ചെകുത്താനെ സ്നേഹിച്ച മാലാഖ 1 [ആൽബി] 106

ചെകുത്താനെ സ്നേഹിച്ച മാലാഖ 1

Chekuthane Snehicha Malakha Part 1 Author : Alby

കൈപ്പമംഗലം തറവാട്ടിലെ ചാരുകസേരയിൽ ഇരുന്നു ശേഖരൻ തമ്പി ഫോൺ കറക്കി.മറുതലയ്ക്കൽ ശബ്ദം കേട്ടതും ഒരേ ഒരു പേര് പറഞ്ഞു കുഞ്ഞിരാമൻ. അത് കേട്ടതും ആയാൾ ഫോൺ പോക്കറ്റിൽ ഇട്ട് തന്റെ എൻഫീൽഡ് ക്ലാസ്സിക്‌ സ്റ്റാർട്ട്‌ ചെയ്തു.

കുഞ്ഞിരാമൻ, ഭാര്യ ശാന്ത.ഒരു മകൾ.ആ ഗ്രാമത്തിലെ വിളേജ് ഓഫീസർ ആണു രാമേട്ടൻ എന്ന് സ്നേഹത്തോടെ നാട്ടുകാർ വിളിക്കുന്ന കുഞ്ഞിരാമൻ. നാട്ടിൽ അഭിമതൻ.ഇവിടെ ചാര്ജെടുത്തിട്ട് ഇന്നേക്ക് 3 വർഷം. അന്നേ ദിവസം തന്റെ ഓഫീസിൽ ഇരിക്കുമ്പോൾ ആണു പ്രതീക്ഷിക്കാതെ ഒരു അഥിതി അദ്ദേഹത്തെ കാണാൻ എത്തിയത്. അത് ആ നാട്ടിലെ എൽ പി സ്കൂൾ ഹെഡ്മാഷ് സുധാകരൻ.തന്റെ ബാല്യകാല സുഹൃത്തിനെ കണ്ടു രാമൻ സന്തോഷിച്ചു.പക്ഷെ സുധാകരന്റെ മനസ്സ് കലുഷിതമായിരുന്നു.

കൈപ്പമംഗലം തറവാട്, തന്റെ മുന്നിലിരിക്കുന്ന കാലി ഗ്ലാസിൽ മദ്യം നിറച്ച ഒറ്റവലിക്ക് കുടിച്ചിറക്കി ശേഖരൻ തമ്പി.ഇത് കണ്ടു വന്ന ഭാര്യ ഗീത എന്തെന്നില്ലാത്ത പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി.ഉന്നതങ്ങളിൽ പിടിപാടുള്ള തമ്പി,താൻ വ്യാജരേഖ ചമച്ചു സ്വന്തമാക്കിയ സ്കൂൾ വക 40 സെന്റ് സ്ഥലവും അതിനോട് ചേർന്ന പുറമ്പോക്കും നഷ്ടപ്പെടാൻ പോകുന്നു.രാമേട്ടന്റെ സത്യസന്ധമായ റിപ്പോർട്ട്‌ ഇപ്പോൾ നാട്ടിലും,മീഡിയയിലും സെൻസേഷണൽ ന്യൂസ്‌ ആയി റെവന്യൂ ഡിപ്പാർട്മെന്റ് അന്വേഷണം പ്രഖ്യാപിച്ചു. ന്യൂസ്‌ ഇൽ ഇത് അറിഞ്ഞത് മുതൽ വെരുകിനെപ്പോലെ നിൽക്കുകയാണ് തമ്പി. അപ്പോഴാണ് മുറ്റത്തൊരു ബൈക്ക് വന്നു നിന്നത്. അതിൽ നിന്നും ഇറങ്ങിവരുന്ന ആ കരുത്തനായ ചെറുപ്പക്കാരനെ കണ്ടതും തമ്പി ഒന്നു ശ്വാസം നീട്ടിയെടുത്തു.”ഇരുമ്പൻ വിനോദ് “6.5 അടി ഉയരത്തിൽ 60 ഇഞ്ച് നെഞ്ചളവിൽ കനലെരിയുന്ന കണ്ണുമായി തമ്പിയുടെ അടുത്തേക്ക് നടന്നടുത്ത ഇവനാണ് എന്റെ ചെകുത്താൻ…..

