രാത്രിയിലെ അതിഥി
Raathriyile Adhithi | Author : Smitha
ബേസ്ഡ് ഓൺ : ‘ഡർനാ ജരൂരി ഹേ’ യിലെ ഒരു ക്ലസ്റ്റർ.
ടൌൺഷിപ്പിന് മുകളിൽ അസ്തമയം തുടങ്ങിയിരുന്നു.
മൂടൽമഞ്ഞിലൂടെ ദൂരെ മലമുടികൾ അവ്യക്തമായി തെളിഞ്ഞു കാണാം.
റെനിൽ കയറി വരുമ്പോൾ റോഷ്‌നി കോമ്പൗണ്ടിന് വെളിയിൽ, മുന്തിരിത്തോട്ടത്തിൽ, പന്തലിന്റെ ഇലകളടുപ്പിച്ച് പാകമായ പഴങ്ങളുടെ മേൽ മഞ്ഞിറങ്ങാതെ നോക്കുകയായിരുന്നു.
ശബ്ദം കേൾപ്പിക്കാതെ പിമ്പിലെത്തി അവളുടെ കണ്ണുപൊത്തി അവൻ.
ഒരു നിമിഷം നടുങ്ങിയെങ്കിലും പിന്നെയവൾ ചിരിച്ചു.
“ഒന്ന് വിടെന്റെ റെനിലെ, നിന്റെ കൈയ്യേന്ന് അപ്പടീം ബീഡീടെ മണം! ഹും!”
അത് കേട്ടപ്പോൾ അവൻ പെട്ടെന്ന് പിടി വിട്ടു.
“അതിന് ഞാൻ …”
അവൻ ചിരിക്കാൻ ശ്രമിച്ചു.
“അതിന് ഞാൻ!”
അവൾ ദേഷ്യത്തോടെ പറഞ്ഞു.
“അതിന് ഞാൻ ബീഡി വലിച്ചില്ലല്ലോ എന്ന് പറയാനല്ലേ തൊടങ്ങിയെ? എന്റെ റെനിലെ നിന്റെ വാക്ക് ഓട്ടച്ചാക്ക് പോലെയാണ് എന്നെനിക്കറിയില്ലേ?”
അവന്റെ മുഖം മങ്ങി.
“എന്റെ അടുത്ത് വരുമ്പഴെങ്കിലും നിനക്ക് അതൊക്കെ ഒന്ന് വലിച്ച് കേറ്റാതെ വരത്തില്ലേടാ? മാണിച്ചായൻ ആവശ്യത്തിന് സൊയ് രക്കേട് എനിക്ക് തരുന്നുണ്ട്!”
രോഷ്‌നിയുടെ ഭർത്താവ് മാണിക്കുഞ്ഞ് ആ ടൌൺഷിപ്പിലെ അറിയപ്പെടുന്ന കോൺട്രാക്റ്ററാണ്. പൊതുപ്രവർത്തനവുമുണ്ട് കൂടെ. അതുകൊണ്ടുതന്നെ വീട്ടിലിരിക്കാൻ നേരമുണ്ടാവില്ല.