മഞ്ജിമാഞ്ജിതം 2 [കബനീനാഥ്] 876

മഞ്ജിമാഞ്ജിതം 2

Manjimanjitham Part 2 | Author : Kabaninath

 [Previous Part] [www.kkstories.com]


 

ശ്രീധരേട്ടൻ കാർ തിരിച്ചിടുന്നത് നോക്കി നന്ദു സിറ്റൗട്ടിൽ നിന്നു…

ത്രീ ഫോർത്തും കയ്യിറക്കമുള്ള ടീ ഷർട്ടുമായിരുന്നു അവന്റെ വേഷം..

ഹാളിൽ നിന്ന് വാക്കിംഗ് സ്റ്റിക്കിലൂന്നി വിദ്യാധരൻ വന്നു..

“”ശ്രീധരൻ ഇന്നു തന്നെ തിരിക്കില്ലേ… ?””

“” വരും……. “

“” നേരത്തെ എത്താൻ ശ്രമിക്ക്… ഇവിടെ ആരുമില്ലാത്തതാ… “

“” അറിയാം.””

ശ്രീധരൻ വിനയാന്വിതനായി……

ഔട്ട് ഹൗസിൽ നിന്ന് വസ്ത്രം മാറി കുമാരി വരുന്നുണ്ടായിരുന്നു……

“” കുമാരി അവിടെ നിൽക്കുമോ… ?””

വിദ്യാധരൻ ചോദിച്ചു……

“” കുറേയായില്ലേ പോയിട്ട് … “

ശ്രീധരൻ തല ചൊറിഞ്ഞു..

“” ഒരു ദിവസം നിന്നോട്ടെ… അതിൽക്കൂടുതലായാൽ സുഭാഷിണിക്ക് പറ്റില്ല… “”

സുഭാഷിണിക്ക് വാതത്തിന്റെ അസുഖമുണ്ട്. വീട്ടുജോലികളൊന്നും ഒരു പരിധിയിൽ കൂടുതൽ അവർക്ക് പറ്റില്ല……

സച്ചുവും പിന്നാലെ, മഞ്ജിമയും വന്നു……

സച്ചു പാന്റും ഷർട്ടുമാണ് ധരിച്ചിരുന്നത്..  മഞ്ജിമ ജീൻസും ഷർട്ടും……

“”നിന്റെ മേമ ഒരുങ്ങിയില്ലേടാ… …. ?””

വന്നതേ അവൾ നന്ദുവിന്റെ മൂക്കിൽ പിടിച്ച്, ഒറ്റ വലി വലിച്ചു കൊണ്ട് ചോദിച്ചു……

“” ദേ… എനിക്ക് വേദനിച്ചു ട്ടോ……”…”

പറഞ്ഞതും നന്ദു കളിയായി അമ്മയുടെ ചുമലിലൊരടി കൊടുത്തു……

“” വയസ്സിത്രയുമായി… …. ഇള്ളാപ്പിള്ളകളാണെന്നാ അമ്മയുടെയും മക്കളുടെയും വിചാരം…… “

വിദ്യാധരൻ പറഞ്ഞതും ശ്രീധരനും കുമാരിയും ചിരിച്ചു…

“” ഇവിടുത്തെ ഭാഗ്യമല്ലേ… വേറെ വല്ല വീട്ടിലും അമ്മയും അപ്പനും മക്കളുമൊക്കെ കീരിയും പാമ്പുമാ… “

ചിരിയുടെ ഇടവേളയിൽ ശ്രീധരൻ പറഞ്ഞു……

അപ്പോഴക്കും അഞ്ജിത വാതിൽക്കലെത്തി..

“”നിനക്കെന്തായിരുന്നു ഇത്ര താമസം… ?””

മഞ്ജിമ സഹോദരിയെ അടിമുടി ഒന്ന് നോക്കി…

അവൾ ചുരിദാറായിരുന്നു ധരിച്ചിരുന്നത്…

“” ഞാനൊന്ന് മേലു കഴുകി… എല്ലാം ഓകെയാണോ… ?””

അഞ്ജിത ചുറ്റിനും ഒന്ന് നോക്കി…

“” നീ ഓകെ ആണെങ്കിൽ എല്ലാവരും ഓകെ………. “

The Author