മൃഗം 26
Mrigam Part 26 Crime Thriller Novel | Author : Master
Previous Parts
“മോളെ സുറുമി..ഈ മീന്‍ കൊണ്ട് പോ..”
കച്ചവടം കഴിഞ്ഞെത്തിയ അബുബക്കര്‍ ഒരു ഇടത്തരം വലിപ്പമുള്ള നെയ്മീന്‍ തന്റെ മീന്‍പെട്ടിയില്‍ നിന്നും എടുത്തു മകളെ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും അയാളുടെ ഇളയ മകന്‍ സഫീര്‍ ഓടി അടുത്തെത്തി; പതിമൂന്ന് വയസാണ് അവന്.
“വാപ്പച്ചി..സുഖിയന്‍..” അവന്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.
അബുബക്കര്‍ ചിരിച്ചുകൊണ്ട് ഒരു പൊതിയെടുത്ത് അവന് നല്‍കി. എന്നും ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു പലഹാരപ്പൊതി മക്കള്‍ക്ക് വേണ്ടി അയാള്‍ വാങ്ങിവരും. ഇന്ന് സുഖിയന്‍ വേണമെന്നായിരുന്നു സഫീര്‍ ആവശ്യപ്പെട്ടിരുന്നത്.
“മോനെ ഇന്ന് ഞമ്മക്ക് സുഖിയന്‍ കിട്ടീല്ല..പരിപ്പ് വടയാ..അന്റെ ഇത്തമാര്‍ക്കും ഉമ്മാക്കും കൊടുക്ക്..” അയാള്‍ പറഞ്ഞു. പതിനേഴു വയസു പ്രായമുള്ള മകള്‍ സമീറ അയാളുടെ കൈയില്‍ നിന്നും മത്സ്യം വാങ്ങി ഉള്ളിലേക്ക് പോയി.
“സുറുമി എവിടെ മോളെ?”
“കുളിക്കുവാ വാപ്പച്ചി..”
പോകുന്ന വഴിക്ക് സമീറ പറഞ്ഞു. സഫീര്‍ വടകളുമായി ഉള്ളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. അബുബക്കര്‍ മത്സ്യം ഇടുന്ന വലിയ പെട്ടി സ്കൂട്ടറില്‍ നിന്നും ഇറക്കി കഴുകാന്‍ വച്ചു.
“ഇങ്ങളെന്തേ ഇന്ന് ബരാന്‍ ബൈകീത്..ന്നാ ചായ” അയാളുടെ ഭാര്യ ഒരു സ്റ്റീല്‍ ടംബ്ലാറില്‍ ചായ നീട്ടിക്കൊണ്ട് പറഞ്ഞു. അബുബക്കര്‍ അതുവാങ്ങി മെല്ലെ ആ ചെറിയ വീടിന്റെ വരാന്തയിലേക്ക് ആശ്വാസത്തോടെ ഇരുന്നു.
“മീന്‍ ബിറ്റ് തീരാന്‍ കുറെ ബൈകി..ഇപ്പം മുക്കിന് മുക്കിന് കച്ചോടം ബന്നതോടെ ബിസിനസ് കൊറഞ്ഞു..പോകെപ്പോകെ ഈ കച്ചോടം കൊണ്ട് ജീവിക്കാന്‍ പറ്റുവോന്ന് പടച്ചോന് മാത്രേ അറിയൂ..”
ചായ ഊതിക്കൊണ്ട് അയാള്‍ പറഞ്ഞു.
ഇന്ദു ലേഖ മാഡത്തിനെ ഇങ്ങനെ പാവ പോലീസ് ആക്കല്ലേ…. കഥയിൽ എങ്കിലും പെണ്ണുങ്ങൾ ഇത്തിരി ഇടി ഒക്കെ കൊടുത്ത് ഒറിജിനൽ പോലീസ് ആകട്ടെ
മാസ്റ്ററെ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തല്ലേ സൂപ്പർ ആയിട്ടുണ്ട് വായിച്ചു രസം പിടിച്ചു വരുവരുന്നു പെട്ടന്ന് next ബട്ടൺ ഇല്ലാതായി പൊന്നു മാസ്റ്ററെ ബിപി കൂട്ടരുതെ അടുത്ത പാർട് വേഗം ഇടനെ വാസു തകർക്കട്ടെ വാസുവിനേം,പൗലോസിനേം കമ്പയർ ചെയ്യുമ്പോൾ പൗലോസിന് പുറകിൽ ഒരു പോലീസ് ഫോഴ്സ് മുഴുവൻ ഉണ്ട് എന്നാൽ വാസുന് അതില്ല വണ് മാൻ ആർമി
അപ്പോൾ ഹീറോ വാസു തന്നെ.
അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
സ്നേഹപൂർവം
അനു(ഉണ്ണി)
വീണ്ടും സസ്പെൻസ്…എന്റെ പൊന്നോ..
അടിപൊളി ആ കുഞ്ഞിന്റെ സ്ഥിതി എന്താവുമോ എന്തോ
Tention adipichukollum lle..aa kunjineyenkilum veruthe vittukoode..pls
❤️❤️❤️❤️
മൃഗം വയിച്ചു കഴിയുമ്പോഴാ ടൈം മെഷീൻ കയ്യിൽ ഉണ്ടിയിയുന്നെങ്കിൽ എന്നോർത്തുപോകുന്നത്.
ഇഷ്ടത്തോടെ
തൂലിക…
ഇത്രയും വേണ്ടായിരുന്നു മാസ്റ്റർ. ആ കുഞ്ഞിന് വല്ലതും പറ്റുമോ…..
ഇൗ ഭാഗം പൊളിയയിട്ടുണ്ട്
Adipoli master
കഥ വായിച്ചിട്ട് രോമാഞ്ചം വരുന്നു…
സൂപ്പർ പാർട്ട്
First cmnt