എസ്റ്റേറ്റിലെ രക്ഷസ് 14
Estatile Rakshassu Part 14 | Author : Vasanthasena
[ Previous Part ] [ www.kkstories.com ]
പ്രഭാവതിയുടെ ജോലിക്കാരി കുമുദം കൊല്ലപ്പെട്ടു. വാർത്ത കാട്ടുതീ പോലെ പടർന്നു. എസ്റ്റേറ്റിൽ ഇത് രണ്ടാമത്തെ സംഭവമാണ്. ആദ്യം സുബൈദ.
പോലീസ് എത്തി നടപടികൾ ആരംഭിച്ചു. പ്രഭാവതിക്ക് മറ്റൊന്നും പറയാനില്ലായിരുന്നു. രാത്രി അത്താഴം പതിവുപോലെ കഴിഞ്ഞ് കിടന്നതാണ്. രാവിലെ അവളെ കാണാതിരുന്നപ്പോൾ അന്വേഷിച്ചു ചെന്നു. അപ്പോൾ അവൾ നല്ല ഉറക്കത്തിലായിരുന്നു. വിളിച്ചപ്പോൾ അനക്കമില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ വെളിവായി. ശരീരത്തിൽ അല്പം പോലും രക്തമില്ലായിരുന്നു. അതാണ് മരണകാരണം. അതു മാത്രമല്ല. മരണത്തിനു മുൻപ് കുമുദം ലൈംഗിക ബന്ധം പുലർത്തിയിട്ടുണ്ട്. അപ്പോൾ കുമുദത്തിന് ഒരു രഹസ്യ കാമുകനുണ്ട്. അത് പ്രഭാവതിയെ ഞെട്ടിച്ചു. പോലീസിനും രഹസ്യകാമുകനായിരിക്കാം കൊലപാതകി എന്ന സംശയമായിരുന്നു. പക്ഷേ ശരീരത്തിൽ നിന്നും രക്തം നഷ്ടപ്പെട്ടത്. അതൊരു ചോദഛിഹ്നമായി അവശേഷിച്ചു.
“സംഭവദിവസം അപരിചിതരായ ആരെങ്കിലും ഇവിടെ വന്നിരുന്നോ?” ഇൻസ്പെക്ടർ അശോക് ചായക്കടയിലെ പതിവുകാരോട് ചോദിച്ചു.
“ഇല്ല സർ. അങ്ങനെ ആരെയെങ്കിലും കണ്ടതായി അറിവില്ല. അങ്ങനെ ആരെങ്കിലും വന്നാൽ ഞങ്ങളറിയാതിരിക്കില്ല.”
“അപ്പോൾ കള്ളൻ കപ്പലിൽ തന്നെ.” ഇൻസ്പെക്ടർ ഒന്നമർത്തി മൂളി. “കുമുദത്തിന് വല്ല ചുറ്റിക്കളിയും ഉണ്ടായിരുന്നോ?”
“അതറിയില്ല സർ. ആ വലിയ വീട്ടിൽ പ്രഭാവതിത്തമ്പുരാട്ടിയും കുമുദവും മാത്രമേ ഉള്ളൂ. പുറം പണിക്കും കറവയ്ക്കുമായി രണ്ടു പേർ വരും.”
