ശിശിര പുഷ്പം 16
shishira pushppam 16 | Author : SMiTHA | Previous Part
ഷെല്ലിയ്ക്ക് തന്‍റെ കണ്ണുകളെ വിശ്വസ്സിക്കാനായില്ല.
വളരെ ചെറുപ്പം തോന്നിച്ചു മിനിയുടെ പപ്പയ്ക്ക്. നല്ല കറുപ്പ് നിറമുള്ള മുടി. ഡൈ ചെയ്തതല്ല എന്ന്‍ ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. ചുവന്ന ചുണ്ടുകള്‍ക്ക് മേലെയുള്ള കട്ടിമീശയ്ക്ക് പോലും നല്ല കറുപ്പ്.
“സോറി..ഞാന്‍…”
കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റുകൊണ്ട് ഷെല്ലി പറഞ്ഞു.
“ഇന്നലെ രാത്രി ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞ് ഇരുന്നത് കൊണ്ട്…”
പെട്ടെന്ന് ഷെല്ലി നിര്‍ത്തി. ആരോടാണ് താന്‍ സംസാരിക്കുന്നതെന്ന് അവന്‍ പെട്ടെന്നോര്‍ത്തു.
ഷെല്ലി പറയുന്നത് കേട്ടു മിനി ലജ്ജയോടെ മുഖം കുനിച്ചു. മാത്യു അപ്പോള്‍ മകളെ നോക്കി. പിന്നെ അവളെ അയാള്‍ തന്നോട് ചേര്‍ത്ത് പിടിച്ചു.
“അതൊക്കെ ഓക്കേ,”
ഗാംഭീര്യമുള്ള സ്വരത്തില്‍ അയാള്‍ അവനോടു പറഞ്ഞു.
“ബട്ട് യങ്ങ്സ്റ്റേഴ്സ് രാവിലെ ഇത്രേം ഉറങ്ങരുത്. യൂ വില്‍ ലൂസ് യുവര്‍ വിഗര്‍, ഫിഗര്‍ ആന്‍ഡ് സ്റ്റാമിന…”
ഷെല്ലി പുഞ്ചിരിച്ചു.
“ഞാന്‍ ലൈന്‍സ് ഒന്നും വരയ്ക്ക്വല്ല കേട്ടോ…ഞാനും ഇടയ്ക്കിടെ ഇങ്ങനെ ലേറ്റ് ആകാറുണ്ട്,”
അയാള്‍ ചിരിച്ചു.
“ഇടയ്ക്കിടെയോ?”
മിനി അയാളെ നോക്കി.
“എത്ര ടൈംസാ ഞാന്‍ പപ്പേനെ വിളിച്ചെഴുന്നേപ്പിച്ചേ..എന്നിട്ടാ…”
അയാള്‍ ഉറക്കെ ചിരിച്ചു.
സ്‌മിത ഈ ഭാഗവും നന്നായി. പ്രണയത്തിന്റെ അസാധ്യ ഫീൽ.
താങ്ക്യൂ പ്രിയ സാഗര്‍….താങ്ക്യൂ സോ സോ സോ മച്ച്….
ചേച്ചിക്ക് എങ്ങനാ ഇത്രേം സ്പീഡിൽ ടൈപ് ചെയ്യാൻ പറ്റുന്നെ???
ഞാൻ ഒരു പാർട് എഴുതാൻ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്ത് ഒരു ട്രയൽ റീഡ് കഴിഞ്ഞു കറക്ഷൻ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്യുമ്പോ മിനിമം 3 വീക്‌സ് എടുക്കും….
ഇതെങ്ങാനാ 3 പാർട്ട് ഒക്കെ ഇത്രേം വേഗം എഴുത്തുന്നേ…. അതിശയം അതല്ല… ഇത്ര വേഗം എഴുതിയിട്ടും ഒരു തരി പോലും ഫീലിന് കുറവില്ല….
അങ്ങനെയൊന്നുമില്ല അജീഷേ…
മനസ് പറയുന്ന വേഡ്സ് അങ്ങ് പകര്‍ത്തും. അത് ചേരുമോ മോശമാകുമോ എന്ന്‍ നോക്കില്ല. കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗ് സ്വയം പറയും. ബുക്കിഷ് ആകാതെ നോക്കാന്‍ ശ്രമിക്കും. പോയ സ്ഥലങ്ങളുടെ ഭംഗിയെപ്പറ്റിയോര്‍ക്കും. തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിക്കും.
ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് കോഫി കുടിക്കും. പതിവില്ല. പിന്നെ…
സ്വയം മിനിയും ഷാരോണും ആയി മാറും….
അവസാനത്തെ വരിയാണ് സംഭവം… സ്വയം കഥാപാത്രം ആവാൻ ശ്രമിക്കുക… അതൊരു അന്യായ ഫീൽ തരുന്ന കാര്യമാണ്…❤️❤️❤️
Loved it …..