സോണാഗച്ചി
Sonagachi | Author : Parvathi
This story contains scenes that some viewers may find disturbing, Intended for mature audiences only
സോണാഗച്ചി ,1998
സ്വർണം കായ്ക്കുന്ന മരമുള്ള സോണാഗച്ചി
സോണാഗച്ചിയുടെ കവാടത്തിനുമുന്നിൽ നിർത്തിയ ഓട്ടോറിക്ഷയിൽ നിന്നും അബ്രാം ഖാലിദ് പുറത്തേക്ക് ഇറങ്ങി ചുറ്റും നിരീക്ഷിച്ചു…. പോക്കറ്റിൽ നിന്നും പേഴ്‌സ് എടുക്കാൻ തുനിഞ്ഞതും ഓട്ടോ ഡ്രൈവർ അത് കൈ ഉയർത്തി നിരസിച്ചു… സ്നേഹത്തിനപ്പുറം ഭയം എന്നൊരു വികാരം അയാളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു….
“സൂക്ഷിക്കണം….”
പോകുന്നതിന് മുമ്പ് ഡ്രൈവർ അവനെ ഓർമിപ്പിച്ചു…. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിച്ച നാലും അഞ്ചും നിലകളായി ഉയർന്നു നിൽക്കുന്ന പഴകിയ കെട്ടിടങ്ങളിലേക്ക് ഖാലിദ് നോക്കിനിന്നു…
പതിനയ്യായിരത്തോളം ലൈഗിക തൊഴിലാളികൾ ജോലി ചെയ്യുന്ന കൊൽക്കത്തയിലെ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവ്….പുലർച്ചെ ഉറങ്ങുകയും വൈകുന്നേരങ്ങളിൽ കള്ളനെപ്പോലെ എഴുന്നേൽക്കുന്ന ഈ തെരുവിന് കൊൽക്കത്തയിൽ നിന്നും വ്യത്യസ്തമായ ഒരു ശ്വാസമുണ്ടായിരുന്നു…. ഇടുങ്ങിയ വഴികൾക്ക് അഴുക്കു ചാലിന്റെ ഗന്ധമുണ്ടായിരുന്നു… മഴക്കാലത്ത് ചാലുകളിൽ കുത്തിനിൽക്കുന്ന വെള്ളത്തിനൊപ്പം നീങ്ങുന്ന നീയോൺ വിളക്കുകളുടെ മങ്ങിയ പ്രകാശംപോലെ ഒരു തെരുവ്….
സോണാഗച്ചി തെരുവിലൂടെ അവൻ നടന്നു…തികച്ചും കൊൽക്കത്തയുടെ പിന്നാമ്പുറമെന്ന് തോന്നിക്കുന്ന പ്രതീതി….റോഡിന്റെ ഇരുവശവും നിരയായി ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെയെല്ലാം ആദ്യത്തെ നിലയിൽ പലതരത്തിലുള്ള കടകളും…രണ്ടും മൂന്നും തുടങ്ങി മുകളിലോട്ടുള്ള നിലകളിൽ ആവും ലൈഗിക വ്യാപാരം… ബാൽക്കണികളിൽ മാറിടത്തിന്റെ വെളുപ്പും വയറിന്റെ കൊഴുപ്പും കാണിച്ചു നിൽക്കുന്ന bവേശ്യകൾ… നാണവും മാനവും ആർക്കോവേണ്ടി വിറ്റഴിക്കുന്നവർ….

സോണാഗച്ചി പോയിട്ടില്ല… പക്ഷെ Asansol nu അടുത്തുള്ള വേശ്യാലയത്തിൽ പോയിട്ടുണ്ട്, രമിക്കാൻ അല്ല കൂടെയുള്ളവരുടെ കാമം ശമിപ്പിക്കാൻ പോയപ്പോൾ കൂട്ട് പോയത്… ഒരു വല്ലാത്ത അനുഭവമാണ്, 12 വർഷത്തിനിപ്പുറവും ആ ദിവസം മറക്കാൻ പറ്റില്ല.
ഇന്നുവരെ കാണാത്ത കേട്ടിട്ട് ചിരിച്ചു തള്ളുന്ന സ്ഥലത്ത് എത്തിപ്പെട്ടപ്പോൾ ഉള്ളിലെ കാമം പോലും ഓടി ഒളിച്ചു. ഇവിടെ പറഞ്ഞപോലെ, കൈമാടി വിളിക്കും വാ വാ എന്നും പറഞ്ഞു… ശരിക്കും മരവിച്ച അവസ്ഥയായിരുന്നു… അന്ന് ഞാൻ ആരെയും തിരഞ്ഞെടുക്കാത്തതിന് കൂട്ടുകാർ പോയ gumti റൂമിലെ ചേച്ചി പറഞ്ഞത് തനിക്ക് എന്താ പൊന്തില്ലേ എന്നായിരുന്നു…
പാവങ്ങൾ ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്നു… അവർക്കും ഉണ്ടാവും ഓരോ കഥകൾ….
മനസ്സിൽ ഇന്നും ആ ഓർമ്മകൾ മായാതെ കിടക്കുന്നു…വീണ്ടും podi തട്ടിയെടുപ്പിച്ച saho 🫡….