Kurumban 68

Kurumban

 

ഞാൻ ജോലി ചെയ്തിരുന്നതിന്റെ ഓഫീസിന്റെ തൊട്ടുള്ള ഷോപ്പിൽ ഒരു പെൺകുട്ടി ജോലി ചെയ്തിരുന്നു. ശരിക്കും കണ്ടാൽ ചെറിയൊരു പെൺകുട്ടി. 17 – 18 വയസ്സ് പ്രായം തോന്നും, നല്ല വെളുത്ത നിറം, ഒരുപാട് മുടിയുണ്ട്, തമിഴ് നടി തമന്നയുടെ മുഖഛായ, ഞാൻ ഇരിക്കുന്ന ഓഫീസ് കാബിന്റെ ഗ്ലാസ്സിൽ കൂടി എപ്പോഴും ഞാൻ അവളെ ശ്രദ്ധിക്കാറുണ്ട്. പക്ഷെ അവൾ എന്നെ നോക്കുന്നതു പോലും ഞാൻ കണ്ടിട്ടില്ല. അവൾ നോക്കുവാൻ വേണ്ടി പല അടവുകളും നടത്തി നോക്കി. രക്ഷയില്ല! എങ്ങനെയെങ്കിലും പരിചയപെടണം. ബാത് റൂം ആ ഫ്ലോറിൽ ഒന്നേയുള്ളു. അവിടെ പോകുമ്പോഴും നോക്കും വരുമ്പോഴും നോക്കും. NO രക്ഷ !
ഒരു ദിവസം അവൾ വരുന്നതും നോക്കി ഞാൻ കോണിപടിയിൽ നില്ക്കുകയായിരുന്നു. അവൾ എത്തിയപ്പോൾ എന്റെ ബൈക്കിന്റെ കീ ആ കോണിപടിയിലേക്ക് ഇട്ടു. ഭാഗ്യത്തിനു അവളുടെ മുൻപിലേക്കു തന്നെ വീണു. അവൾ അതെടുക്കുന്നത് ഞാൻ കണ്ടു. ഞാൻ വേഗം എന്റെ ഓഫീസിലേക്ക് കയറി. പക്ഷെ എന്റെ കണക്കു കൂട്ടലുകൾ അവൾ തെറ്റിച്ചു, അവൾ എനിക്ക് ആ കീ തന്നില്ല. ഞാൻ എങ്ങനെ ചോദിക്കും. ഉച്ചക്കും അവളെ ഞാൻ കണ്ടു, 4 മണിക്കും കണ്ടു, 6 മണിയായി, 6.30 ആയി ഓഫീസ് അടക്കാറായി, 7 മണിയായപ്പോൾ ഓഫീസ് അടച്ചു. ഞാൻ ഇറങ്ങി ബൈക്കിന്റെ അടുത്ത് നിന്നു. ഞാൻ മനസ്സിൽ തീരുമാനിച്ചു, എന്തായാലും എന്റെ ബൈക്കിന്റെ കീ ഞാൻ ചോദിക്കും. അവളും അവളുടെ കൂടെയുള്ള സ്റ്റാഫും ഇറങ്ങി. കൂടെയുള്ളവരെ കണ്ടപ്പോൾ തീരുമാനം ഉരുകിപോയി. കൂടെയുള്ളവർ വലത്തോട്ടും അവൾ ഇടത്തോട്ടും പോയി. വരുന്നിടത്തു കാണാം എന്നു വിചാരിച്ച് ഞാൻ അവളുടെ പിന്നാലെ പോയി. അവളൊന്നു തിരിഞ്ഞുപോലും നോക്കുന്നില്ല. ബസ് സ്റ്റോപ്പ് എത്താറായി. ബസ് സ്റ്റോപ്പിൽ വെച്ചു ചോദിക്കാം എന്നു കരുതി. പക്ഷെ അവൾ ബസ് സ്റ്റോപ്പിൽ നിന്നില്ല അതിന്റെ അപ്പുറത്തെ വഴിയിലേക്കു നടക്കുന്നു. ഞാൻ വേഗം പോയി അവളെ പിന്നിൽ നിന്നും വിളിച്ചു. അവൾ തിരിഞ്ഞു നോക്കി. അങ്ങനെ തന്നെ തിരിഞ്ഞു നടന്നു. ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ അവൾ നിന്നു. ഞാൻ ചോദിച്ചു “എന്റെ ബൈക്കിന്റെ കീ തരുമോ?”, അവൾ ഒന്നും മിണ്ടിയില്ല. പ്ലീസ് തരാമോ, ഞാൻ കണ്ടു താൻ അതെടുക്കുന്നത്. അവൾ ബാഗിൽ നിന്നും കീ എടുത്ത് തന്നിട്ട് ഒന്നും പറയാതെ തിരിഞ്ഞ് നടന്നു. ഞാൻ നോക്കി നില്ക്കെ അവൾ തൊട്ടടുത്ത വീട്ടിലേക്ക് കയറി പോയി. അത് അവളുടെ വീടാണെന്ന് എനിക്ക് തോന്നി.

The Author

kambistories.com

www.kkstories.com

7 Comments

Add a Comment
  1. Kollaaaam nalla story……

  2. Vires page second don’t open
    Story ellam pdf akku

    1. Please refresh you page or clear cache it will work fine.

  3. nalla story. nalla pramayam,avatharanam adipoli.Ee story azhuthiya aalkku orayeeram abhinandanagal…please continue please. avar aa oru divasam chilavazikkunnathu kudi azhuthiyala ee story purnamaku..please continue

  4. Story is good. now most of the stories page is not loading showing blank screen in this story 4th page is not loading… thanx….

    1. Please refresh you page it will load

      1. There have some errors in search log no loading for 2-3 hours. I do everything from me but no result still loading

Leave a Reply

Your email address will not be published. Required fields are marked *