തറവാട്ടിലെ നിധി 1
Tharavattile Nidhi Part 1 | Author : Anali
പൊടിമണ്ണ് പറത്തി റോഡിലൂടെ മെല്ലെ ചലിക്കുന്ന മാരുതി 800ന്റെ പിൻ സീറ്റിൽ ഇരുന്ന് ഞാൻ പുറത്തേക്കു കണ്ണോടിച്ചു… പച്ച കരിമ്പടം പുതച്ചു കിടക്കുന്ന നെല്ല് വയലുകൾ കാറ്റിന്റെ പ്രഹരമേറ്റു ചുവടുവയ്ക്കുന്നു…
അവർ അറിയുന്നുണ്ടോ ഈ ചുവടുവയ്പ്പും സന്തോഷവും കൊയ്യ്ത്തു കാലം വരെ മാത്രമാണെന്ന്… ഒന്നോർത്താൽ ഒരു മാസം മുൻപ് വരെ ഞാനുമെന്ത് സന്തോഷത്തിലായിരുന്നു. അമ്മയും ഞാനും മാത്രമുള്ള വീട്, ഞാൻ ആഗ്രഹിച്ചതെലാം എന്നിക്കു വാങ്ങി തന്ന് എനിക്കു വേണ്ടി മാത്രം ജീവിച്ച എന്റെ അമ്മ…
എന്റെ ജീവിതത്തിലെ സൂര്യൻ, അത് അസ്തമിച്ചിട്ടു ഇന്ന് ഒരു മാസമായി… ഈ 20 വയസ്സിൽ തന്നെ ഞാൻ അനാഥൻ ആയിരിക്കുന്നു, അല്ലാ എന്ന് ആര് പറഞ്ഞാലും എന്റെ മനസ്സത് സമ്മതിച്ചു കൊടുക്കില്ലാ…
ഓർമ്മ വെച്ച നാൾ മുതൽ എനിക്കു അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്, അവരെ മാത്രമേ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ളു… എന്റെ മുന്നിലായി കാറിൽ ഇരിക്കുന്ന മനുഷ്യനെ ഞാൻ ഒരിക്കലും സ്നേഹിച്ചിട്ടില്ലാ… അമ്മ പറഞ്ഞു തന്ന കഥകളിൽ അയാൾക്കൊരു വില്ലൻ പരിവേഷം ഒന്നുമില്ലായിരുന്നു, പക്ഷെ എന്റെ മനസ്സിൽ അയാൾ ഒരു വില്ലൻ തന്നെ ആണ്…
എന്റെ അമ്മയെ ഒരുപാട് കണ്ണുനീർ കുടിപ്പിച്ച മനുഷ്യൻ, അമ്മയുടെ സ്വപ്നങ്ങൾക്ക് എല്ലാം നിഴൽ വീഴ്ത്തിയ വ്യക്തി… അമ്മയുടെ തറവാടും അത്യാവശ്യം പേരുകേട്ട തറവാട് തന്നെ ആയിരുന്നു… മമ്പഴശ്ശേരി, അവിടുത്തെ ഉണ്ണികൃഷ്ണന്റെയും മാലതിയുടെയും ഒരേ ഒരു മകൾ…
Nice start bro