യക്ഷയാമം 7
YakshaYamam Part 7 bY വിനു വിനീഷ്
യക്ഷയാമം 6 [വിനു വിനീഷ്] 83
യക്ഷയാമം 5 [വിനു വിനീഷ്] 80
യക്ഷയാമം 3 122
യക്ഷയാമം 2 [വിനു വിനീഷ്] 108
ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം 169
യക്ഷയാമം [വിനു വിനീഷ്] 81
“മാർത്താണ്ഡൻ..”
തിരുമേനിയുടെ കണ്ണുകൾ വികസിച്ചു.
നെറ്റിയിൽനിന്നും ഒരുതുള്ളി വിയർപ്പ് അടർന്ന് കവിളിലേക്കൊലിച്ചിറങ്ങി.
“അവൻ നിന്നെ സ്പർശിച്ചോ ?..”
ഗൗരിയുടെ മുഖത്തേക്കുനോക്കാതെ കണ്ണുകളടച്ചുകൊണ്ട് ശങ്കരൻതിരുമേനി ചോദിച്ചു.
“ഇല്ല്യാ, പക്ഷെ എന്തോ അയാളാകെ അസ്വസ്ഥനായിരുന്നു.”
“മ്, അറിയാം.”
തിരുമേനി പതിയെ നീലനിറമുള്ള ജലത്തിലേക്കിറങ്ങി.
കൈകുമ്പിൾ തെളിനീരെടുത്ത് തലവഴി പുറകിലേക്കൊഴിച്ചു.
“മുത്തശ്ശനറിയോ അയാളെ ?..”
ഈറനോടെ അവൾ കല്പടവുകളിലേക്ക് കയറിയിരുന്നുകൊണ്ട് ചോദിച്ചു.
“ഉവ്വ്, വർഷങ്ങൾക്കുമുൻപ് ഞാനും മഹാമാന്ത്രികനായ ചന്ദനക്കാവ് കൃഷ്ണമൂർത്തിയും ചേർന്ന് നാടുകടത്തിയതാ.
കന്യകയായ പെൺകുട്ടികളെ വശീകരിച്ചുകൊണ്ടുവരിക, എന്നിട്ട് പൂജാതികർമ്മങ്ങൾ ചെയ്ത് അവന്റെ കാമവെറിക്ക് ഉപയോഗിച്ച ശേഷം തലയിൽ മഞ്ഞൾപൊടിയിട്ട് നാഡിഞരമ്പിനെ ബന്ധിച്ച് ആ ശരീരത്തിൽനിന്നും ജീവനെ പുറത്തെടുക്കുക.”
“ദേവീ..”
ഗൗരി നനഞ്ഞൊട്ടിയ നെഞ്ചിൽ കൈവച്ചുകൊണ്ട് വിളിച്ചു.
“അല്ല മുത്തശ്ശാ, വശീകരണം മന്ത്രവാദത്തിലുള്ളതാണോ?..”
“മ്, അതെ.”
തിരുമേനി പകുതിയോളം കുളത്തിലേക്കിറങ്ങിയിട്ട് പതിയെ ഗൗരിക്ക് സമാന്തരമായി നിന്നു.
തിരുമേനി തുടർന്നു.
“ദുര്‍മന്ത്രവാദവിധികളില്‍ വശ്യപ്രയോഗവും ഉള്‍പ്പെടുന്നുണ്ട്.
വശീകരണം, ആകര്‍ഷണം, മോഹനം എന്നിവ അതിന്റെ ഭാഗമാണ്.
മന്ത്ര-യന്ത്രൗഷധികളുടെ പ്രയോഗം ഇതില്‍ നമുക്ക് കാണാം. ലോകവശ്യം, സര്‍വ്വവശ്യം, രാജവശ്യം, സ്ത്രീവശ്യം, പതിവശ്യം, പുരുഷവശ്യം എന്നിങ്ങനെ വിവിധങ്ങളായ വശ്യ പ്രയോഗങ്ങളുണ്ട്.
ഇതൊക്കെ വശീകരണത്തിൽപ്പെടും.”
പതിയെ തിരുമേനി തെളിനീരുപോലെയുള്ളജലത്തിൽ മുങ്ങിനിവർന്നു.
സ്നാനം കഴിഞ്ഞ് തിരുമേനി ഗൗരിയെയും കൂട്ടി മനയിലേക്ക് ചെന്നു.
അരുണൻ തിരശീലയിട്ടുതുടങ്ങി.
കിഴക്കുഭാഗത്ത് തിങ്കൾ നിലാവെളിച്ചം ചൊരിയാൻ തയ്യാറായിനിന്നു.
അടുത്തുള്ള ശിവക്ഷേത്രത്തിൽനിന്നും ഭക്തിഗാനങ്ങൾ ഒഴുകിയെത്തി ഗൗരിയുടെ കർണ്ണപടത്തിൽ തട്ടിനിന്നു.
ഉഗ്രനായി തന്നെ പോകുന്നു…..
????
Sherikkum horror feeling aanu..
കൊള്ളാം. കിടിലൻ ആയി പോകുന്നു.
Kadha Kollam kurach Kalyum koodi include cheyam
അടിപൊളി ആവുന്നുണ്ട്, കൂടുതൽ ഹൊറർ feel ആയി വരുന്നുണ്ട്.
Nyce പാർട്ട് കിടിലൻ നല്ല അവതരണം . നല്ല ഫീലിംഗ് . അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
“People always make bad decisions in horror stories” അതായത്, ഹൊറർ കഥകളിൽ ആളുകൾ ഊളത്തരമേ ചെയ്യുകയുള്ളൂ എന്ന്.
അല്ലാതെയുള്ള ഹൊറർ എഴുതണമെങ്കിൽ എഴുതുന്നവൻ ജീനിയസ് ആയിരിക്കണം.
Rathriyil vayikanjat nannayi
It is interesting… And thrilling…
oro part kazhiyum thorum aakamsha varthichu varikaya super
Super machane aduthathu udane idane
സൂപ്പർ
Kollam … nannakunnundu .athupola akamshayum ..keep it up and continue vijeesh ..
adipoli…..
Kidu..nannayittund
Entha Oru eYuthu .. superb …
Nannayittunde bro adutha bhagam pattanu edana
കഥ നന്നായിട്ട് മുന്നോട്ടു പോവുന്നു.അടുത്ത ഭാഗം പെട്ടന്ന് ഇടുക.
Thrilling……. kalakki…..