സമയം രാത്രി 8 കഴിഞ്ഞു. പതിവുപോലെ രാമേട്ടൻ അത്താഴവും കഴിഞ്ഞു പൂമുഖത്തിരിക്കുന്നു. ഒപ്പം ശാന്തയും. അവരുടെ ഇടയിൽ അന്നത്തെ മാധ്യമ കോലാഹലം ആണു വിഷയം.സുധാകരൻ മാഷ് കൊടുത്ത നാല്പത് സെന്റ് സ്കൂൾ ഭൂമിയുടെ നിജസ്ഥിതി അന്വേഷിച്ചിറങ്ങിയ കുഞ്ഞിരാമനെ കാത്തിരുന്നത് വലിയ ഭൂമാഫിയ ഇടപാടുകൾ ആയിരുന്നു. സ്കൂലിന്റെ വസ്തു കൂടാതെ അതിനോട് ചേർന്ന എഴു ഏക്കർ പുറമ്പോക്ക് നിലവും ശേഖരൻ തന്റെ സ്വാധീനം കൊണ്ട് ബിനാമി പേരിൽ കൈക്കലാക്കി. തുടർന്നുള്ള രാമേട്ടന്റെ അന്വേഷണത്തിൽ അയാളുടെ പല കച്ചവട സ്ഥാപനങ്ങളും നിലനിൽക്കുന്നത് പുറംപോക്കിലോ, മറ്റു വ്യക്തിഗത, സാമുദായിക വസ്തുക്കൾ കയ്യേറിയോ ആണെന്ന് കണ്ടെത്തി. വസ്തുതകളുടെ അടിസ്ഥാനത്തിൽ രാമേട്ടൻ നൽകിയ റിപ്പോർട്ട്‌ ചർച്ച ആയി മീഡിയ ഏറ്റെടുത്തു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

15 Comments

Add a Comment
  1. Next part ennu varum

    1. ഇതിനൊരു തുടർച്ചയുണ്ടാവാൻ സാധ്യത കുറവാണ്

  2. Dark Knight മൈക്കിളാശാൻ

    ആൽബിച്ചാ, കമന്റിടാൻ വളരെയധികം വൈകി. എന്നാലും ഇടുവാ. ഈ കഥയുടെ തുടർച്ചക്കായി കാത്തിരിക്കുന്നു.

    1. തീർച്ചയായും. ഉടനെ വരും. താങ്ക്സ്

  3. താങ്ക്സ് രാമേട്ടാ

  4. മനോഹരമായ തുടക്കം….

    1. Thanks

  5. nice ippo athre parayunnullu

    1. താങ്ക്സ്

  6. സൂപ്പർബ് ലവ് സ്റ്റോറി ആൽബിച്ചാ.വരും പാർട്ടിൽ പേജ് കൂട്ടി eruthane ആൽബി ബ്രോ.????

    1. നന്ദി. തീർച്ചയായും പേജ് കൂട്ടി എഴുതാം

  7. MR.കിംഗ്‌ ലയർ

    ഇച്ചായോ,

    ഗംഭീരം, ഒരു പരിശുദ്ധ പ്രണയം പ്രതീക്ഷിക്കുന്നു. പിന്നെ മനോഹരൻ മംഗളോദയം പറയുന്നത് പോലെ കുറെ ട്വിസ്റ്റ്‌ അങ്ങ് കുത്തികയറ്റിയെക്ക്….. ചെകുത്താനെ കൊന്നു മാലാഖയെ വഴിപിഴപ്പിക്കരുത് ഒരു അപേക്ഷ ആണ്… അടുത്ത ഭാഗം ഉടനെ തന്നെ ഇങ്ങ് എത്തും എന്ന് വിശ്വസിക്കുന്നു….

    സ്നേഹപൂർവ്വം
    സ്വന്തം
    MR. കിംഗ്‌ ലയർ

    1. നുണയാ, നന്ദി. പറഞ്ഞത് ഓർക്കാം. അടുത്ത പാർട്ട്‌ പതിയെ വരും. ബാക്കി തുടങ്ങി വച്ചതും നോക്കണോല്ലോ.

  8. അടിപൊളി

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *