മൂടൽ മഞ്ഞ് 2
Moodal Manju Part 2 | Author : Luster
[ Previous Part ] [ www.kkstories.com ]
ഭാഗം 15:
പ്രഭാതം.!
തണുത്ത കാറ്റും കോടമഞ്ഞും അഭൂതമായ മനോഹാരിത ചാർത്തിയ പ്രകൃതിയിലേക്ക് സ്വർണ്ണ വർണ്ണമുള്ള സൂര്യശോഭ പാളിവീഴുന്നുണ്ട്. ആ ദിനം സ്വർഗ്ഗസമാനമായ ഒരനുഭൂതി പകരുന്ന ദിവസം പോലെ തോന്നി വാഹിദിന്. അവൻ വസ്ത്രം ധരിച്ചു പുറത്തേക്ക് ഇറങ്ങാൻ തയ്യാറായി ശാരീസ് വില്ലയുടെ മുറ്റത്ത് വന്നു നിന്ന് കുന്നിറങ്ങി പോകുന്ന തേയിലത്തോട്ടങ്ങൾക്കപ്പുറം നായനാനന്ദകരമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മലനിരകളിലേക്ക് മുഖം തിരിച്ചു കാറ്റിന്റെ ആലിംഗനം ഏറ്റുവാങ്ങി നിന്നു.
ശാരികയുടെ ബംഗ്ലാവിന്റെ പേരാണ് ശാരീസ് വില്ല. ഇരുനില മാളികയുടെ ഏതോ ഒരു കോണിൽ അവളുണ്ട്, തന്റെ ജീവൻ, തന്റെ ലോകം, തന്റെ ശ്വാസവായു. തന്റെ എല്ലാമെല്ലാം. പ്രണയത്തിനു ഇത്രമാത്രം മനോഹാരിതയും ആസ്വാദ്യതയും ആത്മാവുമുണ്ടെന്ന് താൻ ഇന്നോളം അറിഞ്ഞിരുന്നില്ല.
ഒറ്റയ്ക്ക് പ്രതിസന്ധികളോട് യുദ്ധം ചെയ്തു ജീവിതത്തെ ഒരു വിജിഗീഷുവാക്കി വാർത്തെടുക്കാനുള്ള തത്രപ്പാടിൽ തന്നിലേക്ക് അടുത്ത പെൺകുട്ടികളെ വിദഗ്ദമായി സഹോദരികളാക്കി മാറ്റി താൻ അവരിൽ നിന്ന് തെന്നിനീങ്ങുകകയിരുന്നു. ക്വാറിയിലെ ലോറി ഡ്രൈവർ, കല്ല് ചുമട്ടുകാരൻ, ലോഡിങ് തൊഴിലാളി..
എന്ന് വേണ്ട കണ്ണിൽ കണ്ട ജോലികളൊക്കെ തന്റെ ഉമ്മച്ചി മരിച്ചു കിടന്ന, തന്റെ വാപ്പച്ചി അധ്വാനിച്ച അതെ സ്ഥലത്ത് തന്നെ കിടന്നു നരകിച്ചു ജീവിക്കുന്ന തനിക്കെന്ത് പ്രണയം. ഇതൊക്കെ അറിഞ്ഞാൽ തന്നെ ഏത് പെണ്ണ് കൂടെ നിൽക്കും.
