വിലക്കപ്പെട്ട കനി 2 [Sagar Kottappuram] 322

വിലക്കപ്പെട്ട കനി 2

Vilakkappetta Kani Part 2 | Author : Sagar Kottappuram | Previous Part

 

തകർന്ന മനസുമായാണ് ജോജു അവിടെ നിന്നും മടങ്ങിയത്.തിരിച്ചു വന്നു ബൈക്ക് എടുത്തു വീട് തന്നെ ശരണം എന്ന് ലക്ഷ്യമാക്കി അവൻ നീങ്ങി . വഴി നീളെ യന്ത്രികമായാണ് അവൻ ബൈക്ക് പറത്തിയത്. മനസ്സിലത്രയും തന്റെ കൂടെ ചിരിക്കുകയും കൊഞ്ചി കുഴയുകയും ചെയ്തിരുന്ന മമ്മിയുടെ മുഖം മാത്രമാണ് !
അവർക്കെങ്ങനെ ഇതിനു കഴിഞ്ഞെന്ന ചിന്ത മാത്രം അവന്റെ മനസിൽ നോവായി ഉരുണ്ടു കയറി !

വീടെത്തി , വാതിൽ തുറന്നു അകത്തു കയറിയ ജോജു ഹാളിലെ സോഫയിലേക്ക് ചാരികിടന്നു . ഇന്ന് കണ്ടതൊക്കെയും ഒരു ദുസ്വപ്നം മാത്രമായിരിയ്ക്കണേ കർത്താവെ എന്ന് മുട്ടിപ്പായി മനസിൽ പ്രാർത്ഥിച്ചു . പക്ഷെ സത്യത്തിന്റെ മുഖം വികൃതമാണെന്ന കവി ഭാവന അവനെ കൂടുതൽ വിഷമത്തിലാക്കി !

അന്നത്തെ ദിവസം പുറത്തോട്ടു പോകാനുള്ള മൂഡ് തന്നെ അവനു ഉണ്ടായിരുന്നില്ല .അന്നത്തെ ദിവസം കൂട്ടിലടച്ച കിട്ടിയേ പോലെ ജോജു തള്ളി നീക്കി . മിനി അന്ന് കുറച്ചു നേരത്തെ വീട്ടിലേക്ക് വരികയും ചെയ്തു .ഇങ്ങനൊരു സംഭവം നടന്നതിന്റെ യാതൊരു വിധ ഭാവ മാറ്റമോ കുറ്റബോധമോ അവരിൽ അപ്പോഴും ഉണ്ടായിരുന്നില്ല.കൂടുതൽ പ്രസന്നവതി ആയെങ്കിലേ ഉള്ളു ! അല്ലെങ്കിലും കാക്കാൻ പഠിച്ചാൽ നിൽക്കാനും പഠിക്കണം!

നാനോ കാർ സാവധാനം പോർച്ചിൽ വന്നു നിന്നു . കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചിരുന്ന മിനി അത് മൂക്കിൽ നിന്നും ഉയർത്തി മുടിയിലേക്കു ഉയർത്തിവെച്ച ശേഷം കാറിൽ നിന്നിറങ്ങി . മിനി വന്നുകയറുമ്പോൾ ജോജു ഹാളിലെ സോഫയിൽ കിടന്നു മയങ്ങുകയായിരുന്നു .

പച്ചക്കറി സാധനങ്ങളുമായി കയറി വന്ന മിനി മകന്റെ സന്ധ്യ നേരത്തുള്ള കിടത്തം കണ്ടു അമ്പരന്നു .