ദാമ്പത്യബന്ധത്തിലെ ഏറ്റവും വലിയ വിള്ളലുകളില്‍ ഒന്നാണ് സ്‌ത്രീ-പുരുഷ വന്ധ്യത. വന്ധ്യതയ്‌ക്ക് ഹോമിയോപ്പതിയില്‍ ചികിത്സയുണ്ടെന്ന് പലര്ക്കും അറിയില്ല.
വിവാഹം കഴിഞ്ഞ് നാലു വര്ഷംു ഒന്നിച്ചു താമസിച്ചിട്ടും കുട്ടികള്‍ ജനിക്കാത്തതില്‍ മനംനൊന്ത് ഏതോ ഒരു അനുഭവസ്‌ഥന്‍ പറഞ്ഞതനുസരിച്ചാണ് രാജേഷും സൗമ്യയും എന്നെ കാണാന്‍ വന്നത്.
രണ്ടുപേരോടും സംസാരിച്ചതില്‍ നിന്നും അവരുടെ പ്രശ്‌നങ്ങള്‍ ഞാന്‍ മനസിലാക്കി. പ്രശ്‌നം രാജേഷിനാണ്. മുന്പേം രണ്ട് ഗൈനക്കോളജിസ്‌റ്റുകളെ കണ്ട് അവരുടെ നിര്ദ്ദേ ശപ്രകാരം പല മരുന്നുകളും കഴിച്ചു. എന്നിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പരീക്ഷണാര്ത്ഥംദ എന്നെ കാണാന്‍ വന്നതാണ്.
അവരുടെ പ്രശ്‌നം എന്ത്?
ഏറെ സമയം ബന്ധപ്പെട്ടാലും രാജേഷിന് സ്‌ഖലനം സംഭവിക്കുന്നില്ല. രണ്ടുപേരും തളര്ന്നംവശരാകുന്നതു മാത്രമാണ് ഫലം. ശുക്ല പരിശോധനയ്‌ക്കായിപ്പോലും വളരെ കുറച്ചാണ് വിസര്ജ്യ മുണ്ടാവുക. പരിശോധനയില്‍ ആരോഗ്യമുള്ള ബീജങ്ങളുടെ എണ്ണത്തിലും വളരെ കുറവു കണ്ടു.
നൂതന ചികിത്സാവിധികള്‍ പരീക്ഷിക്കാനാണവരോട് ഗൈനക്കോളജിസ്‌റ്റ് നിര്ദ്ദേ ശിച്ചത്. എന്നാല്‍ അതിനുവേണ്ട ചെലവ് അവര്ക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. അങ്ങനെ വിഷമിച്ചിരിക്കുന്ന ഘട്ടത്തിലാണ് അവര്‍ ഹോമിയോപ്പതിയെക്കുറിച്ച് കേള്ക്കു ന്നതും ഇവിടെ വന്നതും.
ചികിത്സ തുടങ്ങിയ നാളുകളില്‍
ജോലികഴിഞ്ഞ് മിക്കവാറും വളരെ വൈകിയാണവര്‍ എന്നെ കാണാന്‍ വന്നിരുന്നത്. അതുകൊണ്ടു തന്നെ അവരെ ശരിക്ക് പഠിക്കാന്‍ എനിക്കു പറ്റിയില്ല. ആയതിനാല്‍ ഒരവധിദിവസം രാവിലെ 11 മണിക്കു വരണമെന്ന് പറഞ്ഞതനുസരിച്ച് ഒരു ഹര്ത്താവല്‍ ദിവസം രാജേഷ് വന്നു.
വ്യക്‌തിസവിശേഷതകള്‍ ചോദിച്ചു മനസിലാക്കുന്നതിനിടയിലാണ് അയാളുടെ മുഖം സസൂക്ഷ്‌മം ഞാന്‍ നിരീക്ഷിച്ചത്. ആറടിയിലധികം ഉയരവും ഒത്ത തടിയും. പക്ഷേ മുഖത്ത് രോമവളര്ച്ചറ കുറവ്. മീശ രോമങ്ങള്‍ തീരെയില്ല. യഥാര്ത്ഥ ത്തില്‍ അതായിരുന്നു അയാളുടെ പ്രശ്‌നം.
ലൈക്കോപോടിയം-30 എന്ന മരുന്ന് നല്കിേയശേഷം രണ്ടുദിവസം കഴിഞ്ഞ് എന്നെ വിളിക്കണം എന്നു പറഞ്ഞുവിട്ടു. എന്നാല്‍ അടുത്ത ദിവസം രാവിലെ ഏഴുമണിക്കുതന്നെ രാജേഷ് എന്നെ വിളിച്ചു. “സാര്‍ ഇന്നലെ കാര്യങ്ങള്‍ ഭംഗിയായി നടന്നു.”അയാളുടെ സന്തോഷം സംസാരത്തില്‍ പ്രതിഫലിച്ചിരുന്നു.
