അഖിലിന്റെ പാത 7
Akhilinte Paatha Part 7 bY kalamsakshi | PRVIOUS PARTS
പ്രിയ വായനക്കാരെ, ഏകദേശം ആറുമാസത്തോളം കഴിഞ്ഞാണ് ഞാൻ ഈ കഥയുടെ ബാക്കി പോസ്റ്റ് ചെയ്യുന്നത്. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിച്ച ഒരു കാലഘട്ടമായിരുന്നു ഈ കഴിഞ്ഞ ആറുമാസം അതിനിടയിൽ ഈ കഥ പൂർത്തീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഏതായാലും ഇന്ന് അത് പൂർത്തിയാക്കാൻ ഞാൻ തീരുമാനിച്ചു അതിന് നിങ്ങളുടെ എല്ലാവരുടെയും സഹായ പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു. കഥയിലെ കഥാപാത്രങ്ങളുടെയും പേരുകൾ നിങ്ങൾ മറന്നിട്ടുണ്ടാകും ഞാൻപോലും പല കഥാപാത്രങ്ങളുടെയും പേരുകൾ മറന്നുപോയി. അതുകൊണ്ട് പൂർണ്ണത കിട്ടാൻ പഴയ ഭാഗങ്ങൾ ഒന്നുകൂടി വായിക്കുന്നത് നന്നായിരിക്കും. ഏതായാലും ഞാൻ കൂടുതൽ പറഞ്ഞു നിങ്ങളെ ബോർ അടുപ്പിക്കുന്നില്ല. നമുക്ക് കഥയിലേക്ക് കടക്കാം.
ഇന്നാണ് ആ ദിവസം, വർഷയുടെയും നീരജിന്റെയും കൊലപാതകിയായ അഖിലിന്റെ റിമാൻഡ് കാലാവധി കഴിയുന്ന ദിവസം. അതായത് ഞാൻ കാത്തിരുന്ന ദിവസം, ഇന്ന് രാവിലെ 10 മണിക്കാണ് എന്നെ കോടതിയിൽ ഹാജരാക്കുന്നത്, അഞ്ചുദിവസത്തെ ഗൃഹപാഠങ്ങളെല്ലാം ഈ ഒരു ദിവസത്തിനു വേണ്ടിയായിരുന്നു. ഇന്ന് ആണ് റീനയുടെ മൊഴിയെടുക്കുന്നു, റീന പൊലീസിന് കൊടുത്ത മൊഴി എനിക്ക് അനുകൂലം ആണെങ്കിലും അതിന് മാത്രം എന്നെ രക്ഷിക്കാൻ കഴിയില്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. കാരണം എനിക്ക് എതിരെ നിൽക്കുന്നവർ എന്തിനും പ്രാപ്തിയുള്ളവരാണ്. വിക്രമൻ ലക്ഷങ്ങൾ മുടക്കി ഇറക്കിയ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വിരേന്ദ്രകുമാർ ആണ് എനിക്ക് എതിരെ ഹാജർ ആകുന്നത്. എനിക്ക് ഒരു ജീവപര്യന്തം എങ്കിലും വാങ്ങിച്ചു കൊടുത്താൽ പ്രമോഷനും അതുപോലെ വലിയ സാമ്പത്തിക ലാഭങ്ങളും മുന്നിൽ കണ്ട് എനിക്ക് എതിരെ കിട്ടിയ എല്ലാ തെളിവും ഒന്നു വിടാതെ ഉൾപ്പെടുതത്തിയാണ് എസ് പി സന്ദീപ് കുമാർ എനിക്കെതിരെ ചാർജ് ഷീറ്റ് സമർപ്പിച്ചിരിക്കുന്നത്. ഇന്ന് ഞാൻ പുറത്തിറങ്ങിയാലും എന്നെ ഇല്ലാതാക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും വിതുര വിക്രമൻ ഒരുക്കി വെച്ചിട്ടുണ്ട്. അമ്മയോട് വീട്ടിലെത്താം എന്ന് പറഞ്ഞ അവസാനദിവസം നാളെയാണ്. അതിന് എനിക്ക് ഇന്ന് ഇറങ്ങിയേ മതിയാകൂ.
Next varuooo
Adipoli
Nxt part varan ethra Kollam edukkum ?…
നല്ല കഥ ബാക്കി കഥ ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു
ഇന്നാണ് ഈ സീരീസ് ഫുൾ ആയി വായിച്ചു തീർന്നത്. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഒത്തിരി കാത്തിരുന്നു ഇതിനു വേണ്ടി.ഇപ്പ്പ്ൾ വന്നതിൽ സന്തോഷം.ഗ്യാപ് വന്നത് കൊണ്ട് ആ പഴയ ഫീൽ കിട്ടീല്ല. നെക്സ്റ്റ് പാർട്ട് വേഗം തരുമോ
അടുത്ത ഭാഗം എത്രയും പെട്ടെന്ന് താരം സ്രെമിക്കാം. കാത്തിരുന്നതിനും, വായിച്ചതിനും, അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് നന്ദി.
