ഷൈമ ചേച്ചി
Shima Chechi | Author : S Kumar
പതിവ് പോലെ അന്നും ഷൈമ ചേച്ചി നേരത്തെ തന്നെ എഴുന്നേറ്റു. കോളേജിൽ പോകുന്ന മകൾക്കും, ടൗണിൽ തുണിക്കട നടത്തുന്ന ഭർത്താവിനുമുള്ള ഉച്ച ഭക്ഷണം റെഡിയാക്കി പാത്രങ്ങളിലാക്കി അവരവരുടെ ബാഗുകളിൽ വച്ചു. രാവിലത്തെ കഴിപ്പിന് ദോശയും ചട്ണിയുമായിരുന്നു. അത് മൂന്നുപേരും ഒരുമിച്ചിരുന്ന് കഴിക്കുന്നതിനിടെ ഷൈമ ചേച്ചി ഭർത്താവിനോടായി പറഞ്ഞു
“ചന്ദ്രേട്ടാ… ഇന്നെങ്കിലും ആ വാഷിങ് മെഷിൻ നന്നാക്കുന്നവനെ പറഞ്ഞുവിടണേ, അലക്കുകല്ലേൽ അലക്കി മടുത്തു ”
ചന്ദ്രേട്ടൻ കഴിക്കുന്നതിനിടെ ഷൈമ ചേച്ചിയെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു
“ഞാൻ പറയാഞ്ഞിട്ടാണോ? അവനവിടെ നിന്ന് തിരിയാൻ സമയമില്ല, ഇന്ന് ചിലപ്പോ വരുമായിരിക്കും ”
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ചന്ദ്രേട്ടാനും മകളും ഇറങ്ങി. അച്ഛന്റെ ബൈക്കിൽ ടൗണുവരെ മകളുമുണ്ട്. അവിടന്ന് ബസുകയറി പിന്നെയും പത്തു കിലോമീറ്റർ യാത്രചെയ്യണം കോളേജിലെത്താൻ. ചന്ദ്രേട്ടൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത ശേഷം ബൈക്കിന്റ പിന്നിൽ കയറിയിരുന്ന മകൾ ചിന്മയ വരാന്തയിൽ നിൽക്കുകയായിരുന്ന ഷൈമ ചേച്ചിയോട് പറഞ്ഞു
“അമ്മേ ഞങ്ങള് പോവാണേ, ടാറ്റാ ”
ചന്ദ്രേട്ടനും പോവട്ടെ എന്ന മട്ടിൽ തലയാട്ടി. ഷൈമചേച്ചി ടാറ്റാ പറഞ്ഞ് കൈ വീശി. ഇരുവരും പോയ ശേഷം ഷൈമ ചേച്ചി അകത്തു കയറി വാതിലടച്ച് കുറ്റിയിട്ടു. ഇനി മകൾ കോളേജ് വിട്ട് വൈകുന്നേരം വരുന്നത് വരെ ഷൈമ ചേച്ചി തനിച്ചാണ് വീട്ടിൽ. ചന്ദ്രേട്ടൻ വരുന്നത് അതിലും വൈകിയാണ്.
സമയം 11മണി ആവാറായി. ഷൈമ ചേച്ചി മൊബൈൽ ഫോണിൽ റീൽസ് കണ്ടുകൊണ്ട് അകത്തിരിക്കവേ പുറത്തുനിന്നും ആരോ വിളിക്കുന്ന പോലെ തോന്നി. അവർ വേഗം എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്ന് പുറത്തേക്ക് നോക്കി.
