ഓർമ്മക്കുറിപ്പുകൾ [Angel] 162

ഓർമ്മക്കുറിപ്പുകൾ
Ormakkurippukal | Author : Angel
ചെറുകഥ

നമ്മുടെ ഈ കഥ നടക്കുന്നത് 90കളുടെ തുടക്കത്തിലാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല, നല്ല അസ്സല് കളർ തന്നെയാണ്, അല്ല അത്രയും കളർ ഇല്ലെങ്കിലും കുറച്ചു കളർ ഇണ്ട്ട്ടാ.

നമ്മുടെ കഥാനായകൻ ആണ് ഈ കഥയിലെ ഹീറോ….വയസ്സോ? അതിപ്പോ പറയുകയാണേൽ ഒരു മൂന്നു മൂന്നര മൂന്നേമുക്കാൽ ആയിക്കാണും എന്നാണെന്റെ ഒരു ഓർമ. അല്ല ഇനിയിപ്പോ ആരാണീ ഞാൻ എന്നാണോ?

വെറുതെ വിട്ടാൽ വീടെടുത്തു തിരിച്ചു വെക്കും എന്നാണു കുട്ടിക്കാലത്തു കഥാനായകനെ വിശേഷിപ്പിച്ചിരുന്നത്.

കഥാനായകൻ ആരാ മൊതല് (ഇടയ്ക്കിടയ്ക്ക് കഥാ നായകൻ എന്ന് പറയണ്ടാല്ലേ, ‘ഞാൻ’ അതുമതി, കൂടെ അതിന്റെ കുറച്ചു സർവ്വനാമങ്ങളും).
ഗജപോക്കിരി, അസ്സത്തു, കുരിപ്പ്, ജന്തു, മുടിയൻ, ഇത്യാദി വിശേഷാൽ പേരുകൾ ഒക്കെ കുട്ടിക്കാലത്തു എനിക്ക് മാത്രം
അവകാശപ്പെട്ടതായിരുന്നു. നമ്മടെ സ്വന്തം അമ്മയാണ് പ്രസ്തുത നാമകരണങ്ങളുടെ ചുക്കാൻ പിടിച്ചത്. ഓടിയും ചാടിയും നടന്നും കിടന്നും അടിവാങ്ങുന്നതു ഒരു ഹോബി
ആയി നടന്ന കാലം. ഹോ ഓർക്കുമ്പോ തന്നെ കുളിരു കോരി രോമാഞ്ചം വരുന്നു,
ദാ കണ്ടോ കണ്ടോ….

അങ്ങനെ അടിവാങ്ങിച്ചു നാണവും മാനവും ഇല്ലാണ്ട് വീട്ടിൽ കുരുത്തക്കേടും കാണിച്ചു
നടക്കുന്ന കാലത്തു പെട്ടന്നാണ് ഒരു ട്വിസ്റ്റ്, സീൻ കോണ്ട്രാ, വല്യ കോണ്ട്രാ. അടിയും തെറിയും കൊള്ളുന്ന എനിക്കോ നാണമില്ല…..
പക്ഷെ അനർഗള നിർഗളം നിർലോഭമായ ഇതൊക്കെ തരുന്ന നമ്മുടെ പിതാ-മാതാശ്രീക്കും പിന്നെ വീട്ടുകാർക്കും വേണ്ടേ മേൽ പറഞ്ഞ സാധനം.

വൈകിയാണേലും അവരതു തിരിച്ചറിഞ്ഞു. വലുതാണൽ പെണ്ണുകെട്ടിക്കാരുന്നു എന്ന്
പറയും, ചെറുതാണെലോ? പിടിച്ചു നഴ്സസറീൽ ചേർക്കും അത്രയെന്നെ. അതെ നഴ്സസറീൽ തന്നെ പിടിച്ചു ചേർത്ത് കളഞ്ഞു.

പോയില്ലേ, എല്ലാം പോയി. എന്റെ ചെറിയ മനസ്സ് വലുതായിട്ടു തന്നെ തകർന്നു. നല്ലൊരു അസ്സൽ നഴ്സറി ദുരന്തം കേറിപ്പോയതിന്റെ ക്ഷീണം മാറിയില്ല, അപ്പോഴേക്കും ദാ വരുന്നു അടുത്തത്(ആ ദുരന്ത കഥ പിന്നെ പറയാട്ടാ).

