പെട്ടെന്ന് അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു. എന്നിട്ട് എന്തൊക്കെയോ പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. അപ്പോൾ ഞാൻ അവളുടെ മുഖം കണ്ടു.
ഞാൻ : ഇത് അവളല്ലേ ! ……………………………………..
❣️പ്രണയരാഗം 3❣️
Pranayaraagam Part 3 | Author : Romantic idiot | Previous Part
ഇവൾക്ക് ഇത് തന്നെ ആണോ പണി !
എന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി.
ഹരി ഡാ ഒന്ന് ഇങ്ങു വന്നേ?
ഫോണിൽ കളിച്ചുകൊണ്ടിരുന്ന ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോയി
എന്താ ചേച്ചി വിളിച്ചത്
ഡാ നീ ഇന്ന് എന്നെ ഒന്നു വീട്ടിലേക്ക് കൊണ്ടു പോകണം
ചേച്ചിയും ചേട്ടനും പോകും എന്നാലെ ഇന്നലെ പറഞ്ഞത്
ചേട്ടൻ അതാവശ്യമായി ആരെയോ കാണാൻ പോകണം എന്ന് നിന്നോട് എന്നെ കൊണ്ടാക്കാൻ
ശരി. ഞാൻ റെഡിയായിട്ട് വരാം
ഞാൻ റെഡിയായി വന്നപ്പോൾ ചേച്ചി പോകാൻ തയാറായി നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ പോകാനായി കാറിന്റെ കീ എടുത്തു
ഡാ കാറിൽ പോകണ്ട നമ്മുക്ക് ബസിൽ പോകാം
അത് വേണ്ട. ബസിൽ ചേച്ചി കൊണ്ടനാക്കി ഞാൻ തിരിച്ചു വരുമ്പോൾ നേരം ഒരുപാടാകും.
അതിനു നിന്നെ ഇപ്പോൾ തന്നെ ആരു തിരിച്ചു വിടുന്നു. നീ വൈകിട്ടു ഞങ്ങളുടെ ഒപ്പം തിരിച്ചു വരുന്നൊള്ളു.
അത് ഒന്നും വേണ്ടാ ഞാൻ ചേച്ചിയെ ആക്കിയിട്ടു തിരിച്ചു പോണൊണ്ട്
നീ ഇന്ന് എന്റെ ഒപ്പം വീട്ടിൽ വരും എന്നിട്ട് വൈകിട്ട് എന്റെയും ചേട്ടന്ടെയും ഒപ്പം തിരിച്ചു വരും.
ചേച്ചി അത് തീരുമാനിച്ചു ഉറപ്പിച്ചു. ഇനി ഞാൻ എന്ത് പറഞ്ഞാലും ചേച്ചി അത് മാറ്റില്ല.
ശരി. ഞാൻ നിങ്ങളുടെ ഒപ്പമേ തിരിച്ചു പോരുന്നൊള്ളു.
പക്ഷേ നമുക്ക് ബസിൽ പോകണ്ട കാറിൽ പോകാം.
എടാ ബസിൽ ഒക്കെ യാത്ര ചെയ്താലേ പുതിയ പുതിയ അനുഭവങ്ങൾ ഒക്കെ കിട്ടൂ
ചേച്ചിയെ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ അതിന് സമ്മതിച്ചു.
ബസ് സ്റ്റോപ്പിന്റെ അടുത്താണ് ചേച്ചിയുടെ വീട് ഒരു നാല് മിനിറ്റ് നടക്കാൻ ഉണ്ടാകും.
അടുത്ത പാർട്ട്
ഇതിൻ്റെ ബാക്കി?????