സാമ്രാട്ട് 6
Samrattu Part 6 | Author : Suresh | Previous Part
പ്രിയപ്പെട്ട കൂട്ടുകാരെ കഷിഞ ലക്കത്തിൽ ഞാൻ വിട്ടുപോയ ഭാഗങ്ങൾ അപ്ഡേറ്റ് ചെയ്തി വീണ്ടും പബ്ലിഷ് ചെയ്തിരുന്നു അതുകൊണ്ടു ആ ലക്കം ഒരുപ്രാവശ്യം കൂടെ വായിക്കുക വായിക്കുക
രണ്ടു ഭാഗങ്ങളാണ് അതിൽ ഉള്ളത്
ഒന്ന് – നാഗ കുല ചരിത്രം
രണ്ടു – വ്യാപാരി ഒരു യുവതിയെ കിരാതൻ മാരിൽ നിന്നും രക്ഷിക്കുന്നത് .
പിന്നെ എനിക്ക് ഒരുപാട് ലൈക് തന്ന് പ്രോത്സാഹിക്കണം … ലൈക് ഇല്ലെങ്കിൽ എഴുതാൻ ഒരു സുഖവും ഇല്ല . പിന്നെ കമെന്റുകൾ കുറച്ചേ ഞാൻ കഥയിൽ ചേർക്കാൻ തുടങ്ങിയിട്ടുണ്ട് .
സാമ്രാട്ട് ൭
*****കോകില രാജ്യത്തിന്റെ ചരിത്രം ***
…. ചാന്ത്രോത് മനയിലെ വടക്കിനി ……
സാധാരയിൽ നിന്നും വ്യത്യസ്തമായ വിസ്താരമുള്ള മുറി ആയിരുന്നു അത്.തച്ചു ശാസ്ത്രം അനുസരിച്ചു സാദാരണ ഉപയോഗത്തിനുള്ള മുറികൾ 3:4 അനുപാതത്തിൽ ആയിരിക്കും.ഈ മുറി ഏതാണ്ട് സമചതുരത്തിൽ ആയിരുന്നു. ആ മുറിയുടെ 3ചുമരുകൾ മുഴുവൻ കൃഷ്ണന്റ കുട്ടിക്കാലത്തെ ചെയ്തികളും. ഒരുചുമരിൽ ദുർഗാ ദേവിയുടെ വർണ്ണ ഛായാചിതൃങ്ങളും വരച്ചതായിരുന്നു.ചിതൃങ്ങളെല്ലാം തന്നെ കടുത്ത വർണത്തിൽ ഉള്ളതായിരുന്നു.
മുറിയുടെ മദ്യത്തിൽ വളരെ വലിയ വിളക്ക് കത്തിയിരുന്നു അതിന്റ മുകളിൽ നിന്ന് എണ്ണയൊഴിക്കാൻ ഉള്ള ചോർപ്പ് ഉണ്ടായിരുന്നു,അതിനോട് ചേർന്ന കുടപോലെ വായു പുറത്തേക്ക് പോകാൻ ഉള്ള സൗകര്യമുണ്ടായിരുന്നു.വിളക്കിന്റെ നാലു ദിക്കും സ്പടികം കൊണ്ട് ഭദ്രാമായി അടച്ചിരുന്നു. വിളക്കിന്റെ താഴ്ഭാഗത്തുനിന്നും വായു ഉള്ളിൽ പ്രവേശിക്കാൻ ഉള്ള സംവിധാനം ഉണ്ടായിരുന്നു. ആ വിളക്കിന്റെ നിർമ്മിതി പ്റകാരം ഒരു കൊടും കാറ്റിൽപോലും അത് അണക്കാൻ പറ്റില്ല എന്ന് വ്യക്തം. മച്ചിൽ നിന്നും തൂക്കിയിട്ടിരുന്ന ആ വിളക്കിനു താഴെ അഞ്ചു വലിയ ലോഹപടികൾ ഉണ്ടായിരുന്നു. വിളക്കിലെ തിരികൾ എല്ലാം ഒരനക്കവുമില്ലാതെ നന്നായി പ്രകാശിച്ചിരുന്നു.
ദേവി ചിതൃആംവരച്ച ചുമരിൽ ചിതതൃത്തിന്റെ രണ്ട് വശത്തുമായി ചുമരിൽ രാജകിയമായ പതാക വിടർത്തി കുഞ്ഞാണികളാൽ തറച്ചിരുന്നു.ഒറ്റ നോട്ടത്തിൽ അവ പാറുന്ന കൊടിക്കൂറ പോലെയേ തോന്നുന്നതായിരുന്നു . കൊടിയിലെ രാജകിയ ചിഹ്നം കണ്ടിട്ടില്ലാത്ത തടിച്ചു കുറുകിയ ഒരു പക്ഷിയുതായിരുന്നു.
Sure buddy
കഥ നന്നായി വരുന്നുണ്ട്. തുടരൂ..
Thanks buddy
കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….
Thanks buddy
കൊള്ളാം.. തുടരൂ
Thanks buddy