ലൂസി എന്ന പെൺകുട്ടി
Loosi Enna Penkutti | Author : SivaSNair
പച്ചപ്പുതപ്പണിഞ്ഞ ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ മഞ്ഞിൽ വിരിഞ്ഞ പൂ പോലൊരു പെൺകുട്ടി. മുഴുക്കുടിയനായ ഒരു അപ്പന്റെയും സുന്ദരിയായ സലീന ചേടത്തിയുടെയും ഒരേയൊരു മകൾ. അപ്പൻ ജോസഫിന് സൈക്കിൾ റിപ്പയർ ഷാപ്പാണ്. പക്ഷെ കള്ളുഷാപ്പിലാണ് അധികനേരവും അയാളെ കാണാൻ കിട്ടുക.സൈക്കിൾ റിപ്പയർ ചെയ്ത കിട്ടുന്ന കാശ് അയാൾ നിത്യവും കുടിച്ച് തീർക്കും. സലീന ചേടത്തി പശുവിനെ വളർത്തി പാൽ വിറ്റും കോഴിയെ പോറ്റി മുട്ട വിറ്റും വീട്ടു ചിലവ് നടത്തി. ഒരു പശുവയും നാല് ആടുകളും പത്തിരുപത് കോഴികളും ആയിരുന്നു അവരുടെ സ്വത്ത്. പിന്നെ ആറേ മുക്കാൽ സെന്റ് സ്ഥലവും.
അപ്പൻ ദിവസവും സൈക്കിളിൽ വീട്ടിലെത്തുമ്പോൾ നല്ല ഫിറ്റായിരിക്കും. എങ്കിലും അയാൾ ഒരു കിലോ ചാളയും ഒരു പൊതി മിട്ടായിയും കരുതിയിട്ടുണ്ടാവും. സൈക്കിൾ ഹാന്ഡിലിലെ കവറിൽ തൂക്കിയിട്ട ചാള സലീന ചേടത്തിക്ക്. അപ്പൻ വീട്ടിലെത്തിയാൽ സൈക്കിൾ മണിയടിക്കും. ഉടനെ ലൂസി ഓടിച്ചെന്ന് ചാള കവറോടെ എടുത്ത് അമ്മച്ചിക്ക് കൊണ്ട് കൊടുക്കും. പിന്നെ ഓടി വരും അപ്പന്റെ അടുത്തേക്ക്. മുണ്ടിന്റെ മടിക്കുത്തിൽ അയാൾ കരുതിവെച്ചക്ക മിട്ടായി പൊതി എടുക്കും. അപ്പൻ സൈക്കിൾ വീടിന്റെ ഇറയത്ത് സ്ടാണ്ടിൽ ഇട്ടു വെക്കുന്ന നേരത്ത് അവൾ തന്നെ അപ്പന്റെ മുണ്ടിന്റെ മാടിക്കുത്തിൽ നിന്ന് മിട്ടായി പൊതി എടുക്കും. അപ്പനെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കും. പിന്നെ മിട്ടായി തിന്നു കൊണ്ട് അടുക്കളയിലേക്കോടും. അമ്മയെ മീൻ നന്നാക്കാൻ സഹായിക്കും. പിന്നെ ചിലപ്പോൾ അപ്പന്റെ സൈക്കിൾ എടുത്ത് വീടിനു ചുറ്റും ഓടി ച്ച് നടക്കും.
അങ്ങനെ കുട്ടിയാണെങ്കിലും സ്നേഹവാനായ അപ്പന്റെയും കരുതലുള്ള അമ്മയുടെയും തണലിൽ അവൾ വളർന്നു. കാലം അവളിൽ അവന്റെ കരവിരുത് കാട്ടി. പാറി പറന്ന് നടക്കുന്ന പാവാട പ്രായത്തിൽ നിന്നും നാണം പൊട്ടി മുളക്കുന്ന നാടൻ പെണ്ണായി അവൾ വളർന്നു. പതിനെട്ടിന്റെ പടി യും കടന്ന് നിൽക്കുന്ന അവളിൽ യൗവനം സമൃദ്ധമായി പൂക്കളും പഴങ്ങളും വിരിയിച്ച് വസന്ത നൃത്തമാടി.സലീന ചേടത്തിയെ കവച്ചു വെക്കുന്ന സൗന്ദര്യം അവളിൽ പൂത്തുലഞ്ഞു. ആരുടേയും കണ്ണുകൾ അൽപനേരം അവളിൽ ഉടക്കി നിൽക്കാൻ തുടങ്ങി. അതവളെ ലജ്‌ജാലുവാക്കി . അപ്പൻ വന്നാൽ ഓടിച്ചെന്ന് മുണ്ടിന്റെ മടിക്കുത്തിൽ നിന്ന് മിട്ടായിയോ കണ്മഷിയോ പിടിച്ചെടുക്കാൻ അവൾക്ക് നാണം വന്നു തുടങ്ങി.
മച്ചാനെ സൂപ്പർ നല്ല തുടക്കം.ലുസിയെ ഇഷ്ടപ്പെട്ടു.തുടർന്നും നന്നായി മുന്നോട്ട് പോവുക.കൂടുതൽ പേജുകൾ ഉൾപ്പെടുത്തുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
മച്ചാനെ… സംഭവം കൊള്ളാം…. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… പേജ് കൂട്ടാൻ ശ്രമിക്കൂ..
തുടക്കം കൊള്ളാം
ഇഷ്ടപ്പെട്ടു ?
പ്ലീസ് തുടരണേ…