സാമ്രാട്ട് 5 [Suresh] 106

സാമ്രാട്ട് 5

Samrattu Part 5 | Author : Suresh | Previous Part

സാമ്രാട്ട് – ൫ – നാഗ കുലം.

കൂർത്ത പല്ലു കാലോടെ പിറന്ന സർപ്പ സുന്ദരിക്ക് അവളുടെ അമ്മുമ്മ അവരുടെ കുലത്തിന്റെ കഥ പറയുകയാണ് .

ഇത് അവരുടെ ഒരു രീതി ആണ് . കുഞ്ഞുപിറന്നാൽ അവരുടെ പൂർവികരെ പറ്റി പറയുക എന്നത് . കുഞ്ഞുങ്ങൾ അത് ഉത്സാഹത്തോടെ യാണ് അത് കേൾക്കുക . അവർ ഇഴഞ്ഞു പഠിക്കുമ്പോൾ തന്നെ അവരുടെ മനസിന്‌ പൂർണ വളർച്ച വന്നിരിക്കും .പിന്നീട് വേണ്ടത് ശരീര വളർച്ച മാത്രം .

കുഞ്ഞു പിറന്നത് തിളക്കമുള്ള കണ്ണുകളാൽ ആയതിനാൽ അവളെ അവർ ദീപ്‌തി എന്ന പേരാണ് നൽകിയിരിക്കുന്നത് .

കൊച്ചു ദീപ്‌തി ഒരു രാജകുമാരിയെപ്പോലെ അമ്മുമ്മയുടെ കയ്യിൽ ഇഴയുന്നു. അവളുടെ അമ്മുമ്മയുടെ പേര് നാഗമ്മ എന്നാണ് അവരുടെ നോട്ടം വളരെ രൂക്ഷമാണ് . എത്ര സന്തോഷവതിയായാലും അവരുടെ മുഖം തെളിഞ്ഞു കാണാറേ ഇല്ല. എന്നാൽ ഇന്ന് അവർ സന്തോഷ വതിയാണ് . ആ മുഖം പ്രസന്നമാണ്.

അവരുടെ കുടുമ്പത്തിൽ അതി ശക്തയായ കുഞ്ഞു പിറന്നിരിക്കുന്നു . ആ കുഞ്ഞു അവരുടെ കുലത്തിന്റെ യശസ്സിന് അവൾ കാരണകുമെന്ന് അവർക്കു നന്നായി അറിയാം (നാഗ കുലത്തിനു പ്രത്യേക താല്പരിങ്ങൾ ഇല്ലാത്തവർ എന്നു നമ്മൾ മുന്നേ പറഞ്ഞിരിന്നുന്നെങ്കിലും കാലം മാറിയിരിക്കുന്നു വരുമ്പോലെ നിങ്ങൾക്കു അത് മനസിലാകും).

ചാര നിറമുള്ള കണ്ണുകൾ ഉള്ള അവർ അവളോട് കഥ പറയുകയാണ് . വരൂ നമുക്ക് അത് കേൾകകാം.

പണ്ട്…………

പണ്ട്…………. വളരെ പണ്ട്……….

സ്ത്രിക്കും പുരുഷനും തുല്യ പ്രാധാന്യം ഉണ്ടായിരുന്ന കാലം..

മധ്യ സഹ്യാദ്രിയിൽ മുണ്ടൻകോട്ട്‌ എന്ന തറവാട് ഉണ്ടായിരുന്നു . വളരെ പ്രസിദ്ധി ഉള്ള കുടുമ്പമായിരുന്നു അത് . രാജാവ് പോലും അവിടെ സന്ദർശിച്ചിരുന്നു .
രാജാക്കൻ മാർ അവർക്കു ആവശ്യമുള്ളപ്പോൾ പണത്തിനും ആൾബലത്തിനും ആയി അവരെ ആശ്രയിച്ചിരുന്നു.അതുകൊണ്ടു തന്നെ അവരുടെ കുറ്റങ്ങളും കുറവുകൾക്കും രാജാക്കൻമാർ എതിർ ശബ്ദം ഉയർത്തിയിരുന്നില്ല.

ആ കുടുംബത്തിൽ ഉദയ പണിക്കർ എന്ന അതിസുന്ദരനായ യുവാവ് ഉണ്ടായിരുന്നു. ഉദയൻ പണിക്കർ ഒരു പണ്ഡിതൻ ആയിരുന്നെങ്കിലും ആ നാട്ടിലെ സ്ത്രീ ജനങ്ങൾ എല്ലാം അയാളെ കാമിച്ചിരുന്നു എന്നുവേണം പറയാൻ അത്ര സുന്ദരൻ ആയിരുന്നു അയ്യാൾ. അയാളെ കണ്ടാൽ ആണുങ്ങൾ പോലും നോക്കി നിൽക്കുമായിരുന്നു അപ്പോൾ പെണ്ണുങ്ങളുടെ കാര്യം പറയാനുണ്ടോ.

The Author

3 Comments

Add a Comment
  1. Sorry missed one part…. i will be resubmitting smarattu5

  2. Kollam

    1. ഒരുപ്രാവശ്യം കൂടെ വായിക്കു.

Leave a Reply

Your email address will not be published. Required fields are marked *