The Author

42 Comments

Add a Comment
  1. സൂപ്പർ???????????????

  2. ഒരു നൊസ്റ്റാൾജിക് ഫീൽ

  3. ഓർമകൾക്കെന്ത് സുഗന്ധം…

    നല്ല അവതരണം.

  4. ?MR.കിംഗ്‌ ലയർ?

    ഓർമ്മകൾ മങ്ങി തുടങ്ങിയ ഒരു നഴ്സസറീകാലം. തനിക്ക് എവിടന്നാടോ എന്റെ കഥ കിട്ടിയത്.
    ആശംസകൾ

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  5. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി…
    വർണ്ണിക്കാൻ വാക്കുകളില്ല

    ഇങ്ങനെ humerous ആയി ഒരു ചെറുകഥ എഴുതാൻ അതികം ആർക്കും സാധിക്കില്ല.
    You are very tallented…

    1. Thanks harshan

  6. പൊന്നു.?

    ?? ചിരിച്ച്… ചിരിച്ച് ഗ്യാസ് പിടിച്ചു.

    ????

  7. Cool….nice humerus story.waiting for next part.angel???

  8. ഷാജി റഹ്മ

    കൊള്ളാം

  9. മിഥുൻ രാജ്

    അടിപൊളി

  10. ?????✌super angel Mole…

  11. മനുഷ്യനെ ചിരിപ്പിച്ച് ഒരു വഴിക്കാക്കുമല്ലോ…
    ഇത് നിന്റെ സ്വയം അനുഭവം ആണോ.? ….എന്തായാലും നന്നായിരുന്നു….
    കുറെ നാളുകൾക്ക് ശേഷമാണ് ഒരു കഥ വായിച്ച്‌ ഇങ്ങനെ ചിരിക്കുന്നത്……

    1. ചോദിക്കല് നിർത്തി. ഇനി നിന്റെ ഇഷ്ടം പോലെ ആയിക്കോട്ടെ…!

      1. ഓരോന്നിനും അതിന്റെതായ സമയമില്ലേ മാലാഖേ…സമായമാവുമ്പോൾ വരുവായിരിക്കും…❤️❤️❤️

        1. ഉവ്വ്… ഞാൻ ചത്തിട്ടായിരിക്കും അല്ലേ.? കൂടിപ്പോയാൽ ഒരു 2weeks അതിനപ്പുറം പോവല്ലേ…..

  12. വില്ലൻ

    Angel,

    Superb aayirunnu…kore chirichu..kurachukalathin sheshamaan enthelum vayichittu ingane chirikkunne.. Thanks for it..?
    And plz continue..I do wanna laugh more ..and it will be awesome to read this type of stories in this fuckin corona time…??

    വില്ലൻ☠️?☠️

    1. Thanks villan…
      Thanks for reading…

  13. നല്ല രചന

  14. ഹ ഹ കൊള്ളാം കുറെ ചിരിച്ചു…

    1. താങ്ക്സ്

  15. നന്നായിട്ടുണ്ട്.
    ചിരിച്ചു ചിരിച്ചു മടുത്തു…

  16. കൊള്ളാം. നന്നായിട്ടുണ്ട്

  17. പൊളിച്ചു മോളെ… എന്താണ് ഇപ്പൊ പറയാ. ആകെ മൊത്തം ഒരു നൊസ്റ്റാൾജിക് ഫീൽ…ഇതിന്റെ അടുത്ത ഒരു ഭാഗം കൂടി എഴുത്.വായിക്കാൻ നല്ല സുഖം….

    1. വായിച്ചു ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

  18. ജോബിന്‍

    മനോഹരം…

  19. പല്ലവി

    ക്ലാസ്സായി.:. മജാ മജാ

  20. ഹഹഹഹ സൂപ്പർ അടിപൊളി

      1. നൈസ് ഇത് എഴുതുമ്പോഴും എൻ ചുണ്ടിൽ ചിരി വരുന്നു പൊളി

Leave a Reply

Your email address will not be published. Required fields are marked *