ട്വിൻ ഫ്ലവർസ് 6
Twin Flowers Part 6 | Author : Eros – God of Lust
[ Previous Parts ] [ www.kkstories.com]
ഡാലിയയുടെ കുറിപ്പുകള്‍ 8
ചേട്ടന്റെ വണ്ടി പോയ വഴിക്ക് നോക്കി എത്ര നേരം ഞാൻ മുറ്റത്തു നിന്നെന്നു അറിയില്ല. എന്റെ നാല് കൂട്ടുകാരികൾ ഗേയിറ്റ് കടന്നു വന്നപ്പോഴാണ് എന്റെ സങ്കടവും ഉള്ളിലെ വേദനയും മറച്ചു കൊണ്ട് ഞാൻ പുഞ്ചിരിക്കാന്‍ ശ്രമിച്ചത്.
ചേട്ടൻ ജോലിക്ക് പോയാലും ഇടക്കിടക്ക് ചേട്ടനെ വിളിച്ച് സംസാരിക്കാന്‍ എങ്കിലും കഴിയും, പക്ഷേ ഞാൻ ജോലിക്ക് കേറി കഴിഞ്ഞാല്‍ തോന്നുമ്പോഴൊക്കെ മൊബൈല്‍ ഉപയോഗിക്കാൻ കഴിഞ്ഞെന്ന് വരില്ല… അപ്പോ പിന്നെ ഞാൻ എന്തു ചെയ്യുമെന്ന് ചിന്തിച്ച് ഇപ്പോഴേ എനിക്ക് ഭ്രാന്ത് പിടിച്ചു.
എന്റെ മനസ്സിൽ പെട്ടന്ന് പല ചിന്തകളും ഐഡിയയും കണക്കുകൂട്ടലുകളും രൂപം കൊള്ളാന്‍ തുടങ്ങി.
“എന്തു പറ്റിയടി ഡാലി മോളെ…?” എന്റെ മുഖം പഠിച്ചു കൊണ്ട് ഗായത്രി ചോദിച്ചു. “നിന്റെ പാതി ജീവൻ നഷ്ടമായ പോലെയാണല്ലോ നിന്റെ നില്‍പ്പ്.”
എത്ര കൃത്യമായിട്ടാ ഗായത്രി എന്റെ അവസ്ഥ മനസ്സിലാക്കി പറഞ്ഞത്..! നെടുവീര്‍പ്പോടെ ഞാൻ എന്റെ കൂട്ടുകാരികളെ നോക്കി എങ്ങനെയോ പുഞ്ചിരിച്ചു.
“ഇന്ന് ഇങ്ങോട്ട് വരാൻ ലേറ്റ് ആയല്ലോ..?” ഗായത്രി ചോദിച്ചതിന് മറുപടി പറയാതെ ഞാൻ നാലുപേരോടും ചോദിച്ചു. “പിന്നേ കുട്ടികൾ എവിടെ..?” ഞാൻ തിരക്കി.
“ഇവരുടെ കോഴ്സ് നടക്കുന്ന സ്ഥലത്തിനടുത്തായി കുട്ടികൾക്കായുള്ള എജുകേഷണൽ പാർക്ക് ഉള്ളത് കണ്ടിട്ട് അവർ അവിടെ കേറി കാര്യങ്ങൾ തിരക്കിയിട്ടാ ഇന്നലെ വന്നത്. ഇന്ന് ഞങ്ങൾ എല്ലാവരും അങ്ങോട്ട് ചെന്ന് കുട്ടികളെ അവിടെ ചേര്‍ത്തു. അതുകൊണ്ടാ വൈകിയത്.” അശ്വതി പറഞ്ഞു.
