തേജാത്മികം 12
Thejathmikam Part 12 | Author : Nishinoya
[ Previous Part ] [ www.kkstories.com ]
അടുക്കളയിലെ തട്ടും മുട്ടും കേട്ടാണ് ഞാൻ ഉറക്കം എഴുനേൽക്കുന്നത്. അമ്മ പോയതിന് ശേഷം ഇങ്ങനെയൊരു അലാറം ഞാൻ കേട്ടിട്ടില്ല. എന്റെ പഴയ ജീവിതം വീണ്ടും എന്നിലേക്ക് വന്നുചേരുന്ന പോലൊരു തോന്നൽ. മനസ്സിൽ വല്ലാത്തൊരു കുളിർമയോടെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ കാണുന്നത് പാത്രങ്ങൾ പരിശോധിക്കുന്ന ദേവുവിനെ ആണ്.
“…എന്താ നോക്കുന്നത്…” എനിക്ക് എതിരെ നിന്ന് പാത്രങ്ങൾ തപ്പുന്ന ദേവു എന്റെ സൗണ്ട് കേട്ടതും ഞെട്ടിതിരിഞ്ഞ് എന്നെ നോക്കി.
“…കാപ്പി… കാപ്പി ഉണ്ടാക്കാൻ…” ഞെട്ടൽ മാറാതെ ദേവു പറഞ്ഞു.
“…ഓ അത് ഞാൻ മറന്നു. അമ്മ മരിച്ചതിൽ പിന്നെ ഇവിടെ അങ്ങനെ വലിയ വെപ്പും കുടിയൊന്നും ഇല്ല. കൂടുതലും മാമന്റെ വീട്ടിൽ നിന്ന പിന്നെ ഹോട്ടലും…” ഞാൻ പറഞ്ഞു.
“…ഞാൻ പോയി കുളിച്ചു റെഡി ആയി വരാം. നമുക്ക് പുറത്ത് പോയി ഇവിടത്തേക്ക് വേണ്ട സാധനങ്ങൾ വാങ്ങാം. ഒപ്പം മാമിയുടെ വീട്ടിൽ നിന്നും കല്ലുവിനെയും കൂട്ടാലോ..?എന്താ…” ഞാൻ ചോദിച്ചതിന് ദേവു സമ്മതം മൂളി.
അധികം വൈകിപ്പിക്കാതെ ഞാൻ പെട്ടെന്ന് തന്നെ പല്ലും തേച്ച് കുളിച്ചു വന്നു അപ്പോഴേക്കും ദേവൂവും റെഡി ആയിരുന്നു.
“…നമുക്ക് ഇറങ്ങാം…”ഞാൻ ചോദിച്ചതും ദേവു ചെറുതായി ചിരിച്ചു. ഞങ്ങൾ എന്റെ താർ റോക്ക്സിൽ കയറി മാമന്റെ വീട്ടിലേക്ക് തിരിച്ചു.
