayakumar… Next part എഴുതി തുടങ്ങിയിട്ടുണ്ട്… 🙂

  14. Thriller??. good pls keep writting.
    Cheers

    1. പഴഞ്ചൻ

      Thanks… Cheers Raj… 🙂

  15. ക്രിസ്റ്റ്ഫാര്‍

    പേളിച്ചു.. കട്ടവായുററിങ്ങ്

    1. പഴഞ്ചൻ

      Thank Christopher… Next part’s work is ongoing… 🙂

  16. Feeling curious….

    1. പഴഞ്ചൻ

      I too Hari… 🙂

  17. Mr. Pazhanjan തുടക്കം നന്നായി….. തുടരണം……. നല്ലോരു തീം ആണിത്……. Waiting for 2nd part……

    1. പഴഞ്ചൻ

      Thank Joker… അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്… 🙂

  18. Mr പഴഞ്ചൻ നിങ്ങൾ ഈ കഥ തുടരണം
    സംഭവം കിടുക്കിട്ടുണ്ട് ട്ടാ

    1. പഴഞ്ചൻ

      Wow thank Mallu… I will continue… 🙂

  19. Bro njan e siteila regular reader ane ite enta first comment ane e kadayuda thread ramayanam ayondane e comment idunate ” ravana vadathine shesam chanda hasam thiriche mahadevanta kayil ethayatala ? Pinna enganaya ate veendum langayil ite enta dought ane paranjathil enthankilum thatte ondankil shamikuka

    1. പഴഞ്ചൻ

      Vicky…കഥയെക്കുറിച്ച് ആധികാരികമായ ഒരു സംശയമാണ് നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്… ഇതിനുള്ള മറുപടി അടുത്ത ഭാഗത്തിൽ ഉണ്ട്… പിന്നെ ഇതൊരു കഥയാണേ… വെറുമൊരു കെട്ടുകഥ… ഹ ഹ ഹ… 🙂

  20. കമ്പി ഇല്ല എന്ന് ആദ്യംതന്നെ പറഞ്ഞതിനു നന്ദി. പ്രേമം, ത്രില്ലർ മുതലായ കമ്പിരഹിത കഥകളോട് താൽപ്പര്യം ഇല്ലാത്തതിനാൽ ഇനി താങ്കളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കാം.

    1. പഴഞ്ചൻ

      :-)…

  21. കോപ്പന്‍

    വളരെ ഇന്‍ററസ്റ്റിംഗ് ആയുള്ള ഒരു സബ്ജക്ട് ആണല്ലോ ഇത്. ഇത് എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്ന് ആകാംക്ഷയോ‌ടെ കാത്തിരിക്കുന്നു. തുടര്‍ന്നുകൂടേ…

    1. പഴഞ്ചൻ

      Thank coppa… തുടരും… 🙂

    1. പഴഞ്ചൻ

      Coming soon… 🙂

  22. Boring annu pazhanjan neegalude adha kafhakalude aduth onnum ethu varilla ennu thonunnu .pinne fbil endha epol varathe

    1. പഴഞ്ചൻ

      Lajitha മാത്രമേ ഇത് ബോറായി എന്ന് പറഞ്ഞുള്ളൂ… സാരമില്ല… നെഗറ്റീവ് കമന്റ്സും ഞാൻ accept ചെയ്യുന്നു… ഇപ്പോൾ FB യിൽ വരുന്നത് കുറവാണ്… വന്നാൽ തന്നെ നീ offline അല്ലേ… 🙂

  23. ഒറ്റ ചോദ്യം…. പോലീസുകാരൻ ചോദിച്ചത് തന്നെ…. നീയിവിടെ വർഗീയത വളർത്താൻ വന്നതാണോ????

    (ചുമ്മാ പറഞ്ഞതാട്ടോ…. സംഭവം കിടുക്കി…. നമ്മുടെ ലാലിന്റെ ഭാഷയിൽ പറഞ്ഞാ…. ഇതൊരു ഹൊറർ മൂടിലെടുത്താൽ സംഭവം കിടുക്കും…. നല്ലൊരു മിസ്റ്ററി ഫീൽ ചെയ്യുന്നു… കട്ട വെയ്റ്റിങ്….)

    ആദ്യ ലൈക്കും കമന്റും എന്റെ വക

    1. പഴഞ്ചൻ

      Thank Jo… Its an experimental story… Thanks for your first like… 🙂

Leave a Reply

Your email address will not be published. Required fields are marked *