ലൈംഗിക ചിന്തയോ, ഉണര്‍വേകുന്ന കാഴ്‌ചയോ, ലിംഗത്തില്‍ സ്‌പര്‍ശനമോ ഉണ്ടായാല്‍ ലിംഗത്തിന് വലിപ്പവും കരുത്തും ഉണ്ടാകുന്നതാണ് ഉദ്ധാരണം. വിദ്യാഭ്യാസത്തിലും അതുപോലെ തന്നെ പൊതു വിജ്ഞാനത്തിലും ഏറെ മുന്നിലെങ്കിലും ശരായായ ലൈംഗിക വിജ്ഞാനമില്ലായ്‌മ കൊണ്ട് വളരെയധികം അബദ്ധധാരണകള്‍ വച്ചു പുലര്‍ത്തുന്ന സമൂഹമാണ് നമ്മുടേത്. ലൈംഗികതയെ കുറിച്ചുള്ള അറിവില്ലായ്‌മയും തെറ്റിദ്ധാരണകളും അവിശ്വസനീയമാം വിധത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. തികച്ചും നിസ്സാരമായ സംശയങ്ങളും തെറ്റിദ്ധാരണകളും കൊണ്ട് ജീവിതത്തില്‍ താളപ്പിഴകളുമായി ഒടുവില്‍ വളരെ വൈകി മാത്രം വൈദ്യസഹായം തേടിയെത്തുന്ന വിദ്യാസമ്പന്നരായ ദമ്പതികളും സ്വയം തീര്‍ക്കുന്ന മിഥ്യാധാരണകളും കൂട്ടുകാരില്‍ നിന്നോ മറ്റോ കിട്ടുന്ന പൂര്‍ണ്ണമില്ലാത്ത വിവരണങ്ങളുമായി യുവാക്കളും ലൈംഗിക താളപ്പിഴകളുമായി മല്ലടിക്കുന്നു. പുരുഷ ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനമായി കണ്ടചു വരുന്നത് താല്‍പര്യകുറവ്, ഉദ്ധാരണപ്രശ്‌നങ്ങള്‍, ശീഘ്രസ്‌ഖലനം, വളരെ വൈകി മാത്രം രതിമൂര്‍ച്ചയും സ്‌ഖലനവും സംഭവിക്കുന്നു എന്നിവയാണ്. ഉദ്ധാരണ ശേഷി കുറവ് മധ്യ വയസ് കഴിഞ്ഞ പുരുഷന്മാരില്‍ കണ്ടു വരുന്നതു പോലെ തന്നെ ചെറുപ്പക്കാര്‍ക്കിടയിലും കണ്ടു വരുന്നു. അനുകൂലമായ സാഹചര്യവും രതി താല്‍പര്യമുണര്‍ത്തുന്ന മറ്റ് ഘടകങ്ങളിളുമെല്ലാം ഒത്തു ചേരുമ്പോള്‍ മാത്രമേ ശരിയായ സ്‌ത്രീപുരുഷ ലൈംഗിക ബന്ധം സാധിക്കുകയുള്ളൂ. ലൈംദിക ചിന്തയോ, ഉണര്‍വേകുന്ന കാഴ്‌ചയോ, ലിംഗത്തില്‍ സ്‌പര്‍ശനമോ ഉണ്ടായാല്‍ വലിപ്പവും ദൃഢതയും വര്‍ദ്ധിച്ചു ലിംഗം വിജ്യംഭിതമാകുന്നതാണ് ഉദ്ധാരണം.
സെക്‌സിന്റെ സമയത്ത് മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. ശാരീരികവും മാനസികവുമായ കൈകോര്‍ക്കല്‍ ഇവിടെ സംഭവിക്കുന്നു. ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോള്‍ തലച്ചോറില്‍ നിന്ന് ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കു സന്ദേശങ്ങള്‍ അയക്കുന്നു. പേശികളുടെയും, ഞരമ്പുകളുടെയും, രക്തധമനികളുടെയും, രക്തപ്രവാഹത്തിന്റയും, പുരുഷഹോര്‍മോണുകളുടെയും ക്രമമായ താളക്രമം അനുസരിച്ചാണ് ലിംഗത്തിനു ശരിയായ ഉദ്ധാരണം ഉണ്ടാകുന്നത്. ലൈംഗിക വേഴ്‌ചയ്‌ക്കും ഉതകുന്ന തരത്തില്‍ പുരുഷലിംഗം ഉദ്ധരിക്കുകയും ലൈംഗിക ബന്ധം അവസാനിക്കുന്നതുവരെ ലിംഗത്തിനു ഉറപ്പുള്ള ഉദ്ധാരണം നീണ്ടു നില്‍ക്കുകയും ചെയ്യുന്നതാണ് ശരിയായ ഉദ്ധാരണ ശേഷി. സംഭോഗ വേളയില്‍ ലിംഗം വേണ്ടവണ്ണം നിവരാതിരിക്കുക. ലിംഗോദ്ധാരണത്തിനു വളരെയധികം സമയമെടുക്കുക. ഉദ്ധരിച്ചാല്‍ തന്നെ ബലക്കുറവ് അനുഭവപ്പെടുക, യോനിയിലേക്കുള്ള ലിംഗ പ്രവേശനം സാധിക്കാതെ വരിക. ഈ അവസ്ഥകള്‍ പുരുഷനെ മാനസികമായി മുറിവേല്‍പ്പിക്കുന്നു.
വലിപ്പക്കുറവിനു എന്തെങ്കിലും പരിഹാരം ഉണ്ടോ ?