ഇടവപ്പാതിയിലെ വിരുന്നുകാരൻ 2
Edavappathiyile Virunnukaran Part 2 | Author : Ottakku Vazhivetti Vannavan
[ Previous Part ] [ www.kkstories.com ]
അന്ന് പുലർച്ചെ മുഴുവൻ പെയ്ത മഴ തോർന്നിരുന്നെങ്കിലും മീരയുടെ മനസ്സിലെ കാർമേഘങ്ങൾ ഒഴിഞ്ഞിരുന്നില്ല.
ഉറക്കമില്ലാത്ത ആ രാത്രിയുടെ തളർച്ച അവളുടെ കണ്ണുകളിൽ തങ്ങിനിൽ ക്കുന്നുണ്ടായിരുന്നു..
രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ തന്റെ കഴുത്തിലെ ആ നേരിയ ഭാഗത്തേക്ക് ഇന്നലെ അവൻ ചുംബിച്ച ആ ഇടത്തിലേക്ക് അവൾ അറിയാതെ വിരൽ തൊട്ടു. ഒരു നിമിഷം ആ പഴയ ചൂട് വീണ്ടും ശരീരത്തിലൂടെ പാഞ്ഞുപോയി.
വേഗം തന്നെ മനസ്സിനെ നിയന്ത്രിച്ച് അവൾ അടുക്കളയിലേക്ക് നീങ്ങി.
കിടപ്പിലായ ഓർമ്മകൾ നഷ്ടപ്പെട്ട സന്ദീപിന്റെ അമ്മയ്ക്ക് ഭക്ഷണവും മരുന്നും നൽകി അവൾ സ്കൂളിലേക്ക് ഇറങ്ങാൻ തുടങ്ങി.
അപ്പോഴാണ് അയൽവാസിയായ ദേവകി അമ്മ ഉമ്മറത്തേക്ക് വന്നത്.
മീര സ്കൂളിൽ പോയി വരുന്നതുവരെ അമ്മയ്ക്ക് കൂട്ടായി നിൽക്കുന്നത് അവരാണ്.
”ആ… അമ്മയ്ക്ക് ഉച്ചയ്ക്കത്തെ മരുന്ന് കൊടുക്കാൻ മറക്കരുത് കേട്ടോ ദേവകി അമ്മേ…”
ബാഗ് തോളിലിട്ടുകൊണ്ട് മീര പറഞ്ഞു.
ദേവകി അമ്മ മീരയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി.
“ശരി മോളെ. പക്ഷേ… ഇതെന്താ മീരേ മുഖം വല്ലാത്ത പോലെ? പനിയുണ്ടോ? കണ്ണൊക്കെ ചുവന്നിരിക്കുന്നല്ലോ.”
