ഗാങ് സ്റ്റാർ 3
Gang Star Part 3 | Author : Amavasi
[ Previous Part ] [ www.kkstories.com ]
പ്രിയ വായനക്കാരെ നമസ്കാരം…
അങ്ങനെ വിളി കേട്ട അമ്മു പതിയെ തിരിഞ്ഞു നോക്കി കാണാൻ സാമാന്യം അടിപൊളി ആയ ഒരു പയ്യൻ ഏകദേശം ഒരു 29, 30 പ്രായം വരും ഒരു വെള്ള മുണ്ടും കറുത്ത ഷർട്ടും ആണ് വേഷം
അമ്മു : എന്നെ ആണോ വിളിച്ചേ
പയ്യൻ : അതെ
അമ്മു : എന്താ കാര്യം
പയ്യൻ : ഞാൻ ഇയാളുടെ വലിയ ഫാൻ ആണ് കേട്ടോ.. ഇയാളുടെ കഥ കേട്ടപ്പോ ഒന്ന് കാണാൻ തോന്നി
അമ്മു : ആണോ ഓക്കേ.. എന്നാ ശെരി
പയ്യൻ : ആഹ്ഹ് അതെന്തു പോക്കടോ.. തിരിച്ചു എന്റെ പേര് പോലും ചോയിക്കുന്നിലെ
അനിൽ : ഒരുത്തൻ ഇപ്പൊ തല്ലും വാങ്ങി പോയതേ ഉള്ളൂ.. എന്താ മോന്റെ പ്രശ്നം
പയ്യൻ : എന്റെ പേര് നിവേദ്
അനിൽ : അതാണോ മോന്റെ പ്രശ്നം
നിവേദ് : ഒന്ന് പറഞ്ഞോട്ടെ ചേട്ടാ
അമ്മു ഇയാളെ കഥ കേട്ടപ്പോ മുതൽ ഒന്ന് നേരിൽ കാണാൻ വേണ്ടി ശ്രമിച്ചിരുന്നു ബട്ട് നടന്നില്ല.. ഇന്നാണ് ഒരു അവസരം കിട്ടിയത്.. ഞാനും ഈ നാട്ടുകാരൻ തന്നെ ആണ്
ബാക്കി പറയുന്നതിന് മുമ്പേ അമ്മു തിരിഞ്ഞു നടന്നു
എന്നിട്ടു അവരുടെ വണ്ടിയുടെ അടുത്ത് പോയി ജീപ്പിന്റെ ബോണ്ണറ്റിൽ കേറി ഇരുന്നു
അമ്മു : എന്നിട്ട് എന്താ മക്കളെ പരിപാടി സെറ്റ് ആക്കണ്ടേ.. ഇങ്ങനെ പച്ചക്കു നിന്ന മതിയോ നല്ലൊരു ദിവസം ആയിട്ട്
അത് കേട്ടതും അനിൽ വണ്ടിയുടെ ഡോർ തുറന്നു കുപ്പിയും വെള്ളവും ടച്ചിങ്‌സും എടുത്തു…
ഒഴുക്കുന്നു അടിക്കുന്നു.. വീണ്ടും ഒഴുക്കുന്നു അടിക്കുന്നു… അങ്ങനെ അടിച്ചു അത്യാവശ്യം ഫിറ്റ് ആയപ്പോ വണ്ടിക്കു പുറത്തു നിന്നു പിന്നെ കൊറച്ചു വായി നോട്ടം ആയിരുന്നു… അപ്പൊ അത് വഴി ഉണ്ണി വരണ്ടായിരുന്നു…
