അരളി പൂവ് 7 [ആദി007] 382

അരളി പൂവ്  7

Arali Poovu Part 7 | Author : Aadhi | Previous Part

 

ദേവസി ചേട്ടന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ദേവൻ ഉണർന്നത്.പുള്ളി സാധാരണ ഇതുപോലെയാണ് ജോലിക്കാരോട് സംസാരിക്കാറുള്ളു.സ്ഥിരം കാഴ്ച ആയതിനാൽ ദേവൻ കാര്യമായി എടുക്കാറുമില്ല.ഫോൺ എടുത്തു നോക്കി സമയം 10 മണി കഴിഞ്ഞിരുന്നു.നല്ല തലവേദനയുണ്ട് ഒരുപാട് ബ്രാൻഡ് ഒന്നിച്ചു അടിച്ചത് കൊണ്ട് ഏതൊക്കെയാണ് അവയെന്ന് ഒരു പിടിയും ഇല്ല.

ഫോൺ നിറച്ചു മിസ്സ്ഡ് കോളും മെസ്സേജും ആണ്.ഒന്നും എടുത്തു നോക്കാൻ അയാൾക്കൊരു മൂഡ് ഉണ്ടായില്ല.അൽപ നേരം നടുവൊക്കെ നിവർത്തി പുറത്തേക്കൊക്കെ ഒന്ന് നോക്കി നിന്ന ശേഷം ബാത്‌റൂമിലേക്ക് കയറി.പ്രഭാത കർമങ്ങൾ കഴിഞ്ഞു നേരെ പോയത് കൈസറിനെ കളിപ്പിക്കാൻ ആണ്.

അപ്പോഴേക്കും ദേവസി ചേട്ടൻ ചായയുമായി എത്തി
“ആഹാ ഇവിടെ നിക്കുവാരുന്നോ …?”

“പിന്നെ എവിടെ നിക്കണം”
കൈസറിനെ കളിപ്പിക്കുന്നതിനിടയിൽ പുച്ഛത്തോടെ ദേവന്റെ മറുപടി

“എന്റെ തലേ കേറി നിന്നോ ”
ദേവസിയും ഒറ്റും വിട്ടുകൊടുത്തില്ല

“രാവിലെ രണ്ടും കല്പിച്ചാണല്ലോ ”
ചായ വാങ്ങി കുടിച്ചുകൊണ്ട് ദേവൻ മറുപടി നൽകി

“മം എന്തേ ….രാവിലെ മുതലേ വിളിയാ.ആ ഫോണൊന്നു എടുത്തൂടെ ?”

“എടൊ എന്റെ കൈ എന്റെ ഫോൺ.ഞാൻ ഇഷ്ടം ഉള്ളപ്പോൾ എടുക്കും താനൊന്നു പോടോ ”

ദേവസി പിറുപിറുത്തു കൊണ്ട് നടന്നു.കൈസറിനെ കൂട്ടിൽ കയറ്റിയ ശേഷം ദേവൻ ഫോൺ എടുത്ത് അത്യാവശ്യക്കാരെ മാത്രം തിരിച്ചു വിളിച്ചു.പിന്നീട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു നേരെ ടെക്നോ സൊല്യൂഷൻസിലേക്ക്.

അവിടെ ചെന്നപാടെ തോമസിനെ കണ്ടു .തോമസാകെ ക്ഷുഭിതനായിരുന്നു.ദേവൻ നൈസ് ആയി തന്റെ ക്യാബിനിലേക്ക് പോയി മറ്റു സ്റ്റാഫുകൾ അയാൾക്കു ഗുഡ് മോർണിംഗ് നൽകി അഭിവാദ്യം ചെയ്തു.ദേവൻ തിരിച്ചും.ക്യാബിന്റെ ഉള്ളിൽ കേറിയപ്പോ തന്നെ കൂടെ തോമസും എത്തി.ഇത് കണ്ടതും കൊക്കും മറിയവും പരസ്പരം നോക്കി ചിരിച്ചു.

ക്യാമ്പിന്റെ ഡോർ അടച്ച ഉടനെ തോമസ് പാരായണം തുടങ്ങി.
“എടാ കുറച്ചെങ്കിലും ഉത്തരവാദിത്തം വേണം.കേട്ടോ ”

ദേവൻ സ്കൂൾ കുട്ടിയെ പോലെ നിഷ്കളങ്ക മുഖത്തോടെ തോമസിനെ നോക്കി നിന്നു

“നീ കൂടുതൽ അഭിനയിക്കല്ലേ .ഈ സ്ഥാപനം നിന്റെയാ സമ്മതിച്ചു ഉപദേശിക്കാൻ ഞാൻ ആരുമല്ലന്നും അറിയാം ……………..”
അങ്ങനെ അങ്ങോട്ട്‌ സ്ഥിരം ഡയലോഗ് പുള്ളി പറയാൻ തുടങ്ങി