തുടര്ച്ച യായി ദിവസവും ബന്ധപ്പെടാനും അടുത്ത വരവില്‍ സൗമ്യയേയും കൂട്ടി വരാനും ഞാന്‍ പറഞ്ഞു. അടുത്ത വരവില്‍ സൗമ്യയും വന്നു. ഞാനവര്ക്കുട തുടര്ചിഞകിത്സയും നല്കിഞ. ചില സംശയങ്ങള്ക്കു ള്ള മറുപടിയും കൊടുത്തു.
അടുത്ത മാസക്കുളി ദിവസം കഴിഞ്ഞിട്ടും ആകുന്നില്ലെങ്കില്‍ പത്താംപക്കം മൂത്രംപരിശോധിച്ചശേഷം വിളിക്കണം എന്നും പറഞ്ഞുവിട്ടു. പിന്നീട് ഞാന്‍ ഒരു സെമിനാറില്‍ ക്ലാസ് എടുക്കുന്ന സമയത്ത് അവര്‍ എന്നെ വിളിച്ച് കാര്ഡ്് ടെസ്‌റ്റ് പോസറ്റീവ് ആയതിന്റെ സന്തോഷം പങ്കുവച്ചു.
മൂന്നു മാസത്തിനുശേഷം അവര്‍ ഗൈനക്കോളജിസ്‌റ്റിനെ കാണുകയും ഒരു ആണ്കുുട്ടിയെ പ്രസവിക്കുകയും ചെയ്‌തു. ഇതുപോലെ ധാരാളം പേര്ക്ക് ഹോമിയോപ്പതി സന്താനഭാഗ്യം നല്കിയയിട്ടുണ്ട്.
വന്ധ്യത എന്ത്?
വന്ധ്യത രോഗമല്ല, വൈകല്യം മാത്രം. സ്വാഭാവികബന്ധത്തില്‍ ഏര്പ്പെ്ടുന്ന ദമ്പതികള്ക്ക് ഒരു നിശ്‌ചിത കാലാവധിക്കുശേഷവും ഗര്ഭ്ധാരണം നടക്കാത്ത അവസ്‌ഥയെ വന്ധ്യത എന്നു വിളിക്കാം. പ്രസ്‌തുതകാലയളവ് ഒരു വര്ഷംതവരെ ആവാം. എന്നിട്ടും ഫലം കിട്ടുന്നില്ലെങ്കില്‍ മാത്രമാണ് ചികിത്സയെക്കുറിച്ച് ചിന്തിക്കേണ്ടത്.
ഇന്ത്യയില്‍ 10 ശതമാനത്തിലേറെ ദമ്പതികള്‍ അനപത്യദു:ഖം അനുഭവിക്കുമ്പോള്‍ കേരളത്തില്‍ അത് 20% അധികമാണെന്ന് കണക്കുകള്‍. സ്‌ത്രീയുടെയോ പുരുഷന്റെയോ കുഴപ്പം മാത്രം കൊണ്ടോ രണ്ടുപേരുടെയും തകരാറുകള്‍ കൊണ്ടോ വന്ധ്യത വരാം. പലപ്പോഴും രണ്ടുപേര്ക്കും കുഴപ്പമില്ലെങ്കിലും സംഭവിക്കാറുണ്ട്.
ആധുനികവൈദ്യശാസ്‌ത്രം പരാജയപ്പെടുമ്പോള്‍ മാത്രമാണ് ഇതരചികിത്സകളെക്കുറിച്ച് ദമ്പതികള്‍ ചിന്തിക്കുന്നത്. അതിനകം ശരീരത്തില്‍ ദൂഷ്യഫലം സൃഷ്‌ടിക്കുന്ന ധാരാളം മരുന്നുകള്‍ അവര്‍ പരീക്ഷിച്ചിട്ടുണ്ടാവും.
വന്‍ സാമ്പത്തികച്ചെലവും വന്നിട്ടുണ്ടാവും. എന്നാല്‍ ആദ്യം തന്നെ ഹോമിയോപ്പൊതിയില്‍ എത്തിയാല്‍ ഫലം വളരെ വേഗം കിട്ടും. ഇന്ന് കേരളത്തില്‍ വന്ധ്യതാചികിത്സകരായ ധാരാളം ഹോമിയോ ഡോക്‌ടര്മാലര്‍ ഉണ്ട്. സര്ക്കാളര്‍ ആശുപത്രികളിലും പ്രത്യേക പരിഗണന നല്കിഡ ചികിത്സ നല്കുമന്നുണ്ട്.
പുരുഷവന്ധ്യത
അടുത്ത പേജിൽ തുടരുന്നു