അപ്പു എൻ്റെ ആദ്യ പെണ്ണ്
Appu Ente Adya Pennu | Author : Rostovan
“ഇനി കൃത്യം ഒരാഴ്ച അല്ലേടാ. നീ അങ്ങ് ചെല്ല്. വിറകും പന്തലും പാത്രങ്ങളും ഒക്കെ ഞാനേറ്റു. നാളെയല്ലെ ഡ്രെസ്സും സ്വർണ്ണവും എടുക്കാൻ പോകുന്നത്? ഇനി ടാക്സി വിളിക്കാൻ നിക്കണ്ട.
നീ ഇത് കൊണ്ടുപോക്കോ. നിൻ്റെ ബൈക്ക് ഇവിടെ വെച്ചേക്ക്..” അത്രയും പറഞ്ഞ് ഞാൻ വണ്ടിയുടെ കീ മനുവിന് കൊടുത്തു. സന്തോഷത്തോടെ തന്നെ അവനത് വാങ്ങി എന്നോട് യാത്രയും പറഞ്ഞ് ഇറങ്ങി.
എൻ്റെ പേര് ജെറിൻ. വീട്ടിൽ ജിമ്മി എന്നു വിളിക്കും. 28 വയസ്സ്. ഒരു ഇടത്തരം ഫാമിലി. ഞാനൊരു ടാക്സ് കൺസൾട്ടൻ്റ് ആണ്. കമ്പനികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും കണക്കും കാര്യങ്ങളും നോക്കുന്ന ജോലി.
ദിവസേന രാവിലെയുള്ള ഓട്ടവും വൈകുന്നേരം അടുത്തുള്ള അമ്പലക്കുളത്തിലെ നീന്തിക്കുളിയുംകൊണ്ട് അത്യാവശ്യം നല്ല ഫിറ്റ് ബോഡിയാണ് എൻ്റേത്. നല്ല രോമം നിറഞ്ഞ നെഞ്ചും.
ഇടയ്ക്ക് പന്ത് കളിക്കാൻ പോകുമ്പോൾ കൂട്ടുകാർ പറയും ഇവനെ കണ്ടാൽ സൂപ്പർമാൻ സിനിമയിൽ ഹെൻറി കാവിൽ ഉടുപ്പ് ഇടാതെ നിൽക്കുന്ന പോലെയുണ്ട് എന്നെ കാണാൻ എന്ന്. കേൾക്കുമ്പോൾ രോമാഞ്ചം കേറി വരുമെങ്കിലും ഞാൻ അതൊന്നും പുറമേ കാണിക്കില്ല. ഏത്, അതന്നെ, ആറ്റിറ്റ്യൂഡ്.
ഇപ്പോൾ ഇവിടുന്ന് പോയത് മനു. എൻ്റെ ഉറ്റ സുഹൃത്ത്. കുഞ്ഞുനാൾ മുതൽ ഒരുമിച്ച് കളിച്ചു വളർന്നവർ. ഞങ്ങൾ തമ്മിൽ ദിവസങ്ങളുടെ പ്രായ വ്യത്യാസം മാത്രമേയുള്ളൂ. സുഹൃത്ത് എന്നതിലുപരി ഒരു സഹോദരൻ എന്ന രീതിയിലുള്ള സ്നേഹമാണ് ഞങ്ങൾ തമ്മിൽ.
