പ്രണയത്തൂവൽ 3
PranayaThooval Part 3 | Author : Mythreyan Tarkovsky
Previous Part
എന്റെ കഥ സ്വീകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്റെ കഥാശൈലി നിങ്ങൾ സ്വീകരിക്കുമെന്ന്. ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ച ശേഷം ഇതിലേക്ക് കടക്കുക. തുടർന്നും ഈ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു.
രാവിലെ ഉറക്കത്തിൽ നിന്ന് എണീറ്റ ഉടൻ തന്നെ മീനു അവളുടെ അമ്മയെ കാണാൻ അടുക്കളയിലേക്ക് പോയി. അവളവിടെ എത്തുമ്പോൾ രേഖ ജോലി ഒക്കെ കഴിഞ്ഞ് അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങുവായിരുന്നു.
“എന്താണ് എന്റെ മീനൂട്ടി ഇന്ന് കോളേജിലേക്ക് പോകുന്നില്ലേ…”
“പോകണം… പക്ഷേ…”
“ പിന്നെ എന്ത് പറ്റി”
“അല്ലമ്മെ അവൻ എന്ത് ചെയുവാണോ എന്തോ.. കൈയിൽ ആണെ കെട്ടോക്കെ ഉണ്ട്…അവൻ എന്തായാലും റെസ്റ്റ് എടുക്കില്ല.. കോളേജിൽ വരാൻ നോക്കും. പക്ഷേ കുളി ഒക്കെ എങ്ങനെ….,”
അജുവിനൊടുള്ള മീനുവിന്റെ സ്നേഹം ആരെക്കാളും അറിയാവുന്നത് രേഖക്ക് തന്നെയാണ്. ഒരുപക്ഷേ അവൾടെ അച്ഛൻ മരിച്ചു എന്ന ചിന്ത പോലും വരുത്താതെ ഒരു ഏട്ടനെ പോലെ അവളെ അവൻ നോക്കുന്നത് കൊണ്ടാണ് അവർ തമ്മിൽ ഈ ഒരു അടുപ്പം. മീനു എന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലായ രേഖ പെട്ടന്ന് തന്നെ അവളോട് ചോദിച്ചു.
“ ഇപ്പൊ ഞാൻ പോയി അവനെ കുളിപ്പിച്ച് ഡ്രസ്സ് ഒക്കെ ഇടീച്ച് കോളേജിലേക്ക് വിട്ടാൽ എന്റെ മോൾടെ വിഷമം മാറുമോ??”
അത് കേട്ടതും മീനുവിന്റെ മുഖം തിളങ്ങി.
“ഇതാണല്ലോ എപ്പോഴും നടക്കുന്നത്. അവന് എന്തേലും പറ്റിയാൽ ഞാൻ തന്നെയാണല്ലോ അവനെ കുളിപ്പിക്കുന്നത്. അതിപ്പോ എന്റെ മോള് പറഞ്ഞില്ലെങ്കിലും ഞാൻ പോയി ചെയ്യും. അതിന് വേണ്ടിയാണ് ഞാൻ എല്ലാ ജോലിയും പെട്ടന്ന് തീർത്തത്.. കാരണം അവൻ എന്റെയും മകൻ തന്നെയാ… നീ പോയി കുളിച്ചേച്ച് പെട്ടന്ന് ഇറങ്ങാൻ നോക്ക്….”
“ഞാനാണ് അമ്മയെ പറഞ്ഞു വിട്ടതെന്ന് അവൻ അറിയണ്ട… ഞാൻ എന്തായാലും അവനോട് മിണ്ടത്തില്ല… അങ്ങനെയാണ് അവൻ ഇന്നലെ ഞങ്ങളോട് പറഞ്ഞത്… ഞങ്ങൾക്കും ഉണ്ട് ദേഷ്യവും വാശിയും…. എന്നെ പറ്റി അവൻ എന്തേലും ചോദിച്ചാൽ ഒന്നും മിണ്ടാൻ നിക്കണ്ട..”
“ആഹ്… ബെസ്റ്റ്… ആരാ ഈ പറയണേ… നീ അവനോട് മിണ്ടാതെ ഇരിക്കാൻ… നീ ഒന്ന് പോയെ… അവൻ എന്തൊക്കെ കാണിച്ചാലും പറഞ്ഞാലും അവൻ അടുത്ത് വരുമ്പോൾ അലിയുന്ന മനസ്സുള്ള നീ ആണോ ഈ പറയണത്… ഒന്ന് പോ പെണ്ണേ… ഞാൻ ഇതിൽ ഇല്ല… നിങ്ങളായി നിങ്ങടെ പാടായി… എന്നെ എന്റെ മോള് വിട്ടേക്ക്…”
“ ഒഹ്ഹ്… അല്ലേലും അമ്മ എന്നും അവന്റെ സൈഡിൽ ആണല്ലോ… സത്യം പറയ്… എന്നെ അമ്മ തവിട് കൊടുത്തു വാങ്ങിയതാണോ.. എനിക്ക് ഈ വീട്ടിൽ ഒരു വിലയും ഇല്ലേ?”
കംപ്ലീറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിന് നിക്കാതിരുന്നൂടെ
എവടെ
നിർത്തിയോ മുത്തേ
ബാക്കി ഉണ്ടാവില്ലേ മുത്തേ
മുത്തേ MT we’re are you man