അടുത്ത ഭാഗം എത്രയും വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു
കാത്തിരുന്ന കഥയായിരുന്നു. വീണ്ടും തുടർന്നതിൽ സന്തോഷം. പഴയ ഫ്‌ളോ ഇല്ല. അടുത്ത ഭാഗം ഗംഭീരമാക്കണം.
അടുത്ത ഭാഗം മെച്ചപ്പെടുത്താൻ ശ്രമിക്കാം, അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി.
ഈ കഥ ഇപ്പോഴാണ് വായിച്ചത്. നല്ല അവതരണം. ബാക്കി ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു.
അഭിനന്ദനത്തിന് വളരെ നന്ദി, അടുത്ത ഭാഗം ഉടൻ നൽകാൻ ശ്രമിക്കാം.
മച്ചാനേ കഥ ആകെ മറന്നിരിക്കുകയായിരുന്നു.ഇന്ന് വീണ്ടും ആദ്യം മുതലേ ഒന്നൂടെ വായിച്ചു.
അഖിൽ പുറത്തിറങ്ങിയതിൽ സന്തോഷം.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
അഭിപ്രായങ്ങൾക്കും പ്രോൽസാഹനതിനും നന്ദി
നന്നായിട്ടുണ്ട് ബ്രോ.കഥ നല്ല ആകാംക്ഷ ജനിപ്പിക്കുന്നു.പക്ഷേ പെട്ടെന്ന് വായിച്ച് കഴിഞ്ഞപോലെ തോന്നി.അടുത്ത പാർട്ടിൽ കുറച്ചുകൂടി പേജുകൾ കൂട്ടാൻ ശ്രമിക്കണം.
അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കാം. അഭിപ്രായങ്ങൾക്ക് നന്ദി
വീണ്ടും കണ്ടതിൽ സന്തോഷം. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?? നിർത്തി പോകാതിരുന്നതിനു ഒരുപാട് നന്ദി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
നിർത്തി പോകാൻ തീരുമാനിക്കല്ലേ എന്ന് പ്രാർത്ഥിക്കാം.
വലിയൊരു ആക്ഷൻ ത്രില്ലറാണല്ലോ.
പ്രിയ കാലം സാക്ഷി…
മുൻ ഭാഗങ്ങൾ ഞാൻ വായിച്ചിട്ടില്ല. ഈ സൈറ്റ് പരിചയമായിട്ട് അധികനാളായില്ല എന്നതാണ് കാരണം.
എങ്കിൽ തന്നെയും, ഈ ഭാഗം വായിച്ചെത്തിയതിൽ നിന്ന്, കഥയുടെ മുൻ ഭാഗങ്ങളുടെ ഒരേകദേശരൂപം ലഭിച്ചിട്ടുണ്ട്. ഒരു പക്ഷെ താങ്കൾ അതിനുവേണ്ടി തന്നെയാകും അഖിലിന്റെ ഏറ്റുപറച്ചിലിന്റെ രൂപത്തിൽ മുൻഭാഗങ്ങളുടെ ഒരു സംഗ്രഹം ചേർത്തതെന്നുകരുതുന്നു. വളരെ നല്ല ലാങ്ഗ്വേജ്, നല്ല അവതരണം, അതിനേക്കാളുപരി ആകാംക്ഷാഭരിതമായ സസ്പെൻസ്….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സസ്നേഹം
കാലം
കാലം അഭിപ്രായങ്ങൾക്ക് വളരെ നന്ദി. മുൻഭാഗങ്ങളുടെ സംഗ്രഹം ഉൾപ്പെടുത്തിയത് ഈ ഭാഗത്തിൽ ഉൾപ്പെടുത്തിയത്. കഥ ഒരു വലിയ ഇടവേളക്ക് ശേഷം വന്നത് കൊണ്ടാണ്. പിന്നെ സമയം കിട്ടിയാൽ മുൻഭാഖങ്ങൽ കൂടി വായിക്കുക. അഭിനന്ദനങ്ങളെല്ലാം സന്തോഷപൂർവം സ്വീകരിച്ചു കൊണ്ട്
കാലം സാക്ഷി
കാലം സാക്ഷി എവിടായിരുന്നു എത്രയും നാൾ ഈ കഥയുടെ ബാക്കി എപ്പിസോഡ് കാത്തിരുന്നു മടുത്തു enkilum വന്നല്ലോ.
കത്തിരുന്നതിന് ഒരുപാട് നന്ദിയുണ്ട്. ഉത്തരത്തിലിരിക്കുന്നത് എടുക്കാൻ പോകുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് കളയണം അല്ലോ ഒടുവിൽ രണ്ടും നഷ്ടമായി എന്ന് പറഞ്ഞാൽ മതിയല്ലോ. ഏതായാലും ഉത്തരത്തിൽ എത്താൻ വഴികിട്ടിയപ്പോൾ ഞാൻ കക്ഷത്തിൽ ഇരുന്നതിനെ തേടി ഇറങ്ങി അങ്ങനെയാണ് മടങ്ങി വന്നത്.